വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം എട്ട്‌

ദൈവ​രാ​ജ്യം എന്താണ്‌?

ദൈവ​രാ​ജ്യം എന്താണ്‌?
  • ദൈവരാജ്യത്തെക്കുറിച്ചു ബൈബിൾ എന്തു പറയുന്നു?

  • ദൈവരാജ്യം എന്തു ചെയ്യും?

  • രാജ്യം എപ്പോ​ഴാ​യി​രി​ക്കും ദൈ​വേ​ഷ്ടം ഭൂമി​യിൽ നിറ​വേ​റ്റു​ക?

1. സുപരി​ച​ത​മാ​യ ഏതു പ്രാർഥന നാം ഇപ്പോൾ പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും?

 സ്വർഗ​സ്ഥ​നാ​യ പിതാവേ എന്ന പ്രാർഥന ലോക​മെ​ങ്ങു​മു​ള്ള കോടി​ക്ക​ണ​ക്കിന്‌ ആളുകൾക്കു പരിചി​ത​മാണ്‌, ഇതിനെ കർത്താ​വി​ന്റെ പ്രാർഥ​ന​യെ​ന്നും വിളി​ക്കാ​റുണ്ട്‌. മാതൃ​ക​യെന്ന നിലയിൽ യേശു​ക്രി​സ്‌തു പഠിപ്പിച്ച പ്രസി​ദ്ധ​മാ​യ പ്രാർഥ​ന​യാണ്‌ ഇത്‌. ഈ പ്രാർഥന വളരെ അർഥസ​മ്പു​ഷ്ട​മാണ്‌. ഇതിലെ ആദ്യത്തെ മൂന്ന്‌ അപേക്ഷ​ക​ളു​ടെ പരിചി​ന്ത​നം, ബൈബിൾ യഥാർഥ​ത്തിൽ പഠിപ്പി​ക്കു​ന്ന​തു സംബന്ധിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കാൻ നിങ്ങളെ സഹായി​ക്കും.

2. യേശു ശിഷ്യ​ന്മാ​രെ ഏതു മൂന്നു കാര്യ​ങ്ങൾക്കു​വേ​ണ്ടി പ്രാർഥി​ക്കാൻ പഠിപ്പി​ച്ചു?

2 മാതൃ​കാ​പ്രാർഥ​ന​യു​ടെ തുടക്ക​ത്തിൽ യേശു തന്റെ ശ്രോ​താ​ക്ക​ളോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഈവണ്ണം പ്രാർത്ഥി​പ്പിൻ: സ്വർഗ്ഗ​സ്ഥ​നാ​യ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടേ​ണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും ആകേണമേ.” (മത്തായി 6:9-13) ഈ മൂന്ന്‌ അപേക്ഷ​ക​ളു​ടെ പ്രസക്തി എന്താണ്‌?

3. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു നാം എന്ത്‌ അറി​യേ​ണ്ട​തുണ്ട്‌?

3 യഹോവ എന്ന ദൈവ​നാ​മ​ത്തെ​ക്കു​റി​ച്ചു നാം ഇതി​നോ​ട​കം വളരെ​യ​ധി​കം കാര്യങ്ങൾ പഠിച്ചു​ക​ഴി​ഞ്ഞു. അവന്റെ ഇഷ്ടത്തെ​ക്കു​റിച്ച്‌, അതായത്‌ മനുഷ്യ​വർഗ​ത്തി​നാ​യി ദൈവം ചെയ്‌തി​രി​ക്കു​ന്ന​തും ചെയ്യാൻ പോകു​ന്ന​തും ആയ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നാം കുറെ​യ​ധി​കം വിവരങ്ങൾ ചർച്ച​ചെ​യ്യു​ക​യു​ണ്ടാ​യി. എന്നാൽ, “നിന്റെ രാജ്യം വരേണമേ” എന്നു പ്രാർഥി​ക്കാൻ പറഞ്ഞ​പ്പോൾ യേശു എന്താണ്‌ അർഥമാ​ക്കി​യത്‌? ദൈവ​ത്തി​ന്റെ രാജ്യം എന്താണ്‌? അതിന്റെ വരവ്‌ ദൈവ​നാ​മ​ത്തെ വിശു​ദ്ധ​മാ​ക്കു​ന്നത്‌ അഥവാ പൂജി​ത​മാ​ക്കു​ന്നത്‌ എങ്ങനെ​യാ​യി​രി​ക്കും? രാജ്യ​ത്തി​ന്റെ വരവ്‌ ദൈ​വേ​ഷ്ടം നിറ​വേ​റു​ന്ന​തു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

എന്താണു ദൈവ​രാ​ജ്യം?

4. ദൈവ​രാ​ജ്യം എന്താണ്‌, ആരാണ്‌ അതിന്റെ രാജാവ്‌?

4 യഹോ​വ​യാം ദൈവം സ്ഥാപി​ച്ചി​രി​ക്കു​ന്ന ഒരു ഗവണ്മെ​ന്റാണ്‌ ദൈവ​രാ​ജ്യം. അതിന്റെ രാജാ​വി​നെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നതു ദൈവ​മാണ്‌. ആരാണു ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാവ്‌? യേശു​ക്രി​സ്‌തു. രാജാ​വെന്ന നിലയിൽ യേശു​ക്രി​സ്‌തു സകല മാനുഷ ഭരണകർത്താ​ക്ക​ളെ​ക്കാ​ളും ശ്രേഷ്‌ഠ​നാണ്‌. “രാജാ​ധി​രാ​ജാ​വും കർത്താ​ധി​കർത്താ​വും​” എന്നാണ്‌ അവനെ വിളി​ച്ചി​രി​ക്കു​ന്നത്‌. (1 തിമൊ​ഥെ​യൊസ്‌ 6:15) ഏതൊരു മാനുഷ ഭരണാ​ധി​പ​നെ​ക്കാ​ളും, അവരിൽ ഏറ്റവും മെച്ചപ്പെട്ട വ്യക്തി​യെ​ക്കാ​ളും വളരെ​യേ​റെ നന്മ ചെയ്യാ​നു​ള്ള ശക്തി അവനുണ്ട്‌.

