വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ ശാസ്‌ത്ര​ത്തെ എങ്ങനെ​യാണ്‌ കാണുന്നത്‌?

യഹോ​വ​യു​ടെ സാക്ഷികൾ ശാസ്‌ത്ര​ത്തെ എങ്ങനെ​യാണ്‌ കാണുന്നത്‌?

 ശാസ്‌ത്രം കൈവ​രി​ക്കു​ന്ന നേട്ടങ്ങളെ തികഞ്ഞ ആദര​വോ​ടെ​യാണ്‌ ഞങ്ങൾ കാണു​ന്നത്‌. തെളി​വു​ക​ളു​ടെ പിൻബ​ല​ത്തോ​ടെ​യു​ള്ള ശാസ്‌ത്രീ​യ കണ്ടെത്ത​ലു​ക​ളി​ലും ഞങ്ങൾ വിശ്വ​സി​ക്കു​ന്നു.

 “പ്രപഞ്ച​ത്തിൽ കാണ​പ്പെ​ടു​ന്ന വസ്‌തു​ത​ക​ളെ വിശദീ​ക​രി​ക്കു​ക​യും വിജ്ഞാനം പ്രദാനം ചെയ്യു​ക​യും ചെയ്യുന്ന തത്ത്വസം​ഹി​ത” ആണ്‌ ശാസ്‌ത്രം. (ശ്രീക​ണ്‌ഠേ​ശ്വ​ര​ത്തി​ന്റെ ശബ്ദതാ​രാ​വ​ലി നിഘണ്ടു) ബൈബിൾ ഒരു ശാസ്‌ത്ര പാഠപു​സ്‌ത​ക​മല്ല. എങ്കിലും പ്രകൃ​തി​യെ​ക്കു​റിച്ച്‌ പഠിക്കാ​നും ശാസ്‌ത്രീ​യ കണ്ടെത്ത​ലു​ക​ളിൽനിന്ന്‌ പ്രയോ​ജ​നം നേടാ​നും ബൈബിൾ ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ചില ഉദാഹ​ര​ണ​ങ്ങൾ:

  •   ജ്യോ​തി​ശാ​സ്‌ത്രം: “കണ്ണുകൾ ഉയർത്തി ആകാശ​ത്തേ​ക്കു നോക്കുക. ഇവയെ​യെ​ല്ലാം സൃഷ്ടി​ച്ചത്‌ ആരാണ്‌? അവയുടെ സൈന്യ​ത്തെ സംഖ്യാ​ക്ര​മ​ത്തിൽ നയിക്കു​ന്ന​വൻത​ന്നെ! ദൈവം അവയെ​യെ​ല്ലാം പേരെ​ടുത്ത്‌ വിളി​ക്കു​ന്നു.”—യശയ്യ 40:26.

  •   ജീവശാ​സ്‌ത്രം: “ലബാ​നോ​നി​ലെ ദേവദാ​രു മുതൽ ചുവരിൽ വളരുന്ന ഈസോ​പ്പു​ചെ​ടി വരെയുള്ള എല്ലാ സസ്യങ്ങ​ളെ​ക്കു​റി​ച്ചും ശലോ​മോൻ സംസാരിക്കുമായിരുന്നു. കൂടാതെ മൃഗങ്ങൾ, പക്ഷികൾ, ഇഴജാതികൾ, മത്സ്യങ്ങൾ എന്നിവ​യെ​ക്കു​റി​ച്ചും സംസാരിച്ചു.”—1 രാജാ​ക്ക​ന്മാർ 4:33.

  •   വൈദ്യ​ശാ​സ്‌ത്രം: “ആരോ​ഗ്യ​മു​ള്ള​വർക്കല്ല, രോഗി​കൾക്കാ​ണു വൈദ്യ​നെ ആവശ്യം.”—ലൂക്കോസ്‌ 5:31.

