വയൽസേവനത്തിനു സജ്ജരാകാം | ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക
യഹോവയുമായി ഒരു ഉറ്റ സൗഹൃദം വളർത്താൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുക
നമ്മൾ സ്നേഹത്താൽ പ്രേരിതമായി യഹോവയെ സേവിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. (മത്ത 22:37, 38) വേണ്ട മാറ്റങ്ങൾ വരുത്താനും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാനും ദൈവത്തോടുള്ള ആ സ്നേഹമാണ് ബൈബിൾവിദ്യാർഥികളെ സഹായിക്കുന്നത്. (1യോഹ 5:3) ആ സ്നേഹമാണ് സ്നാനമേൽക്കാൻ അവരെ പ്രേരിപ്പിക്കുന്നത്.
ദൈവത്തിന്റെ സ്നേഹം മനസ്സിലാക്കാൻ വിദ്യാർഥികളെ സഹായിക്കുക. അതിനായി ചില ചോദ്യങ്ങൾ ചോദിക്കാം: “ഇത് യഹോവയെക്കുറിച്ച് നിങ്ങളെ എന്താണ് പഠിപ്പിക്കുന്നത്?” അല്ലെങ്കിൽ “ദൈവം നിങ്ങളെ സ്നേഹിക്കുന്നെന്ന് ഇത് എങ്ങനെയാണ് കാണിക്കുന്നത്?” അവർക്കുവേണ്ടി യഹോവ കരുതുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ സഹായിക്കുക. (2ദിന 16:9) നിങ്ങൾ ചില കാര്യങ്ങൾക്കുവേണ്ടി പ്രാർഥിച്ചപ്പോൾ യഹോവ എങ്ങനെയാണ് ഉത്തരം നൽകിയതെന്ന് അവരോടു പറയുക. അവരുടെ പ്രാർഥനകൾക്ക് യഹോവ ഉത്തരം നൽകുന്നത് എങ്ങനെയാണെന്ന് ശ്രദ്ധിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാം. അപ്പോൾ ബൈബിൾവിദ്യാർഥികൾ യഹോവയുടെ സ്നേഹം തിരിച്ചറിയും, അവർ തിരിച്ച് യഹോവയെ സ്നേഹിക്കുകയും യഹോവയുടെ സുഹൃത്താകാൻ ആഗ്രഹിക്കുകയും ചെയ്യും. അതു നമ്മുടെ സന്തോഷം വർധിപ്പിക്കും.
യഹോവയുമായി ഒരു ഉറ്റ സൗഹൃദം വളർത്താൻ നിങ്ങളുടെ ബൈബിൾവിദ്യാർഥികളെ സഹായിക്കുക എന്ന വീഡിയോ കാണുക. എന്നിട്ട് ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
ഹണി എന്തു പ്രശ്നമാണ് നേരിട്ടത്?
-
നീത എങ്ങനെയാണ് ഹണിയെ സഹായിച്ചത്?
-
ആ പ്രശ്നം മറികടക്കാൻ ഹണിക്ക് എങ്ങനെ കഴിഞ്ഞു?