ഉണർന്നിരിക്കുക!
ലോകം പണപ്പെരുപ്പത്തിന്റെ ചുഴിയിൽ—ബൈബിളിനു പറയാനുള്ളത്
2022 ജൂണിലെ ഒരു റിപ്പോർട്ടിൽ ലോക ബാങ്കിന്റെ പ്രസിഡന്റ് ഇങ്ങനെയൊരു മുന്നറിയിപ്പ് തന്നു: ‘ലോകസാമ്പത്തിക വ്യവസ്ഥ വീണ്ടും പ്രതിസന്ധിയിലാണ്. സാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. എന്നാൽ ആളുകളുടെ കൈയിൽ അതിനനുസരിച്ച് പണമില്ല.’
അന്താരാഷ്ട്ര നാണയനിധി പറയുന്നതനുസരിച്ച് “ഇന്ധനത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വില വർധിക്കുന്നത് ദരിദ്രരാജ്യങ്ങളിലുള്ള ആളുകളെയാണ് കൂടുതൽ ബാധിക്കുന്നത്.”
എന്തുകൊണ്ടാണ് ഇങ്ങനെ സാമ്പത്തികപ്രശ്നങ്ങൾ ഉണ്ടാകുന്നത്? അതുമായി എങ്ങനെ പൊരുത്തപ്പെട്ടുപോകാം? ഇതിന് ഒരു ശാശ്വതപരിഹാരമുണ്ടോ? ഈ ചോദ്യങ്ങൾക്കു ബൈബിൾ ഉത്തരം തരുന്നു.
“അവസാനകാലത്ത്” വിലക്കയറ്റം
നമ്മൾ ജീവിക്കുന്ന ഈ കാലത്തെ ‘അവസാനകാലം’ എന്നാണ് ബൈബിൾ വിളിക്കുന്നത്.—2 തിമൊഥെയൊസ് 3:1.
അവസാനകാലത്ത് ‘പേടിപ്പിക്കുന്ന കാഴ്‌ചകൾ’ അല്ലെങ്കിൽ പേടിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടാകുമെന്ന് യേശു പറഞ്ഞു. (ലൂക്കോസ് 21:11) വർധിച്ചുവരുന്ന പണപ്പെരുപ്പം ആളുകളെ പേടിപ്പിക്കുന്നു, അവരെ ആശങ്കയിലാഴ്ത്തുന്നു. നാളെ എന്തു ചെയ്യും, കുടുംബത്തിനുവേണ്ടി എങ്ങനെ കരുതും എന്നൊക്കെയുള്ള ചിന്ത അവരെ അലട്ടുന്നു.
ഈ അവസാനകാലത്ത് ഭക്ഷണസാധനങ്ങളുടെ വില കൂടുമെന്ന് വെളിപാട് പുസ്‌തകം മുൻകൂട്ടിപ്പറയുന്നുണ്ട്. “ഒരു ശബ്ദം ഞാൻ കേട്ടു: ‘ഒരു ദിനാറെക്ക് (അഥവാ, ഒരു ദിവസത്തെ കൂലിക്ക്) ഒരു കിലോ ഗോതമ്പ്; ഒരു ദിനാറെക്കു മൂന്നു കിലോ ബാർളി.’”—വെളിപാട് 6:6.
‘അവസാനകാലത്തെക്കുറിച്ചും’ വെളിപാട് പുസ്‌തകത്തിലെ പ്രവചനത്തെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ ലോകത്തിലെ അവസ്ഥകൾ—1914 മുതൽ എന്ന വീഡിയോയും “നാലു കുതിരസവാരിക്കാർ ആരാണ്?” എന്ന ലേഖനവും കാണുക.
സാമ്പത്തിക പ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരം
“അവർ വീടുകൾ പണിത് താമസിക്കും, മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കും.മറ്റുള്ളവർക്കു താമസിക്കാനായിരിക്കില്ല അവർ വീടു പണിയുന്നത്;മറ്റുള്ളവർക്കു ഭക്ഷിക്കാനായിരിക്കില്ല അവർ കൃഷി ചെയ്യുന്നത്.”—യശയ്യ 65:21, 22.
“ഭൂമിയിൽ ധാന്യം സുലഭമായിരിക്കും; മലമുകളിൽ അതു നിറഞ്ഞുകവിയും.”—സങ്കീർത്തനം 72:16.
“‘ക്ലേശിതരെ അടിച്ചമർത്തുന്നു, പാവങ്ങൾ നെടുവീർപ്പിടുന്നു. അതുകൊണ്ട് ഞാൻ എഴുന്നേറ്റ് നടപടിയെടുക്കും’ എന്ന് യഹോവ പറയുന്നു.”—സങ്കീർത്തനം 12:5. a
എല്ലാ സാമ്പത്തിക പ്രശ്നങ്ങൾക്കും ദൈവം ഉടൻതന്നെ അറുതിവരുത്തും; ഏതെങ്കിലും ഒരു രാജ്യത്തു മാത്രമല്ല, മുഴു ലോകത്തും! അത് എങ്ങനെയാണെന്ന് അറിയാൻ “സാമ്പത്തിക പ്രശ്‌നങ്ങൾ ഇല്ലാത്ത കാലം—വെറുമൊരു സ്വപ്നമോ?” എന്ന ലേഖനം വായിക്കുക.
എന്നാൽ ഇപ്പോൾത്തന്നെ ബൈബിളിനു നമ്മളെ സഹായിക്കാൻ കഴിയും. കാരണം, പണം എങ്ങനെ ജ്ഞാനത്തോടെ ഉപയോഗിക്കാം എന്നതിനുള്ള പ്രായോഗികനിർദേശങ്ങൾ ബൈബിളിലുണ്ട്. അതു വിലക്കയറ്റത്തെ നേരിടാൻ നമ്മളെ സഹായിക്കും. (സുഭാഷിതങ്ങൾ 23:4, 5; സഭാപ്രസംഗകൻ 7:12) കൂടുതൽ അറിയാൻ, “നിങ്ങളുടെ വരുമാനസ്രോതസ്സ് സംരക്ഷിക്കുക,” “വരവ് കുറയുമ്പോൾ; ചെലവും കുറയ്‌ക്കാം” എന്നീ ലേഖനങ്ങൾ കാണുക.
a ദൈവത്തിന്റെ പേരാണ് യഹോവ.—സങ്കീർത്തനം 83:18.