  •   കാലാ​വ​സ്ഥാ​ശാ​സ്‌ത്രം: “നീ മഞ്ഞിന്റെ കലവറ​യിൽ കയറി​യി​ട്ടു​ണ്ടോ? ആലിപ്പ​ഴ​ത്തി​ന്റെ സംഭര​ണ​ശാ​ല കണ്ടിട്ടുണ്ടോ? . . . കിഴക്കൻ കാറ്റ്‌ ഭൂ​മി​യു​ടെ മേൽ വീശു​ന്നത്‌ എവി​ടെ​നി​ന്നാണ്‌?”—ഇയ്യോബ്‌ 38:22-24.

 പ്രകൃ​തി​യെ​ക്കു​റി​ച്ചും ശാസ്‌ത്രീ​യ നേട്ടങ്ങ​ളെ​ക്കു​റി​ച്ചും ഉള്ള ലേഖനങ്ങൾ തയ്യാറാ​ക്കി​ക്കൊണ്ട്‌ ഞങ്ങളുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ ശാസ്‌ത്ര​ത്തോ​ടു​ള്ള ആദരവ്‌ എടുത്തു​കാ​ട്ടു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യ മാതാ​പി​താ​ക്കൾ അവരുടെ കുട്ടികൾ വിദ്യാ​ഭ്യാ​സം ഉള്ളവരാ​യി​രി​ക്കാൻ ശ്രമി​ക്കു​ന്നു. എങ്കിലേ ചുറ്റു​മു​ള്ള ലോക​ത്തിൽനിന്ന്‌ അവർക്കു പഠിക്കാ​നാ​കൂ. യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ പലരും ബയോ​കെ​മി​സ്‌ട്രി, ഗണിത​ശാ​സ്‌ത്രം, ഫിസി​ക്‌സ്‌ എന്നിങ്ങനെ വ്യത്യ​സ്‌ത ശാസ്‌ത്രീ​യ മേഖല​ക​ളിൽ ജോലി ചെയ്യുന്നു.

ശാസ്‌ത്ര​ത്തി​ന്റെ പരിമി​തി​കൾ

 മനുഷ്യ​ന്റെ എല്ലാ ചോദ്യ​ങ്ങൾക്കു​മു​ള്ള ഉത്തരം ശാസ്‌ത്ര​ത്തി​നു നൽകാൻ കഴിയു​മെന്ന്‌ ഞങ്ങൾ വിശ്വ​സി​ക്കു​ന്നി​ല്ല. a ഉദാഹ​ര​ണ​ത്തിന്‌, ഭൂമി​ശാ​സ്‌ത്ര​ജ്ഞർ ഭൂമി​യി​ലെ ഘടകങ്ങൾ എന്തെല്ലാ​മാ​ണെ​ന്നും, ജീവശാ​സ്‌ത്ര​ജ്ഞർ മനുഷ്യ​ശ​രീ​ര​ത്തി​ലെ പ്രവർത്ത​ന​ങ്ങൾ എങ്ങനെ നടക്കു​ന്നെ​ന്നും വിശക​ല​നം ചെയ്യുന്നു. എന്നാൽ ജീവൻ നിലനി​റു​ത്താൻ പാകത്തിന്‌ ഭൂമിയെ ഒരുക്കി​യത്‌ എന്തിനാണ്‌? ശരീര​ത്തി​ലെ അവയവങ്ങൾ യോജിച്ച്‌ പ്രവർത്തി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

 ബൈബി​ളി​നു മാത്രമേ ഈ ചോദ്യ​ങ്ങൾക്ക്‌ തൃപ്‌തി​ക​ര​മാ​യ ഉത്തരം നൽകാൻ കഴിയൂ എന്നു ഞങ്ങൾക്കു ബോധ്യ​മുണ്ട്‌. (സങ്കീർത്തനം 139:13-16; യശയ്യ 45:18) അതു​കൊണ്ട്‌ മികച്ച വിദ്യാ​ഭ്യാ​സ​ത്തിൽ, ശാസ്‌ത്ര​വും ഒപ്പം ബൈബി​ളും പഠിക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു.