5. ദൈവ​രാ​ജ്യം ഭരിക്കു​ന്നത്‌ എവി​ടെ​നിന്ന്‌, എന്തിനു​മേൽ?

5 ദൈവ​രാ​ജ്യം എവി​ടെ​നി​ന്നാ​യി​രി​ക്കും ഭരിക്കുക? ഇതു ചിന്തി​ക്കു​ക, യേശു എവി​ടെ​യാണ്‌? അവൻ ഒരു ദണ്ഡനസ്‌തം​ഭ​ത്തിൽ വധിക്ക​പ്പെ​ട്ട​താ​യും പിന്നീട്‌ ഉയിർപ്പി​ക്ക​പ്പെ​ട്ട​താ​യും പഠിച്ചത്‌ നിങ്ങൾ ഓർക്കു​ന്നു​ണ്ടാ​കും. തുടർന്ന്‌ അധികം താമസി​യാ​തെ അവൻ സ്വർഗാ​രോ​ഹ​ണം ചെയ്‌തു. (പ്രവൃ​ത്തി​കൾ 2:33) അതു കാണി​ക്കു​ന്നത്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ ഭരണ​കേ​ന്ദ്രം സ്വർഗ​ത്തി​ലാ​യി​രി​ക്കും എന്നാണ്‌. അക്കാര​ണ​ത്താ​ലാണ്‌ ബൈബിൾ അതിനെ ‘സ്വർഗ്ഗീയ രാജ്യം’ എന്നു വിളി​ക്കു​ന്നത്‌. (2 തിമൊ​ഥെ​യൊസ്‌ 4:18) ദൈവ​രാ​ജ്യം സ്വർഗ​ത്തി​ലാ​ണെ​ങ്കി​ലും, അതു ഭൂമി​യു​ടെ​മേൽ ആയിരി​ക്കും ഭരണം​ന​ട​ത്തു​ക.—വെളി​പ്പാ​ടു 11:15.

6, 7. യേശു​വി​നെ ശ്രേഷ്‌ഠ​നാ​യ ഒരു രാജാ​വാ​ക്കു​ന്നത്‌ എന്ത്‌?

6 എന്താണ്‌ യേശു​വി​നെ ശ്രേഷ്‌ഠ​നാ​യ ഒരു രാജാ​വാ​ക്കു​ന്നത്‌? അവൻ ഒരിക്ക​ലും മരിക്കു​ക​യി​ല്ല എന്നതാണ്‌ ഒരു സംഗതി. മാനു​ഷി​ക രാജാ​ക്ക​ന്മാ​രു​മാ​യു​ള്ള താരത​മ്യ​ത്തിൽ “അമർത്യ​ത​യു​ള്ള​വ​നും അടുത്തു​കൂ​ടാ​ത്ത വെളി​ച്ച​ത്തിൽ വസിക്കു​ന്ന​വ​നും​” എന്നു ബൈബിൾ യേശു​വി​നെ​ക്കു​റി​ച്ചു പറയുന്നു. (1 തിമൊ​ഥെ​യൊസ്‌ 6:16) യേശു ചെയ്യുന്ന എല്ലാ നന്മയും ശാശ്വ​ത​മാ​യി​രി​ക്കു​മെ​ന്നാണ്‌ ഇതിനർഥം. അവൻ മനുഷ്യ​വർഗ​ത്തി​ന്റെ നന്മയ്‌ക്കാ​യി നിരവധി കാര്യങ്ങൾ ചെയ്യും എന്നതിനു സംശയ​വു​മി​ല്ല.

7 യേശു​വി​നെ​ക്കു​റി​ച്ചുള്ള ഈ ബൈബിൾ പ്രവചനം ശ്രദ്ധി​ക്കു​ക: “അവന്റെ മേൽ യഹോ​വ​യു​ടെ ആത്മാവു ആവസി​ക്കും; ജ്ഞാനത്തി​ന്റെ​യും വിവേ​ക​ത്തി​ന്റെ​യും ആത്മാവു, ആലോ​ച​ന​യു​ടെ​യും ബലത്തി​ന്റെ​യും ആത്മാവു, പരിജ്ഞാ​ന​ത്തി​ന്റെ​യും യഹോ​വ​ഭ​ക്തി​യു​ടെ​യും ആത്മാവു തന്നേ. അവന്റെ പ്രമോ​ദം യഹോ​വാ​ഭ​ക്തി​യിൽ ആയിരി​ക്കും; അവൻ കണ്ണു​കൊ​ണ്ടു കാണു​ന്ന​തു​പോ​ലെ ന്യായ​പാ​ല​നം ചെയ്‌ക​യി​ല്ല; ചെവി​കൊ​ണ്ടു കേൾക്കു​ന്ന​തു പോലെ വിധി​ക്ക​യു​മി​ല്ല. അവൻ ദരി​ദ്ര​ന്മാർക്കു നീതി​യോ​ടെ ന്യായം പാലി​ച്ചു​കൊ​ടു​ക്ക​യും ദേശത്തി​ലെ സാധു​ക്കൾക്കു നേരോ​ടെ വിധി​ക​ല്‌പി​ക്ക​യും ചെയ്യും.” (യെശയ്യാ​വു 11:2-4) ഭൂമി​യി​ലെ മനുഷ്യ​രു​ടെ​മേൽ നീതി​യോ​ടെ​യും ദയയോ​ടെ​യും ഭരണം​ന​ട​ത്തു​ന്ന ഒരു രാജാ​വാ​യി​രി​ക്കും യേശു എന്ന്‌ ഈ വാക്കുകൾ പ്രകട​മാ​ക്കു​ന്നു. അത്തര​മൊ​രാ​ളെ ഭരണാ​ധി​കാ​രി​യാ​യി കിട്ടാൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടോ?

8. യേശു​വി​നോ​ടു​കൂ​ടെ ആർ ഭരിക്കും?

