വിശുദ്ധകൂടാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം
വിശുദ്ധകൂടാരത്തിലും ഇസ്രായേല്യരുടെ പാളയത്തിലും ഏറ്റവും പ്രധാനപ്പെട്ടത് ഉടമ്പടിപ്പെട്ടകമായിരുന്നു. പെട്ടകത്തിന്റെ മൂടിയുടെ മുകളിലെ രണ്ടു കെരൂബുകളുടെ നടുവിലുള്ള മേഘം ദൈവത്തിന്റെ സാന്നിധ്യത്തെ പ്രതിനിധാനം ചെയ്തിരുന്നു. വർഷത്തിലെ പാപപരിഹാരദിവസം, മഹാപുരോഹിതൻ അതിവിശുദ്ധത്തിൽ പ്രവേശിച്ചിട്ട് കാളയുടെയും കോലാടിന്റെയും രക്തം ഇസ്രായേല്യരുടെ പാപങ്ങളുടെ പരിഹാരമായി മൂടിയുടെ മുന്നിൽ തളിക്കുമായിരുന്നു. (ലേവ 16:14, 15) മഹാപുരോഹിതൻ എന്ന നിലയിൽ യേശു സ്വർഗത്തിൽ, യഹോവയുടെ സന്നിധിയിൽ, തന്റെ ബലിമരണത്തിന്റെ മൂല്യം സമർപ്പിക്കാൻ പ്രവേശിച്ചതിനെ ഇതു മുൻനിഴലാക്കി.—എബ്ര 9:24-26.
മോചനവിലയിലൂടെ നമുക്കു ലഭിക്കുന്ന പ്രയോജനങ്ങളും അതു പറയുന്ന തിരുവെഴുത്തുകളും ചേരുംപടി ചേർക്കുക:
തിരുവെഴുത്തുകൾ
പ്രയോജനങ്ങൾ
-
എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ
-
പാപങ്ങളുടെ ക്ഷമ
-
ശുദ്ധമായ ഒരു മനസ്സാക്ഷി
ഈ പ്രയോജനങ്ങൾ നേടാൻ നമ്മൾ എന്തു ചെയ്യണം?