വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

BalanceFormcreative/iStock via Getty Images Plus

മറ്റുള്ള​വരെ സഹായി​ക്കൂ, ഏകാന്ത​തയെ നേരിടൂ—ബൈബി​ളി​നു പറയാ​നു​ള്ളത്‌

മറ്റുള്ള​വരെ സഹായി​ക്കൂ, ഏകാന്ത​തയെ നേരിടൂ—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 ഇന്ന്‌ ലോക​മെ​ങ്ങും പലരും ഏകാന്തത അനുഭ​വി​ക്കു​ന്നു, അവർക്ക്‌ ആളുക​ളോട്‌ അകൽച്ച തോന്നു​ന്നു. എന്നാൽ മറ്റുള്ള​വരെ സഹായി​ക്കു​ന്നത്‌ ഏകാന്തത ഒരു പരിധി​വരെ കുറയ്‌ക്കു​മെന്ന്‌ ചില ആരോ​ഗ്യ​വി​ദ​ഗ്‌ധർ പറയുന്നു.

  •   “മറ്റുള്ള​വരെ സഹായി​ക്കു​മ്പോൾ നമ്മുടെ ജീവി​ത​ത്തിന്‌ ഒരു അർഥം ഉണ്ടാകും. അത്‌ ഏകാന്ത​ത​യും മറ്റുള്ള​വ​രോട്‌ തോന്നുന്ന അകൽച്ച​യും കുറയ്‌ക്കും.”—യു.എസ്‌. നാഷണൽ ഇൻസ്റ്റി​റ്റ്യൂ​ട്ട്‌സ്‌ ഓഫ്‌ ഹെൽത്ത്‌.

 മറ്റുള്ള​വരെ സഹായി​ക്കാൻ എന്തൊക്കെ ചെയ്യാ​നാ​കും? അതിനുള്ള ഉത്തരം ബൈബി​ളി​ലുണ്ട്‌. അതിൽ പറയുന്ന കാര്യങ്ങൾ ചെയ്‌തു​നോ​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ ഏകാന്ത​തയെ തോൽപ്പി​ക്കാ​നാ​കും.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

 ഉദാര​ത​യു​ള്ള​വ​രാ​യി​രി​ക്കുക. മറ്റുള്ള​വ​രോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കുക, പ്രത്യേ​കി​ച്ചും നേരിട്ട്‌ അവരോ​ടൊ​പ്പം ആയിരി​ക്കുക. നിങ്ങൾക്കു​ള്ളത്‌ മറ്റുള്ള​വർക്കും​കൂ​ടെ നൽകാൻ മനസ്സു​കാ​ണി​ക്കുക. അങ്ങനെ ചെയ്യു​മ്പോൾ അവർക്കു നിങ്ങ​ളോട്‌ നന്ദി തോന്നി​യേ​ക്കാം. അതു നല്ലൊരു സൗഹൃ​ദ​ത്തിന്‌ തുടക്കം കുറി​ക്കും.

  •   ബൈബിൾത​ത്ത്വം: “കൊടു​ക്കു​ന്നത്‌ ഒരു ശീലമാ​ക്കുക. അപ്പോൾ ആളുകൾ നിങ്ങൾക്കും തരും.”—ലൂക്കോസ്‌ 6:38.

 മറ്റുള്ള​വർക്കാ​യി കരുതുക. ബുദ്ധി​മു​ട്ടു​ക​ളി​ലൂ​ടെ കടന്നു​പോ​കു​ന്ന​വരെ സഹായി​ക്കാ​നുള്ള അവസര​ങ്ങൾക്കാ​യി നോക്കുക. അവർ പറയുന്ന കാര്യങ്ങൾ ദയയോ​ടെ കേൾക്കു​ന്ന​തും അവർക്കു പ്രാ​യോ​ഗി​ക​മാ​യി ചില സഹായങ്ങൾ ചെയ്‌തു​കൊ​ടു​ക്കു​ന്ന​തും അതിൽ ഉൾപ്പെ​ടും.

  •   ബൈബിൾത​ത്ത്വം: “യഥാർഥ​സ്‌നേ​ഹി​തൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കു​ന്നു.”—സുഭാ​ഷി​തങ്ങൾ 17:17.

 നല്ല സൗഹൃ​ദങ്ങൾ എങ്ങനെ കാത്തു​സൂ​ക്ഷി​ക്കാം? അതെക്കു​റിച്ച്‌ കൂടുതൽ അറിയാൻ, “കുടും​ബം, സൗഹൃദം” എന്ന ലേഖനം വായി​ക്കുക.