8 ദൈവ​രാ​ജ്യ​ത്തെ സംബന്ധിച്ച മറ്റൊരു വസ്‌തു​ത​യു​മുണ്ട്‌: ഭരിക്കു​ന്നത്‌ യേശു തനിച്ചാ​യി​രി​ക്കി​ല്ല. അവനു സഹഭര​ണാ​ധി​പ​ന്മാർ ഉണ്ടായി​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ തിമൊ​ഥെ​യൊ​സി​നോട്‌ ഇപ്രകാ​രം പറഞ്ഞു: “നാം . . . സഹിക്കു​ന്നു എങ്കിൽ കൂടെ വാഴും.” (2 തിമൊ​ഥെ​യൊസ്‌ 2:11) അതേ, പൗലൊ​സും തിമൊ​ഥെ​യൊ​സും ദൈവം തിര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള വിശ്വ​സ്‌ത​രാ​യ മറ്റുള്ള​വ​രും സ്വർഗീയ രാജ്യ​ത്തിൽ യേശു​വി​നോ​ടൊ​പ്പം ഭരിക്കും. എത്ര പേർക്കാ​യി​രി​ക്കും ആ പ്രത്യേക പദവി ലഭിക്കുക?

9. യേശു​വി​നോ​ടൊ​പ്പം എത്ര പേർ ഭരിക്കും, ദൈവം അവരെ തിര​ഞ്ഞെ​ടു​ത്തു തുടങ്ങി​യത്‌ എപ്പോൾ?

9 ഏഴാം അധ്യാ​യ​ത്തിൽ പഠിച്ച​തു​പോ​ലെ, അപ്പൊ​സ്‌ത​ല​നാ​യ യോഹ​ന്നാൻ “സീയോൻമ​ല​യിൽ [സീയോൻമ​ല​യിൽ നിൽക്കു​ന്നത്‌ സ്വർഗ​ത്തി​ലെ യേശു​വി​ന്റെ രാജകീയ സ്ഥാനത്തെ ചിത്രീ​ക​രി​ക്കു​ന്നു] കുഞ്ഞാ​ടും [യേശു​ക്രി​സ്‌തു] അവനോ​ടു​കൂ​ടെ നെറ്റി​യിൽ അവന്റെ നാമവും പിതാ​വി​ന്റെ നാമവും എഴുതി​യി​രി​ക്കു​ന്ന നൂറ്റി​നാ​ല്‌പ​ത്തി​നാ​ലാ​യി​രം പേരും നില്‌ക്കു​ന്ന”തായി ഒരു ദർശനം കണ്ടു. ഈ 1,44,000 പേർ ആരാണ്‌? യോഹ​ന്നാൻത​ന്നെ നമ്മോട്‌ ഇങ്ങനെ പറയുന്നു: “കുഞ്ഞാടു പോകു​ന്നേ​ട​ത്തൊ​ക്കെ​യും അവർ അവനെ അനുഗ​മി​ക്കു​ന്നു; അവരെ ദൈവ​ത്തി​ന്നും കുഞ്ഞാ​ടി​ന്നും ആദ്യഫ​ല​മാ​യി മനുഷ്യ​രു​ടെ ഇടയിൽനി​ന്നു വീണ്ടെ​ടു​ത്തി​രി​ക്കു​ന്നു.” (വെളി​പ്പാ​ടു 14:1, 4) അതേ, സ്വർഗ​ത്തിൽ യേശു​ക്രി​സ്‌തു​വി​നോ​ടൊ​പ്പം ഭരിക്കാൻ പ്രത്യേ​ക​മാ​യി തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കുന്ന അവന്റെ വിശ്വ​സ്‌ത അനുഗാ​മി​ക​ളാണ്‌ അവർ. മരിച്ച​വ​രിൽനി​ന്നു സ്വർഗീയ ജീവനി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ട്ട​ശേ​ഷം, യേശു​വി​നോ​ടൊ​പ്പം ‘അവർ ഭൂമി​യിൽ [“ഭൂമി​മേൽ,” NW] വാഴും.’ (വെളി​പ്പാ​ടു 5:10) 1,44,000 എന്ന സംഖ്യ തികയ്‌ക്കാ​നാ​യി ദൈവം അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ കാലം​മു​തൽ വിശ്വ​സ്‌ത ക്രിസ്‌ത്യാ​നി​ക​ളെ തിര​ഞ്ഞെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

10. മനുഷ്യ​വർഗ​ത്തെ ഭരിക്കാൻ യേശു​വി​നെ​യും 1,44,000 പേരെ​യും നിയമി​ച്ചത്‌ സ്‌നേ​ഹ​നിർഭ​ര​മാ​യ ഒരു ക്രമീ​ക​ര​ണ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

10 മനുഷ്യ​വർഗ​ത്തെ ഭരിക്കാൻ യേശു​വി​നെ​യും 1,44,000 പേരെ​യും നിയമി​ച്ചത്‌ സ്‌നേ​ഹ​നിർഭ​ര​മാ​യ ഒരു ക്രമീ​ക​ര​ണ​മാണ്‌. കാരണം, ഒരു മനുഷ്യ​നാ​യി​രി​ക്കു​ക​യും കഷ്ടപ്പാട്‌ അനുഭ​വി​ക്കു​ക​യും ചെയ്യുക എന്നാൽ എന്താ​ണെന്ന്‌ യേശു​വി​ന​റി​യാം. യേശു “നമ്മുടെ ബലഹീ​ന​ത​ക​ളിൽ സഹതാപം കാണി​പ്പാൻ കഴിയാ​ത്ത​വ​നല്ല; പാപം ഒഴികെ സർവ്വത്തി​ലും നമുക്കു തുല്യ​മാ​യി പരീക്ഷി​ക്ക​പ്പെ​ട്ട​വ​ന​ത്രേ” എന്നു പൗലൊസ്‌ പറയു​ക​യു​ണ്ടാ​യി. (എബ്രായർ 4:15; 5:8) അവന്റെ സഹഭര​ണാ​ധി​പ​ന്മാ​രും മനുഷ്യ​രെന്ന നിലയിൽ കഷ്ടപ്പാ​ടു​ക​ളും ബുദ്ധി​മു​ട്ടു​ക​ളും അനുഭ​വി​ച്ചി​ട്ടു​ള്ള​വ​രാണ്‌. മാത്രമല്ല, അപൂർണ​ത​യു​മാ​യും സകലതരം രോഗ​ങ്ങ​ളു​മാ​യും അവർ മല്ലടി​ച്ചി​ട്ടുണ്ട്‌. അതിനാൽ, മനുഷ്യ​രു​ടെ പ്രശ്‌ന​ങ്ങൾ അവർക്കു നന്നായി മനസ്സി​ലാ​കും!

