ക്രിസ്ത്യാനികളായി ജീവിക്കാം
അനുഭവപരിചയമുള്ള ക്രിസ്ത്യാനികളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
വർഷങ്ങളായി യഹോവയെ സേവിക്കുന്ന സഹോദരങ്ങൾ നമ്മുടെ സഭകളിലുണ്ട്. യഹോവയിൽ അടിയുറച്ച് വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തവരാണ് അവർ. അവരുടെ ആ മാതൃകയിൽനിന്ന് നമുക്കു പലതും പഠിക്കാനുണ്ട്. യഹോവയുടെ സംഘടനയുടെ ചരിത്രത്തെയും അവർ നേരിട്ട പ്രശ്നങ്ങളെയും അതെല്ലാം സഹിച്ചുനിൽക്കാൻ യഹോവ സഹായിച്ചതിനെയും കുറിച്ചൊക്കെ അവരോടു ചോദിക്കാം. പ്രായമായ ഒരു സഹോദരന്റെയോ സഹോദരിയുടെയോ അനുഭവങ്ങൾ കേൾക്കാൻ അവരെ നിങ്ങളുടെ ഒരു കുടുംബാരാധനയ്ക്കു ക്ഷണിക്കുന്നതിനു നിങ്ങൾക്കു കഴിഞ്ഞേക്കും.
വർഷങ്ങളായി യഹോവയെ വിശ്വസ്തമായി സേവിക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ, യഹോവ നിങ്ങളെ സഹായിച്ച വിധങ്ങളെക്കുറിച്ച് സഭയിലെ ചെറുപ്പക്കാരോടു സംസാരിക്കാൻ മടിക്കരുത്. യാക്കോബും യോസേഫും യഹോവ തങ്ങൾക്ക് ചെയ്ത സഹായങ്ങളെക്കുറിച്ച് കുടുംബത്തിലെ ഇളംതലമുറയോട് പറഞ്ഞിരുന്നു. (ഉൽ 48:21, 22; 50:24, 25) പിന്നീട്, യഹോവ കുടുംബനാഥന്മാരോട് യഹോവയുടെ അത്ഭുതപ്രവൃത്തികളെപ്പറ്റി മക്കൾക്കു പറഞ്ഞുകൊടുക്കാൻ ആവശ്യപ്പെട്ടു. (ആവ 4:9, 10; സങ്ക 78:4-7) ഇക്കാലത്തും, മാതാപിതാക്കൾക്കും സഭയിലെ മറ്റുള്ളവർക്കും അങ്ങനെ ചെയ്യാം. തന്റെ സംഘടനയിലൂടെ യഹോവ ചെയ്തിരിക്കുന്ന മഹത്തായ കാര്യങ്ങൾ സ്വന്തം അനുഭവത്തിൽനിന്ന് അവർക്ക് അടുത്ത തലമുറയ്ക്ക് പകർന്നുകൊടുക്കാൻ കഴിയും.
നിരോധനത്തിലും ഐക്യം നിലനിറുത്തുന്നു എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
ഓസ്ട്രിയ ബ്രാഞ്ച് എങ്ങനെയാണു നമ്മുടെ പ്രവർത്തനത്തിനു നിരോധനമുണ്ടായിരുന്ന രാജ്യങ്ങളിലെ സഹോദരങ്ങളെ സഹായിച്ചത്?
-
വിശ്വാസം ശക്തമായി സൂക്ഷിക്കാൻ ഈ രാജ്യങ്ങളിലെ സഹോദരങ്ങൾ എന്താണു ചെയ്തത്?
-
റൊമാനിയയിലെ പല പ്രചാരകരും എന്തുകൊണ്ടാണ് യഹോവയുടെ സംഘടന വിട്ടുപോയത്, എങ്ങനെയാണ് അവർ മടങ്ങിവന്നത്?
-
ഈ അനുഭവങ്ങൾ നിങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നത് എങ്ങനെയാണ്?