ക്രിസ്ത്യാനികളായി ജീവിക്കാം
നമ്മുടെ പ്രാർഥനകൾ യഹോവയ്ക്ക് അമൂല്യമാണ്
ആലയത്തിൽ പതിവായി യഹോവയ്ക്ക് അർപ്പിച്ചിരുന്ന സുഗന്ധക്കൂട്ടുപോലെയാണ് നല്ല പ്രാർഥനകൾ. (സങ്ക 141:2) പ്രാർഥനയിൽ നമുക്ക് സ്വർഗീയപിതാവിനോടുള്ള സ്നേഹവും നന്ദിയും അറിയിക്കാം, നമ്മുടെ ഉത്കണ്ഠകളും ആഗ്രഹങ്ങളും പറയാം, എന്തു ചെയ്യണമെന്നു ചോദിക്കാം. അങ്ങനെയെല്ലാം ചെയ്യുമ്പോൾ യഹോവയോടുള്ള സൗഹൃദം വിലയുള്ളതാണെന്നു നമ്മൾ കാണിക്കുകയാണ്. മീറ്റിങ്ങുകളിൽ നടത്തുന്ന പരസ്യപ്രാർഥന ആരാധനയുടെ ഒരു പ്രധാന ഭാഗംതന്നെയാണ്. എങ്കിലും നമ്മുടെ വ്യക്തിപരമായ പ്രാർഥനയിൽ നമ്മൾ ഹൃദയം തുറന്ന് യഹോവയോടു വളരെ നേരം സംസാരിക്കുമ്പോൾ യഹോവ അതിയായി സന്തോഷിക്കും.—സുഭ 15:8.
പ്രാർഥനയാണ് എനിക്ക് എല്ലാം എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
ജോൺസൺ സഹോദരന് എന്തെല്ലാം നിയമനങ്ങൾ ഉണ്ടായിരുന്നു?
-
ജോൺസൺ സഹോദരൻ പ്രാർഥനയിലൂടെ എങ്ങനെയാണ് യഹോവയിൽ ആശ്രയിച്ചത്?
-
ജോൺസൺ സഹോദരന്റെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്തൊക്കെ പഠിച്ചു?