ദൈവ​രാ​ജ്യം എന്തു ചെയ്യും?

11. ദൈവ​ത്തി​ന്റെ ഇഷ്ടം സ്വർഗ​ത്തിൽ ആകേണ​മേ​യെ​ന്നു പ്രാർഥി​ക്കാൻ യേശു ക്രിസ്‌ത്യാ​നി​ക​ളോ​ടു പറഞ്ഞത്‌ എന്തു​കൊണ്ട്‌?

11 തന്റെ ശിഷ്യ​ന്മാർ ദൈവ​രാ​ജ്യ​ത്തി​ന്റെ വരവി​നാ​യി പ്രാർഥി​ക്ക​ണ​മെ​ന്നു പറഞ്ഞ സന്ദർഭ​ത്തിൽ, ദൈവ​ത്തി​ന്റെ ഇഷ്ടം സ്വർഗ​ത്തി​ലും ഭൂമി​യി​ലും ആകാൻ അവർ പ്രാർഥി​ക്ക​ണ​മെ​ന്നും യേശു പ്രസ്‌താ​വി​ച്ചു. a ദൈവം സ്വർഗ​ത്തി​ലാണ്‌, അവിടെ വിശ്വ​സ്‌ത ദൂതന്മാർ എല്ലായ്‌പോ​ഴും ദൈ​വേ​ഷ്ടം ചെയ്‌തു​കൊ​ണ്ടാ​ണി​രു​ന്നി​ട്ടു​ള്ളത്‌. എന്നിരു​ന്നാ​ലും, 3-ാം അധ്യാ​യ​ത്തിൽ നാം പഠിച്ച​തു​പോ​ലെ, ഒരു ദുഷ്ടദൂ​തൻ ദൈ​വേ​ഷ്ടം ചെയ്യു​ന്ന​തു നിറു​ത്തു​ക​യും ആദാമി​നെ​യും ഹവ്വാ​യെ​യും പാപത്തി​ലേ​ക്കു നയിക്കു​ക​യും ചെയ്‌തു. പിശാ​ചാ​യ സാത്താൻ എന്നു വിളി​ക്ക​പ്പെ​ടു​ന്ന ആ ദുഷ്ട ദൂത​നെ​ക്കു​റി​ച്ചു ബൈബിൾ പഠിപ്പി​ക്കു​ന്ന കാര്യങ്ങൾ 10-ാം അധ്യാ​യ​ത്തിൽ നാം കൂടു​ത​ലാ​യി പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും. സാത്താ​നെ​യും അവന്റെ പക്ഷം​ചേർന്ന ആത്മജീ​വി​ക​ളെ​യും അഥവാ ഭൂതങ്ങ​ളെ​യും കുറച്ചു കാല​ത്തേ​ക്കു സ്വർഗ​ത്തിൽ തുടരാൻ ദൈവം അനുവ​ദി​ച്ചി​രു​ന്നു. അതിനാൽ, ആ കാലത്ത്‌ സ്വർഗ​ത്തി​ലു​ള്ള സകലരും ദൈ​വേ​ഷ്ടം ചെയ്യു​ന്ന​വർ ആയിരു​ന്നി​ല്ല. ദൈവ​രാ​ജ്യം ഭരിച്ചു​തു​ട​ങ്ങു​മ്പോൾ ആ അവസ്ഥയ്‌ക്കു മാറ്റം വരുമാ​യി​രു​ന്നു. രാജാ​വെന്ന നിലയിൽ പുതു​താ​യി അധികാ​ര​മേറ്റ യേശു​ക്രി​സ്‌തു സാത്താ​നോ​ടു യുദ്ധം ചെയ്യേ​ണ്ടി​യി​രു​ന്നു.—വെളി​പ്പാ​ടു 12:7-9.

12. വെളി​പ്പാ​ടു 12:10-ൽ ഏതു രണ്ടു സുപ്ര​ധാ​ന സംഭവങ്ങൾ വർണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു?

12 എന്തു സംഭവി​ക്കു​മാ​യി​രു​ന്നെന്നു പിൻവ​രു​ന്ന പ്രാവ​ച​നി​ക വാക്കുകൾ വ്യക്തമാ​ക്കു​ന്നു: “അപ്പോൾ ഞാൻ സ്വർഗ്ഗ​ത്തിൽ ഒരു മഹാശബ്ദം പറഞ്ഞു​കേ​ട്ട​തു: ഇപ്പോൾ നമ്മുടെ ദൈവ​ത്തി​ന്റെ രക്ഷയും ശക്തിയും രാജ്യ​വും അവന്റെ ക്രിസ്‌തു​വി​ന്റെ ആധിപ​ത്യ​വും തുടങ്ങി​യി​രി​ക്കു​ന്നു; നമ്മുടെ സഹോ​ദ​ര​ന്മാ​രെ രാപ്പകൽ ദൈവ​സ​ന്നി​ധി​യിൽ കുറ്റം ചുമത്തുന്ന അപവാ​ദി​യെ [സാത്താനെ] തള്ളിയി​ട്ടു​ക​ള​ഞ്ഞു​വ​ല്ലോ.” (വെളി​പ്പാ​ടു 12:10) ഈ വാക്യ​ത്തിൽ വിവരി​ച്ചി​രി​ക്കു​ന്ന രണ്ടു സുപ്ര​ധാ​ന സംഭവങ്ങൾ നിങ്ങൾ ശ്രദ്ധി​ച്ചോ? യേശു​ക്രി​സ്‌തു​വി​ന്റെ കീഴിൽ ദൈവ​രാ​ജ്യം ഭരണം തുടങ്ങു​ന്ന​താണ്‌ ഒന്നാമ​ത്തേത്‌. സാത്താനെ സ്വർഗ​ത്തിൽനി​ന്നു ഭൂമി​യി​ലേ​ക്കു തള്ളിയി​ടു​ന്നത്‌ രണ്ടാമ​ത്തേ​തും.

