വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

വെളി​പാട്‌ 21:4—‘അവൻ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും’

വെളി​പാട്‌ 21:4—‘അവൻ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും’

 “ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല. പഴയ​തെ​ല്ലാം കഴിഞ്ഞു​പോ​യി!”—വെളി​പാട്‌ 21:4, പുതിയ ലോക ഭാഷാ​ന്തരം.

 “അവൻ അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.”—വെളി​പാട്‌ 21:4, 5, സത്യ​വേ​ദ​പു​സ്‌തകം.

വെളി​പാട്‌ 21:4-ന്റെ അർഥം

 മനുഷ്യർ ഇന്ന്‌ അനുഭ​വി​ക്കുന്ന വേദന​യും കഷ്ടപ്പാ​ടും മാത്രമല്ല, അതിന്‌ ഇടയാ​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും ദൈവം ഇല്ലാതാ​ക്കു​മെന്ന്‌ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു.

 “ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും.” “എല്ലാ മുഖങ്ങ​ളിൽനി​ന്നും കണ്ണീർ തുടച്ചു​മാ​റ്റും” എന്ന്‌ യശയ്യ രേഖ​പ്പെ​ടു​ത്തിയ യഹോവയുടെ a വാഗ്‌ദാ​നം ഇവിടെ ഒന്നുകൂ​ടെ എടുത്തു​പ​റ​യു​ക​യാണ്‌. (യശയ്യ 25:8; വെളി​പാട്‌ 7:17) പ്രിയ​പ്പെ​ട്ട​വ​രു​ടെ മരണമോ മറ്റ്‌ ഏതെങ്കി​ലും ദുരി​ത​മോ കാരണം കണ്ണീർ പൊഴി​ക്കു​ന്ന​വ​രോ​ടുള്ള യഹോ​വ​യു​ടെ ആർദ്ര​മായ കരുത​ലാണ്‌ ഈ വാക്കു​ക​ളിൽ കാണു​ന്നത്‌.

 “മേലാൽ മരണം ഉണ്ടായി​രി​ക്കില്ല.” ഈ പദപ്ര​യോ​ഗത്തെ “മരണം ഇനി നിലനിൽക്കില്ല” അല്ലെങ്കിൽ “ഇനി മരണം ഉണ്ടായി​രി​ക്കില്ല” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താം. മരണവും അതുണ്ടാ​ക്കുന്ന മറ്റു കഷ്ടപ്പാ​ടു​ക​ളും ഇല്ലാതാ​ക്കു​മെന്ന്‌ ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. കൂടാതെ, മരിച്ചു​പോ​യ​വരെ പുനരു​ത്ഥാ​ന​ത്തിൽ കൊണ്ടു​വ​രു​ക​യും ചെയ്യും. (1 കൊരി​ന്ത്യർ 15:21, 22) അങ്ങനെ ‘മരണത്തെ നീക്കം ചെയ്യും.’—1 കൊരി​ന്ത്യർ 15:26.

 “ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല.” നമുക്ക്‌ ഒരുത​ര​ത്തി​ലും ഉള്ള വേദനകൾ തോന്നില്ല എന്ന്‌ ഈ വാക്കുകൾ അർഥമാ​ക്കു​ന്നില്ല. ഒരു അപകട​മോ മുറി​വോ ഉണ്ടായാൽ നമുക്കു തോന്നുന്ന സ്വാഭാ​വി​ക​വേദന അന്നും ഉണ്ടായി​രി​ക്കും. എന്നാൽ പാപമോ b അപൂർണ​ത​യോ കാരണം നമുക്ക്‌ ഉണ്ടാകുന്ന ശാരീ​രി​ക​വും വൈകാ​രി​ക​വും മാനസി​ക​വും ആയ വേദനകൾ അന്നുണ്ടാ​യി​രി​ക്കില്ല എന്നാണ്‌ ഈ വാക്കു​ക​ളു​ടെ അർഥം.—റോമർ 8:21, 22.

 “പഴയ​തെ​ല്ലാം കഴിഞ്ഞു​പോ​യി!” മനുഷ്യർ കാണാൻപോ​കുന്ന വലിയ മാറ്റങ്ങളെ ഈ വാക്യ​ത്തി​ലൂ​ടെ ഉപസം​ഹ​രി​ക്കു​ന്നു. ഒരു പരാമർശ​ഗ്രന്ഥം പറയുന്നു: “മരണം, ദുഃഖം, നിലവി​ളി, വേദന എന്നിവ​പോ​ലുള്ള കാര്യ​ങ്ങ​ളിൽനിന്ന്‌ ഒരു മോച​ന​വും ഇല്ലാ​ത്തൊ​രു ജീവി​ത​മാണ്‌ മനുഷ്യർക്കു​ള്ളത്‌. അതു മാറി ഒരു പുതിയ ജീവി​ത​രീ​തി വരും.” ദൈവം ആദ്യം ഉദ്ദേശി​ച്ച​തു​പോ​ലെ ഭാവി​യിൽ നല്ലൊരു അവസ്ഥയിൽ മനുഷ്യർ ഭൂമി​യിൽ ജീവിതം എന്നേക്കും ആസ്വദി​ക്കും.—ഉൽപത്തി 1:27, 28.

