ബോർഡിലെ രേഖാചിത്രീകരണം
ഗൗരവമേറിയ വിഷയങ്ങൾ രസകരമായി പഠിക്കാൻ രേഖാചിത്രീകരണ വീഡിയോകൾ!
കള്ളത്തരം വേണ്ടാ!
അൽപ്പം നുണയൊക്കെ പറഞ്ഞാലേ വിജയിക്കാൻ പറ്റൂ എന്നാണോ? സത്യസന്ധതയുടെ പ്രയോജനങ്ങൾ നിങ്ങൾത്തന്നെ കണ്ടറിയൂ!
ക്ലീനായാൽ സ്മാർട്ടാകാം
നിങ്ങളുടെ സാധനങ്ങൾ അടുക്കുംചിട്ടയും വൃത്തിയും ഉള്ളതാണെങ്കിൽ അതു നിങ്ങൾക്കും ചുറ്റുമുള്ളവർക്കും പ്രയോജനം ചെയ്യും. നിങ്ങളെ ആരോഗ്യമുള്ളവരാക്കി നിറുത്തും, ടെൻഷനും കുറയ്ക്കും.
എന്താണ് മുൻവിധി?
മുൻവിധി പണ്ടുമുതലേ ആളുകളെ ബാധിച്ചിട്ടുണ്ട്. അതു നിങ്ങളുടെ ഉള്ളിൽ വളരാതിരിക്കാൻ എന്തു ചെയ്യാമെന്നു ബൈബിളിൽനിന്ന് മനസ്സിലാക്കുക.
എല്ലാം കണ്ണുമടച്ച് വിശ്വസിക്കാമോ?
കാണുന്നതും കേൾക്കുന്നതും എല്ലാം വിശ്വസിക്കരുത്. വിവരങ്ങൾ ശരിയാണോ എന്നു വിലയിരുത്താൻ പഠിക്കുക.
പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഇപ്പോൾ പണം ശ്രദ്ധിച്ച് ചെലവാക്കുന്നെങ്കിൽ നാളെ ഒരു ആവശ്യം വരുമ്പോൾ അത് നിങ്ങളുടെ കൈയിലുണ്ടാകും.
ജീവിതം പുകച്ചുതീർക്കരുത്!
പുകവലിയും വേപ്പിങും ഇന്ന് വ്യാപകമാണെങ്കിലും ചിലർ ആ ശീലങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു. ഇനി, മറ്റു ചിലർ അതു നിറുത്താൻ കിണഞ്ഞ് ശ്രമിക്കുന്നു. അത് എന്തുകൊണ്ടായിരിക്കും? പുകവലിക്കുന്നത് അത്ര വലിയ കുഴപ്പമാണോ?
വീഡിയോ ഗെയിമുകൾ: നിങ്ങൾ ജയിച്ചോ തോറ്റോ?
വീഡിയോ ഗെയിമുകൾ രസമായിരിക്കാം. പക്ഷേ ചില കുഴപ്പങ്ങളും അതിനുണ്ട്. ചതിക്കുഴികൾ ഒഴിവാക്കി നിങ്ങൾക്ക് എങ്ങനെ വിജയിക്കാം?
സങ്കടത്തിൽനിന്ന് സന്തോഷത്തിലേക്ക്
സങ്കടം നിങ്ങളെ വരിഞ്ഞുമുറുക്കുമ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
സ്പോർട്സിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
ആളുകളോട് നന്നായി ഇടപെടുക, ഒത്തുപോകുക എന്നിങ്ങനെയുള്ള നിങ്ങളുടെ കഴിവുകൾ സ്പോർട്സിന് മെച്ചപ്പെടുത്താനാകും. സ്പോർട്സാണോ നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനം?
നുരയുന്ന ലഹരിയിൽ പതിയിരിക്കുന്ന അപകടങ്ങൾ
മദ്യലഹരിയിലായിരിക്കുമ്പോൾ പിന്നീട് ഖേദിക്കുന്ന പലതും നമ്മൾ ചെയ്തേക്കാം. അമിത മദ്യപാനത്തിൽനിന്ന് നിങ്ങളെത്തന്നെ എങ്ങനെ സംരക്ഷിക്കാം?
പപ്പയോടും മമ്മിയോടും കാര്യങ്ങൾ എങ്ങനെ തുറന്നുപറയാം?
നിങ്ങൾക്ക് സംസാരിക്കാൻ തോന്നുന്നില്ലെങ്കിലും നിങ്ങൾക്ക് എങ്ങനെ മാതാപിതാക്കളോടു സംസാരിക്കാം?
നിങ്ങൾ മൊബൈലിന്റെയും ടാബിന്റെയും ചൊൽപ്പടിയിലാണോ?
സാങ്കേതികമികവുള്ള ലോകത്തിലാണ് നിങ്ങൾ ജീവിക്കുന്നതെങ്കിലും അവ നിങ്ങളെ നിയന്ത്രിക്കേണ്ടതില്ല. നിങ്ങൾ മൊബൈലിന്റെയോ ടാബിന്റെയോ അടിമായായിത്തീർന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് എങ്ങനെ സഹായം നേടാം, അവയെ എങ്ങനെ ചൊൽപ്പടിയിൽ നിറുത്താം?
എനിക്ക് എങ്ങനെ കൂടുതൽ സ്വാതന്ത്ര്യം നേടിയെടുക്കാം?
ഒരു മുതിർന്ന വ്യക്തിയായി നിങ്ങളെ കാണണമെന്നാണ് നിങ്ങളുടെ ആഗ്രഹം. പക്ഷേ മാതാപിതാക്കൾ അങ്ങനെ കാണുന്നില്ലെങ്കിലോ? കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചുകിട്ടാൻ നിങ്ങൾ എന്താണ് ചെയ്തിരിക്കുന്നത്?
പരദൂഷണം എനിക്ക് എങ്ങനെ ഒഴിവാക്കാം?
തെറ്റായ ദിശയിലേക്ക് സംഭാഷണം വഴിമാറുമ്പോൾ പെട്ടെന്ന് നടപടി സ്വീകരിക്കുക.
ഇത് സ്നേഹമോ അഭിനിവേശമോ?
അഭിനിവേശത്തിന്റെയും യഥാർഥസ്നേഹത്തിന്റെയും അർഥം മനസ്സിലാക്കുക.
സമപ്രായക്കാരുടെ സമ്മർദം ചെറുക്കുക!
സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള കരുത്ത് നേടാൻ നാല് എളുപ്പവഴികൾ.
സോഷ്യൽ നെറ്റ്വർക്കുകൾ ബുദ്ധിപൂർവം ഉപയോഗിക്കുക
സുരക്ഷിതമായും സന്തോഷത്തോടെയും ഓൺലൈനിൽ നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുക.
ആരാണ് യഥാർഥ സുഹൃത്ത്?
കപടസുഹൃത്തുക്കൾ ധാരാളമുണ്ട്. എന്നാൽ ഒരു യഥാർഥ സുഹൃത്തിനെ എങ്ങനെ കണ്ടെത്താൻ കഴിയും?
ബലപ്രയോഗം കൂടാതെ വഴക്കാളിയെ എങ്ങനെ നേരിടാം?
കളിയാക്കുന്നത് എന്തിനാണെന്നും എങ്ങനെ അതു വിജയകരമായി നേരിടാമെന്നും പഠിക്കുക.