13. സാത്താനെ സ്വർഗ​ത്തിൽനി​ന്നു പുറത്താ​ക്കി​യത്‌ എന്തിൽ കലാശി​ച്ചു?

13 ഈ രണ്ടു സംഭവ​ങ്ങ​ളും എന്തിൽ കലാശി​ച്ചു? സ്വർഗ​ത്തിൽ സംഭവി​ച്ച​തു സംബന്ധിച്ച്‌ നാം ഇപ്രകാ​രം വായി​ക്കു​ന്നു: “ആകയാൽ സ്വർഗ്ഗ​വും അതിൽ വസിക്കു​ന്ന​വ​രു​മാ​യു​ള്ളോ​രേ, ആനന്ദി​പ്പിൻ.” (വെളി​പ്പാ​ടു 12:12) അതേ, സ്വർഗ​ത്തി​ലെ വിശ്വ​സ്‌ത ദൂതന്മാർ സന്തോ​ഷി​ക്കു​ക​യാണ്‌. സാത്താ​നും അവന്റെ ഭൂതങ്ങ​ളും നീക്കം​ചെ​യ്യ​പ്പെ​ട്ട​തി​നാൽ, യഹോ​വ​യാം ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യ​വർ മാത്രമേ ഇപ്പോൾ സ്വർഗ​ത്തി​ലു​ള്ളൂ. അവിടെ എല്ലായ്‌പോ​ഴും തികഞ്ഞ സമാധാ​ന​വും ഐക്യ​വും നിലനിൽക്കു​ന്നു. ഇപ്പോൾ ദൈവ​ത്തി​ന്റെ ഇഷ്ടമാണു സ്വർഗ​ത്തിൽ ചെയ്യ​പ്പെ​ടു​ന്നത്‌.

സാത്താ​നെ​യും ഭൂതങ്ങ​ളെ​യും സ്വർഗ​ത്തിൽനി​ന്നു പുറത്താ​ക്കി​യത്‌ ഭൂമി​യിൽ കഷ്ടത്തിന്‌ ഇടയാക്കി. ഇത്തരം കഷ്ടപ്പാ​ടു​കൾ പെട്ടെ​ന്നു​ത​ന്നെ അവസാനിക്കും

14. സാത്താൻ ഭൂമി​യി​ലേക്ക്‌ എറിയ​പ്പെ​ട്ട​തി​നാൽ എന്തു സംഭവി​ച്ചി​രി​ക്കു​ന്നു?

14 എന്നാൽ ഭൂമിയെ സംബന്ധി​ച്ചോ? ബൈബിൾ ഇങ്ങനെ പറയുന്നു: “ഭൂമി​ക്കും സമു​ദ്ര​ത്തി​ന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്‌പ​കാ​ല​മേ​യു​ള്ളു എന്നു അറിഞ്ഞു മഹാ​ക്രോ​ധ​ത്തോ​ടെ നിങ്ങളു​ടെ അടുക്കൽ ഇറങ്ങി​വ​ന്നി​രി​ക്കു​ന്നു.” (വെളി​പ്പാ​ടു 12:12) സാത്താൻ ഇപ്പോൾ കോപി​ഷ്‌ഠ​നാണ്‌. കാരണം അവൻ സ്വർഗ​ത്തിൽനി​ന്നു പുറത്താ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, തനിക്ക്‌ ഇനി അൽപ്പകാ​ല​മേ ശേഷി​ച്ചി​ട്ടു​ള്ളു​വെന്ന്‌ അവനറി​യാം. തന്റെ കോപ​ത്തിൽ അവൻ ഭൂമി​യിൽ ദുരിതം അഥവാ “കഷ്ടം” വരുത്തി​വെ​ക്കു​ന്നു. ആ “കഷ്ട”ത്തെക്കു​റിച്ച്‌ അടുത്ത അധ്യാ​യ​ത്തിൽ നാം കൂടു​ത​ലാ​യി പഠിക്കു​ന്ന​താ​യി​രി​ക്കും. എന്നാൽ ഈ വസ്‌തു​ത​യു​ടെ വീക്ഷണ​ത്തിൽ നമുക്കി​പ്പോൾ ഇങ്ങനെ ചോദി​ക്കാം: ദൈവ​ത്തി​ന്റെ ഇഷ്ടം ഭൂമി​യിൽ നിറ​വേ​റാൻ ദൈവ​രാ​ജ്യം എങ്ങനെ ഇടയാ​ക്കും?

15. ഭൂമിയെ സംബന്ധിച്ച ദൈ​വേ​ഷ്ടം എന്ത്‌?

15 ഭൂമിയെ സംബന്ധിച്ച ദൈ​വേ​ഷ്ടം എന്താ​ണെന്ന്‌ ഓർക്കുക. 3-ാം അധ്യാ​യ​ത്തിൽ നിങ്ങൾ അതി​നെ​ക്കു​റി​ച്ചു പഠിക്കു​ക​യു​ണ്ടാ​യി. ഈ ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി, നിത്യം ജീവി​ക്കു​ന്ന, നീതി​നി​ഷ്‌ഠ​രാ​യ മനുഷ്യ​രെ​ക്കൊ​ണ്ടു നിറയ്‌ക്കു​ക എന്നതാണു തന്റെ ഇഷ്ടമെന്ന്‌ ദൈവം ഏദെനിൽവെ​ച്ചു വ്യക്തമാ​ക്കി. എന്നാൽ, ആദാമും ഹവ്വായും പാപം​ചെ​യ്യാൻ സാത്താൻ ഇടയാക്കി. അത്‌ ഭൂമിയെ സംബന്ധിച്ച ദൈ​വേ​ഷ്ടം നിറ​വേ​റു​ന്ന​തിൽ കാലതാ​മ​സം വരുത്തി​യെ​ങ്കി​ലും അതിനു മാറ്റം വരുത്തി​യി​ല്ല. “നീതി​മാ​ന്മാർ ഭൂമിയെ അവകാ​ശ​മാ​ക്കി എന്നേക്കും അതിൽ വസിക്ക”ണം എന്നതു​ത​ന്നെ​യാണ്‌ ഇപ്പോ​ഴും യഹോ​വ​യു​ടെ ഉദ്ദേശ്യം. (സങ്കീർത്ത​നം 37:29) ദൈവ​രാ​ജ്യം അതു നടപ്പാ​ക്കും. ഏതു വിധത്തിൽ?

