ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയിലും യേശുവിലും വിശ്വാസം വളർത്താൻ ജീവിതം ആസ്വദിക്കാം പുസ്തകം ഉപയോഗിക്കുക
ദൈവത്തെ സന്തോഷിപ്പിക്കണമെങ്കിൽ ബൈബിൾവിദ്യാർഥികൾ ശക്തമായ വിശ്വാസം വളർത്തിയെടുക്കണം. (എബ്ര 11:6) ജീവിതം ആസ്വദിക്കാം പുസ്തകം ഉപയോഗിച്ച് നമുക്ക് അവരെ അതിന് സഹായിക്കാം. ഈ പുസ്തകത്തിൽ പ്രധാനപ്പെട്ട തിരുവെഴുത്തുകളും വ്യക്തമായ ന്യായവാദങ്ങളും ചിന്തിക്കാൻ സഹായിക്കുന്ന ചോദ്യങ്ങളും പ്രോത്സാഹനം പകരുന്ന വീഡിയോകളും മനോഹരമായ ചിത്രങ്ങളും ഉണ്ട്. ക്രിസ്തീയഗുണങ്ങൾ വളർത്താനും ദൈവവുമായി നല്ല ബന്ധമുണ്ടായിരിക്കാനും അവരെ സഹായിക്കുമ്പോൾ, തീയെ പ്രതിരോധിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് നമ്മൾ അവരെ പണിയുകയാണ്.—1കൊ 3:12-15.
കാണാൻ കഴിയാത്തതുകൊണ്ട് ദൈവത്തെ ഒരിക്കലും സുഹൃത്താക്കാനാകില്ലെന്ന് ചിലർ ചിന്തിക്കുന്നു. അതുകൊണ്ട് യഹോവയെ അറിയാനും യഹോവയിൽ വിശ്വാസം വളർത്താനും നമ്മൾ അവരെ സഹായിക്കണം.
യഹോവയിൽ വിശ്വാസം വളർത്താൻ ജീവിതം ആസ്വദിക്കാം പുസ്തകം ഉപയോഗിക്കുക എന്ന വീഡിയോ കാണുക. എന്നിട്ട് ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
നന്നായി തയ്യാറായിട്ടാണ് സഹോദരി ബൈബിൾപഠനത്തിന് വന്നതെന്ന് നമുക്ക് എങ്ങനെ അറിയാം?
-
യശയ്യ 41:10, 13-നെക്കുറിച്ച് വിദ്യാർഥിയുടെ ഹൃദയത്തിലുള്ളത് മനസ്സിലാക്കാൻ സഹോദരി എങ്ങനെയാണ് തിരഞ്ഞെടുത്ത ചില ചോദ്യങ്ങൾ ചോദിച്ചത്?
-
വീഡിയോയും തിരുവെഴുത്തുകളും വിദ്യാർഥിയെ എങ്ങനെയാണ് സ്വാധീനിച്ചത്?
പല ആളുകൾക്കും മോചനവിലയെക്കുറിച്ച് അറിയില്ല. അല്ലെങ്കിൽ അവർക്കുവേണ്ടി ദൈവം കൊടുത്ത ഒരു സമ്മാനമായി അവർ അതിനെ കാണുന്നില്ല. (ഗല 2:20) അതുകൊണ്ട് യേശുവിന്റെ മോചനവിലയിൽ വിശ്വാസം വളർത്താൻ നമ്മൾ അവരെ സഹായിക്കണം.
യേശുവിൽ വിശ്വാസം വളർത്താൻ ജീവിതം ആസ്വദിക്കാം പുസ്തകം ഉപയോഗിക്കുക എന്ന വീഡിയോ കാണുക. എന്നിട്ട് ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
നന്നായി തയ്യാറായിട്ടാണ് സഹോദരൻ ബൈബിൾപഠനത്തിന് വന്നതെന്ന് നമുക്ക് എങ്ങനെ അറിയാം?
-
വിദ്യാർഥിയെ സഹായിക്കാനായി “കൂടുതൽ മനസ്സിലാക്കാൻ” എന്ന ഭാഗം സഹോദരൻ എങ്ങനെയാണ് ഉപയോഗിച്ചത്?
-
വിദ്യാർഥിയുടെ കാര്യത്തിൽ പ്രാർഥന പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?