വെളി​പാട്‌ 21:4-ന്റെ സന്ദർഭം

 21-ാം അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തിൽ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ താൻ കണ്ട ഒരു ദർശന​ത്തെ​ക്കു​റിച്ച്‌ പറയുന്നു: “ഞാൻ ഒരു പുതിയ ആകാശ​വും പുതിയ ഭൂമി​യും കണ്ടു.” (വെളി​പാട്‌ 21:1) മറ്റു ബൈബിൾവാ​ക്യ​ങ്ങ​ളിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലുള്ള വലി​യൊ​രു മാറ്റ​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം ഇവിടെ ആലങ്കാ​രി​ക​ഭാ​ഷ​യിൽ പറയു​ക​യാ​യി​രു​ന്നു. (യശയ്യ 65:17; 66:22; 2 പത്രോസ്‌ 3:13) ദൈവ​ത്തി​ന്റെ സ്വർഗീ​യ​ഗ​വൺമെന്റ്‌ അതായത്‌ ‘പുതിയ ആകാശം’ എല്ലാ മനുഷ്യ​ഗ​വൺമെ​ന്റു​ക​ളെ​യും ഇല്ലാതാ​ക്കും. എന്നിട്ട്‌ ‘പുതിയ ഭൂമിയെ’ അതായത്‌ ഭൂമി​യിൽ ജീവി​ക്കുന്ന പുതിയ മനുഷ്യ​സ​മൂ​ഹത്തെ ഭരിക്കും.—യശയ്യ 65:21-23.

 ഈ ദർശനം ഭൂമി​യി​ലെ ജീവി​ത​ത്തെ​യാണ്‌ സൂചി​പ്പി​ക്കു​ന്നത്‌ എന്ന്‌ എങ്ങനെ പറയാം? ഒന്നാമത്തെ കാരണം, ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം തുടങ്ങു​ന്നത്‌ ഈ വാക്കു​ക​ളി​ലൂ​ടെ​യാണ്‌: “ദൈവ​ത്തി​ന്റെ കൂടാരം മനുഷ്യ​രു​ടെ​കൂ​ടെ.” (വെളി​പാട്‌ 21:3) അതിൽനിന്ന്‌ മനസ്സി​ലാ​കും ഈ വാഗ്‌ദാ​നം കൊടു​ത്തി​രി​ക്കു​ന്നത്‌ സ്വർഗ​ത്തി​ലെ ദൂതന്മാർക്കല്ല, ഭൂമി​യി​ലെ മനുഷ്യർക്കാണ്‌ എന്ന്‌. രണ്ടാമത്തെ കാരണം, ഈ ദർശനം വിവരി​ച്ചി​രി​ക്കു​ന്നത്‌ ‘മേലാൽ മരണം ഇല്ലാത്ത’ ഒരു ലോക​ത്തെ​ക്കു​റി​ച്ചാണ്‌. (വെളി​പാട്‌ 21:4) സ്വർഗ​ത്തിൽ ഒരിക്ക​ലും മരണം ഉണ്ടായി​ട്ടില്ല. ഭൂമി​യി​ലെ മനുഷ്യ​രാണ്‌ മരിച്ചി​ട്ടു​ള്ളത്‌. (റോമർ 5:14) അതു​കൊണ്ട്‌ ഭൂമി​യിൽ സംഭവി​ക്കാൻപോ​കുന്ന ഭാവി കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ ഈ വാക്യം പറയു​ന്നത്‌ എന്ന്‌ നമുക്ക്‌ ന്യായ​മാ​യും നിഗമനം ചെയ്യാ​നാ​കും.

 വെളി​പാട്‌ പുസ്‌ത​ക​ത്തി​ന്റെ ചുരുക്കം മനസ്സി​ലാ​ക്കാൻ ഈ വീഡി​യോ കാണുക.

a ദൈവത്തിന്റെ പേരാണ്‌ യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്‌?” എന്ന ലേഖനം കാണുക.

b ദൈവത്തിന്റെ നിലവാ​ര​ങ്ങൾക്കു ചേരാത്ത ചിന്തക​ളെ​യും പ്രവൃ​ത്തി​ക​ളെ​യും വികാ​ര​ങ്ങ​ളെ​യും ആണ്‌ ബൈബി​ളിൽ പാപം എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌. ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ ആവശ്യ​പ്പെ​ടുന്ന ഒരു കാര്യം ചെയ്യാ​തി​രി​ക്കു​ന്ന​തും അതിൽ ഉൾപ്പെ​ടും. (1 യോഹ​ന്നാൻ 3:4) “പാപം എന്താണ്‌?” എന്ന ലേഖനം കാണുക.