16, 17. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ദാനീ​യേൽ 2:44 നമ്മോട്‌ എന്തു പറയുന്നു?

16 ദാനീ​യേൽ 2:44-ലെ പ്രവചനം ശ്രദ്ധി​ക്കു​ക. അവിടെ നാം ഇങ്ങനെ വായി​ക്കു​ന്നു. “ഈ രാജാ​ക്ക​ന്മാ​രു​ടെ കാലത്തു സ്വർഗ്ഗ​സ്ഥ​നാ​യ ദൈവം ഒരുനാ​ളും നശിച്ചു​പോ​കാ​ത്ത ഒരു രാജത്വം സ്ഥാപി​ക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പി​ക്ക​പ്പെ​ടു​ക​യി​ല്ല; അതു ഈ രാജത്വ​ങ്ങ​ളെ ഒക്കെയും തകർത്തു നശിപ്പി​ക്ക​യും എന്നേക്കും നിലനി​ല്‌ക്ക​യും ചെയ്യും.” ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ഇത്‌ എന്തു വ്യക്തമാ​ക്കു​ന്നു?

17 ഒന്നാമ​താ​യി, “ഈ രാജാ​ക്ക​ന്മാ​രു​ടെ കാലത്ത്‌,” അഥവാ മറ്റു രാജ്യങ്ങൾ നിലവി​ലി​രി​ക്കെ​ത്ത​ന്നെ ദൈവ​രാ​ജ്യം സ്ഥാപി​ക്ക​പ്പെ​ടേ​ണ്ടി​യി​രു​ന്നെന്ന്‌ ഇതു നമ്മോടു പറയുന്നു. രണ്ടാമ​താ​യി, രാജ്യം എന്നേക്കും നിലനിൽക്കു​മെ​ന്നും ഇതു പറയുന്നു. മറ്റൊരു ഗവണ്മെ​ന്റും അതിനെ കീഴട​ക്കു​ക​യോ അതിന്റെ സ്ഥാനത്തു വരിക​യോ ചെയ്യില്ല. മൂന്നാ​മ​താ​യി, ദൈവ​ത്തി​ന്റെ രാജ്യ​വും ലോക​രാ​ജ്യ​ങ്ങ​ളും തമ്മിൽ യുദ്ധം നടക്കു​മെ​ന്നു നാം മനസ്സി​ലാ​ക്കു​ന്നു. വിജയം ദൈവ​രാ​ജ്യ​ത്തി​നാ​യി​രി​ക്കും. അങ്ങനെ, മനുഷ്യ​വർഗ​ത്തെ ഭരിക്കുന്ന ഏക ഗവണ്മെന്റ്‌ അതായി​ത്തീ​രും. അപ്പോൾ, ഇതുവരെ കണ്ടിട്ടി​ല്ലാ​ത്ത വിധത്തി​ലു​ള്ള, മെച്ചപ്പെട്ട ഭരണം മനുഷ്യർ ആസ്വദി​ക്കും.

18. ഈ ലോക​ത്തി​ലെ ഗവണ്മെ​ന്റു​ക​ളും ദൈവ​രാ​ജ്യ​വും തമ്മിലുള്ള അന്തിമ യുദ്ധത്തി​ന്റെ പേരെന്ത്‌?

18 ദൈവ​രാ​ജ്യ​വും ലോക​രാ​ജ്യ​ങ്ങ​ളും തമ്മിലുള്ള അന്തിമ യുദ്ധ​ത്തെ​ക്കു​റി​ച്ചു ബൈബി​ളി​നു നിരവധി കാര്യങ്ങൾ പറയാ​നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, അന്ത്യം അടുത്തു​വ​രു​മ്പോൾ, ദുഷ്ടാ​ത്മാ​ക്കൾ “സർവ്വഭൂ​ത​ല​ത്തി​ലും ഉള്ള രാജാ​ക്ക​ന്മാ​രെ” വഞ്ചിക്കാ​നാ​യി നുണ​പ്ര​ചാ​ര​ണം നടത്തു​മെന്ന്‌ അതു പഠിപ്പി​ക്കു​ന്നു. എന്തു​ദ്ദേ​ശ്യ​ത്തിൽ? “[രാജാ​ക്ക​ന്മാ​രെ] സർവ്വശ​ക്ത​നാ​യ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധത്തി​ന്നു കൂട്ടി​ച്ചേർ”ക്കേണ്ടതിന്‌. ‘എബ്രാ​യ​ഭാ​ഷ​യിൽ ഹർമ്മ​ഗെ​ദ്ദോൻ എന്നു പേരുള്ള സ്ഥലത്ത്‌’ ഭൂമി​യി​ലെ രാജാ​ക്ക​ന്മാർ കൂട്ടി​ച്ചേർക്ക​പ്പെ​ടും. (വെളി​പ്പാ​ടു 16:14, 16) ഈ രണ്ടു വാക്യ​ങ്ങ​ളിൽ പറഞ്ഞി​രി​ക്കു​ന്ന കാര്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ, മാനു​ഷി​ക ഗവണ്മെ​ന്റു​ക​ളും ദൈവ​രാ​ജ്യ​വും തമ്മിലുള്ള അന്തിമ യുദ്ധത്തെ ഹർമ്മ​ഗെ​ദോൻ അഥവാ അർമ​ഗെ​ദോൻ എന്നു വിളി​ക്കു​ന്നു.

19, 20. ഇപ്പോൾ ഭൂമി​യിൽ ദൈ​വേ​ഷ്ടം ചെയ്യ​പ്പെ​ടു​ന്ന​തി​നു തടസ്സമാ​യി നിൽക്കു​ന്നത്‌ എന്ത്‌?