 ചില അവസര​ങ്ങ​ളിൽ ശാസ്‌ത്രം ബൈബി​ളു​മാ​യി ചേർന്നു​പോ​കു​ന്നി​ല്ലെന്നു തോന്നി​യേ​ക്കാം. എന്നാൽ മിക്ക​പ്പോ​ഴും ചില വൈരു​ധ്യ​ങ്ങൾ സംഭവി​ക്കു​ന്നത്‌ ബൈബിൾ യഥാർഥ​ത്തിൽ പഠിപ്പി​ക്കു​ന്ന കാര്യങ്ങൾ ശരിയായ വിധത്തിൽ മനസ്സി​ലാ​ക്കാ​ത്ത​പ്പോ​ഴാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഭൂമി 24 മണിക്കൂ​റു​ള്ള 6 ദിവസം​കൊണ്ട്‌ സൃഷ്ടി​ച്ചെ​ന്നു ബൈബിൾ പഠിപ്പി​ക്കു​ന്നി​ല്ല.—ഉൽപത്തി 1:1; 2:4.

 ശാസ്‌ത്രീ​യ​മാ​യി കൃത്യ​ത​യു​ള്ള​തെന്ന്‌ പരക്കെ അറിയ​പ്പെ​ടു​ന്ന പല സിദ്ധാ​ന്ത​ങ്ങൾക്കും മതിയായ തെളി​വു​ക​ളി​ല്ല. അതു​കൊണ്ട്‌ പേരു കേട്ട ശാസ്‌ത്ര​ഞ്‌ജർപോ​ലും അത്തരം സിദ്ധാ​ന്ത​ങ്ങൾ തള്ളിക്ക​ള​ഞ്ഞി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പ്രകൃതി അവിസ്‌മ​ര​ണീ​യ​മാ​യ രൂപക​ല്‌പന പ്രതി​ഫ​ലി​പ്പി​ക്കു​ന്നു എന്ന യാഥാർഥ്യം ജീവശാ​സ്‌ത്ര​ജ്ഞർ, രസത​ന്ത്ര​വി​ദ​ഗ്‌ധർ അങ്ങനെ പലരും തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ജീവരൂ​പ​ങ്ങൾ ഉളവാ​യത്‌ പരിണാ​മ​ത്തി​ലൂ​ടെ​യും പ്രകൃതി നിർധാ​ര​ണ​ത്തി​ലൂ​ടെ​യും അല്ല എന്ന നിഗമ​ന​ത്തിൽ അവർ എത്തി​ച്ചേർന്നി​രി​ക്കു​ന്നു.

a ഓസ്‌ട്രിയൻ ഫിസി​സി​സ്റ്റും നോബൽസ​മ്മാ​ന ജേതാ​വും ആയ എർവിൻ ഷ്രോഡി​ങ്ങർ എഴുതി: “നമ്മൾ ഹൃദയ​ത്തോ​ടു ചേർത്തു​പി​ടി​ക്കാൻ ആഗ്രഹി​ക്കു​ന്ന പല പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളു​ടെ​യും കാര്യ​ത്തിൽ ശാസ്‌ത്രം നിശ്ശബ്ദത പാലി​ക്കു​ക​യാണ്‌”. ആൽബർട്ട്‌ ഐൻസ്റ്റീൻ ഇങ്ങനെ പറഞ്ഞു: “സാമൂ​ഹ്യ​ജീ​വി​ത​ത്തിൽ ഉണ്ടാകുന്ന പ്രശ്‌ന​ങ്ങൾ പരിഹ​രി​ക്കാൻ യുക്തി​ചി​ന്ത​കൾകൊ​ണ്ടാ​കി​ല്ലെന്ന്‌ വേദനാ​ക​ര​മാ​യ അനുഭ​വ​ങ്ങ​ളി​ലൂ​ടെ നമ്മൾ പഠിച്ചി​രി​ക്കു​ന്നു.”