ഏപ്രിൽ 21-27
സുഭാഷിതങ്ങൾ 10
ഗീതം 76, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. നിങ്ങളെ യഥാർഥത്തിൽ സമ്പന്നനാക്കുന്നത് എന്താണ്?
(10 മിനി.)
യഥാർഥ സമ്പത്ത് നേടുന്നതിൽ ആത്മീയ കൊയ്ത്തിൽ ‘ഉത്സാഹത്തോടെ’ പ്രവർത്തിക്കുന്നത് ഉൾപ്പെടുന്നു (സുഭ 10:4, 5; w01 7/15 25 ¶1-3)
ഭൗതികസമ്പത്ത് ഉണ്ടായിരിക്കുന്നതല്ല, നീതിമാനായി ജീവിക്കുന്നതാണു പ്രധാനം (സുഭ 10:15, 16; w01 9/15 24 ¶3 - 25 ¶1)
യഹോവയുടെ അനുഗ്രഹമാണ് യഥാർഥ സമ്പത്ത് നേടിത്തരുന്നത് (സുഭ 10:22; it-1-E 340)
2. ആത്മീയരത്നങ്ങൾ
(10 മിനി.)
-
സുഭ 10:22—യഹോവയുടെ അനുഗ്രഹം വേദന നൽകുന്നില്ലെങ്കിൽപ്പിന്നെ ദൈവദാസർ പല പരിശോധനകളും അനുഭവിക്കുന്നത് എന്തുകൊണ്ടാണ്? (w06 5/15 30 ¶18)
-
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സുഭ 10:1-19 (th പാഠം 10)
4. സംഭാഷണം തുടങ്ങുന്നതിന്
(4 മിനി.) വീടുതോറും. താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്നു വീട്ടുകാരൻ പറയുന്നു. (lmd പാഠം 4 പോയിന്റ് 3)
5. സംഭാഷണം തുടങ്ങുന്നതിന്
(4 മിനി.) അനൗപചാരിക സാക്ഷീകരണം. ഒരു ബൈബിൾപഠനം വാഗ്ദാനം ചെയ്യുക. (lmd പാഠം 4 പോയിന്റ് 4)
6. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) അനൗപചാരിക സാക്ഷീകരണം. JW.ORG-ൽനിന്ന് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടേക്കാവുന്ന വിവരങ്ങൾ എങ്ങനെ കണ്ടെത്താമെന്നു കാണിച്ചുകൊടുക്കുക. (lmd പാഠം 9 പോയിന്റ് 4)
ഗീതം 111
7. ദൈവദാസരെ സമ്പന്നരാക്കുന്ന അനുഗ്രഹങ്ങൾ!
(7 മിനി.) ചർച്ച.
ബുദ്ധിമുട്ടു നിറഞ്ഞ ഈ അവസാനകാലത്ത് യഹോവ നൽകുന്ന അനുഗ്രഹങ്ങൾ, ദൈവസേവനത്തിൽ തുടരാനും സന്തോഷമുള്ളവരായിരിക്കാനും ദൈവദാസരെ സഹായിക്കുന്നു. (സങ്ക 4:3; സുഭ 10:22) താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങൾ വായിക്കുക. എന്നിട്ട്, ആ അനുഗ്രഹങ്ങൾ നമ്മളെ സമ്പന്നരാക്കുന്നത് എങ്ങനെയാണെന്ന് സദസ്സിനോടു ചോദിക്കുക.
ചിലർ ദൈവസേവനത്തിൽ കൂടുതൽ ചെയ്തുകൊണ്ട് തങ്ങളുടെ ആത്മീയ സമ്പത്ത് വർധിപ്പിച്ചിരിക്കുന്നു.
യുവജനങ്ങളേ, സമാധാനത്തിലേക്കുള്ള പാത തിരഞ്ഞെടുക്കുക! എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോട് ചോദിക്കുക:
-
ഹാർലി, ആഞ്ചിൽ, കാർലി എന്നിവരുടെ അനുഭവങ്ങളിൽനിന്ന് നിങ്ങൾ എന്താണ് പഠിച്ചത്?
8. 2025 പ്രാദേശിക ഡിസൈൻ/നിർമാണ പരിപാടി—പുതിയ വിവരങ്ങൾ
(8 മിനി.) പ്രസംഗം. വീഡിയോ കാണിക്കുക.
9. സഭാ ബൈബിൾപഠനം
(30 മിനി.) bt അധ്യാ. 25 ¶8-13, 201-ാം പേജിലെ ചതുരം