19 അർമ​ഗെ​ദോ​നി​ലൂ​ടെ ദൈവ​രാ​ജ്യം എന്തു കൈവ​രി​ക്കും? ഭൂമിയെ സംബന്ധിച്ച ദൈ​വേ​ഷ്ട​ത്തെ​ക്കു​റിച്ച്‌ ഒരിക്കൽക്കൂ​ടെ ചിന്തി​ക്കു​ക. പറുദീ​സ​യിൽ തന്നെ സേവി​ക്കു​ന്ന നീതി​നി​ഷ്‌ഠ​രും പൂർണ​രും ആയ മനുഷ്യ​രെ​ക്കൊണ്ട്‌ ഈ ഭൂമി നിറയ്‌ക്കാ​നാണ്‌ യഹോ​വ​യാം ദൈവം ഉദ്ദേശി​ച്ചത്‌. ഇപ്പോൾ അത്‌ അങ്ങനെ​യ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? ഒരു കാരണം, പാപി​ക​ളാ​യ​തി​നാൽ നാം രോഗി​ക​ളാ​കു​ക​യും മരിക്കു​ക​യും ചെയ്യുന്നു എന്നതാണ്‌. എന്നാൽ, നമുക്ക്‌ എന്നേക്കു​മു​ള്ള ജീവിതം സാധ്യ​മാ​ക്കാ​നാ​യി യേശു മരി​ച്ചെന്ന്‌ 5-ാം അധ്യാ​യ​ത്തിൽ നാം പഠിക്കു​ക​യു​ണ്ടാ​യി. യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തി​ലെ പിൻവ​രു​ന്ന വാക്കുകൾ നിങ്ങൾ ഓർമി​ക്കു​ന്നു​ണ്ടാ​കും: “തന്റെ ഏകജാ​ത​നാ​യ പുത്ര​നിൽ വിശ്വ​സി​ക്കു​ന്ന ഏവനും നശിച്ചു​പോ​കാ​തെ നിത്യ​ജീ​വൻ പ്രാപി​ക്കേ​ണ്ട​തി​ന്നു ദൈവം അവനെ നല്‌കു​വാൻ തക്കവണ്ണം ലോകത്തെ സ്‌നേ​ഹി​ച്ചു.”—യോഹ​ന്നാൻ 3:16.

20 പലരും മോശ​മാ​യ കാര്യങ്ങൾ ചെയ്യു​ന്നു​വെ​ന്ന​താണ്‌ മറ്റൊരു കാരണം. അവർ നുണപ​റ​യു​ക​യും മറ്റുള്ള​വ​രെ ചതിക്കു​ക​യും അധാർമി​ക​ത​യിൽ ഏർപ്പെ​ടു​ക​യും ചെയ്യുന്നു. ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാൻ അവർ ആഗ്രഹി​ക്കു​ന്നി​ല്ല. ദുഷ്‌പ്ര​വൃ​ത്തി​കൾ ചെയ്യു​ന്ന​വർ ദൈവ​ത്തി​ന്റെ അർമ​ഗെ​ദോൻ യുദ്ധത്തിൽ നശിപ്പി​ക്ക​പ്പെ​ടും. (സങ്കീർത്ത​നം 37:10) ദൈ​വേ​ഷ്ടം ചെയ്യാൻ ഗവണ്മെ​ന്റു​കൾ ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നില്ല എന്നതാണ്‌ അതു ഭൂമി​യിൽ ചെയ്യ​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​ന്റെ വേറൊ​രു കാരണം. അനേകം ഗവണ്മെ​ന്റു​ക​ളും ദുർബ​ല​വും ക്രൂര​വും അഴിമതി നിറഞ്ഞ​തും ആയിരു​ന്നി​ട്ടുണ്ട്‌. ബൈബിൾ വളരെ വ്യക്തമാ​യി ഇങ്ങനെ പറയുന്നു: ‘മനുഷ്യൻ മനുഷ്യ​ന്റെ​മേൽ അവന്റെ ദോഷ​ത്തി​നാ​യി അധികാ​രം’ നടത്തി​യി​രി​ക്കു​ന്നു.—സഭാ​പ്ര​സം​ഗി 8:9.

21. ദൈവ​ത്തി​ന്റെ ഇഷ്ടം ഭൂമി​യിൽ ചെയ്യ​പ്പെ​ടാൻ രാജ്യം ഇടയാ​ക്കു​ന്നത്‌ എങ്ങനെ?

21 അർമ​ഗെ​ദോ​നെ തുടർന്ന്‌ മനുഷ്യ​വർഗം ഏക ഗവണ്മെ​ന്റി​ന്റെ, അതായത്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ കീഴിൽ വരും. ആ ഗവണ്മെന്റ്‌ ദൈവ​ത്തി​ന്റെ ഇഷ്ടം നിവർത്തി​ക്കു​ക​യും മഹത്തായ അനു​ഗ്ര​ഹ​ങ്ങൾ കൈവ​രു​ത്തു​ക​യും ചെയ്യും. ഉദാഹ​ര​ണ​ത്തിന്‌, അതു സാത്താ​നെ​യും അവന്റെ ഭൂതങ്ങ​ളെ​യും നീക്കം ചെയ്യും. (വെളി​പ്പാ​ടു 20:1-3) വിശ്വ​സ്‌ത​രാ​യ മനുഷ്യർ വീണ്ടു​മൊ​രി​ക്ക​ലും രോഗി​ക​ളാ​യി​ത്തീ​രു​ക​യോ മരിക്കു​ക​യോ ചെയ്യാ​തി​രി​ക്കേ​ണ്ട​തിന്‌ യേശു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ മൂല്യം പ്രയോ​ഗി​ക്ക​പ്പെ​ടും. രാജ്യ​ഭ​ര​ണ​ത്തിൻ കീഴിൽ അവർ എക്കാല​വും ജീവി​ക്കും. (വെളി​പ്പാ​ടു 22:1-3) ഭൂമി ഒരു പറുദീ​സ​യാ​യി​ത്തീ​രും. അങ്ങനെ, രാജ്യം ദൈവ​ത്തി​ന്റെ ഇഷ്ടം ഭൂമി​യിൽ നിറ​വേ​റാൻ ഇടയാ​ക്കു​ക​യും ദൈവ​നാ​മ​ത്തെ വിശു​ദ്ധീ​ക​രി​ക്കു​ക​യും ചെയ്യും. എന്താണ്‌ ഇതി​ന്റെ​യർഥം? ദൈവ​രാ​ജ്യ​ത്തിൽ ജീവ​നോ​ടി​രി​ക്കു​ന്ന സകലരും ഒടുവിൽ യഹോ​വ​യു​ടെ നാമത്തെ മഹത്ത്വ​പ്പെ​ടു​ത്തു​മെ​ന്നു​തന്നെ.

ദൈവ​രാ​ജ്യം നടപടി സ്വീക​രി​ക്കു​ന്നത്‌ എപ്പോൾ?

22. യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോ​ഴോ അവൻ സ്വർഗാ​രോ​ഹ​ണം ചെയ്‌ത ഉടനെ​യോ ദൈവ​രാ​ജ്യം വന്നി​ല്ലെ​ന്നു നാം എങ്ങനെ മനസ്സി​ലാ​ക്കു​ന്നു?

22 “നിന്റെ രാജ്യം വരേണമേ” എന്നു പ്രാർഥി​ക്കാൻ യേശു തന്റെ ശിഷ്യ​ന്മാ​രെ പഠിപ്പിച്ച സമയത്ത്‌ രാജ്യം വന്നിരു​ന്നി​ല്ലെ​ന്നു വ്യക്തമാണ്‌. യേശു സ്വർഗാ​രോ​ഹ​ണം ചെയ്‌ത​പ്പോൾ അതു വന്നോ? ഇല്ല. കാരണം, യേശു​വി​ന്റെ പുനരു​ത്ഥാ​ന​ത്തെ തുടർന്ന്‌ സങ്കീർത്ത​നം 110:1-ലെ പിൻവ​രു​ന്ന പ്രവചനം അവനിൽ നിവൃ​ത്തി​യാ​യ​താ​യി പത്രൊ​സും പൗലൊ​സും പറയു​ക​യു​ണ്ടാ​യി: “യഹോവ എന്റെ കർത്താ​വി​നോ​ടു അരുളി​ച്ചെ​യ്യു​ന്ന​തു: ഞാൻ നിന്റെ ശത്രു​ക്ക​ളെ നിന്റെ പാദപീ​ഠ​മാ​ക്കു​വോ​ളം നീ എന്റെ വലത്തു​ഭാ​ഗ​ത്തി​രി​ക്ക.” (പ്രവൃ​ത്തി​കൾ 2:32-35; എബ്രായർ 10:12, 13) യേശു​വിന്‌ ഒരു കാത്തി​രി​പ്പിൻ കാലഘട്ടം ഉണ്ടായി​രു​ന്നു.

രാജ്യഭരണത്തിൻ കീഴിൽ, ദൈവ​ത്തി​ന്റെ ഇഷ്ടം ഭൂമി​യിൽ നിറവേറും

23. (എ) ദൈവ​രാ​ജ്യം ഭരണം തുടങ്ങി​യത്‌ എപ്പോൾ? (ബി) അടുത്ത അധ്യായം എന്തു ചർച്ച​ചെ​യ്യും?

23 എത്ര കാല​ത്തേക്ക്‌? ആ കാത്തി​രി​പ്പിൻ കാലഘട്ടം 1914-ൽ അവസാ​നി​ക്കു​മെന്ന്‌ 19, 20 നൂറ്റാ​ണ്ടു​ക​ളിൽ ആത്മാർഥ​ഹൃ​ദ​യ​രാ​യ ബൈബിൾ വിദ്യാർഥി​കൾ തിരി​ച്ച​റി​ഞ്ഞു. (ഈ വർഷ​ത്തെ​ക്കു​റി​ച്ചു​ള്ള വിവര​ങ്ങൾക്ക്‌ 215-18 പേജു​ക​ളി​ലെ അനുബന്ധം കാണുക.) ആത്മാർഥ​ഹൃ​ദ​യ​രാ​യ ഈ ബൈബിൾ വിദ്യാർഥി​ക​ളു​ടെ ഗ്രാഹ്യം ശരിയാ​യി​രു​ന്നെന്ന്‌ 1914 മുതലുള്ള ലോക​സം​ഭ​വ​ങ്ങൾ സ്ഥിരീ​ക​രി​ക്കു​ന്നു. 1914-ൽ ക്രിസ്‌തു രാജാ​വാ​യെ​ന്നും ദൈവ​ത്തി​ന്റെ സ്വർഗീയ രാജ്യം ഭരണം തുടങ്ങി​യെ​ന്നും ബൈബിൾ പ്രവചന നിവൃത്തി പ്രകട​മാ​ക്കു​ന്നു. അതിനാൽ, സാത്താനു ശേഷി​ച്ചി​രി​ക്കു​ന്ന “അല്‌പ​കാ​ല”ത്താണ്‌ നാം ഇപ്പോൾ ജീവി​ക്കു​ന്നത്‌. (വെളി​പ്പാ​ടു 12:12; സങ്കീർത്ത​നം 110:2) ദൈ​വേ​ഷ്ടം ഭൂമി​യിൽ ചെയ്യ​പ്പെ​ടു​ന്ന​തി​നാ​യി ദൈവ​രാ​ജ്യം ഉടൻതന്നെ പ്രവർത്തി​ക്കു​മെ​ന്നും നമുക്ക്‌ ഉറപ്പോ​ടെ പറയാ​നാ​കും. നിങ്ങൾക്ക്‌ ഇതൊരു സുവാർത്ത​യാ​ണോ? ഇതു സത്യമാ​ണെ​ന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ? ബൈബിൾ യഥാർഥ​ത്തിൽ ഇക്കാര്യ​ങ്ങൾ പഠിപ്പി​ക്കു​ന്നു​ണ്ടെ​ന്നു മനസ്സി​ലാ​ക്കാൻ അടുത്ത അധ്യായം നിങ്ങളെ സഹായി​ക്കും.

a കൂടുതൽ വിവര​ങ്ങൾക്ക്‌ 2003 ഡിസംബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 28-ാം പേജ്‌ കാണുക.