വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | പുറപ്പാട്‌ 12

പെസഹ—ക്രിസ്‌ത്യാനികൾക്ക്‌ അത്‌ എന്ത്‌ അർഥമാക്കുന്നു?

പെസഹ—ക്രിസ്‌ത്യാനികൾക്ക്‌ അത്‌ എന്ത്‌ അർഥമാക്കുന്നു?

12:5-7, 12, 13, 24-27

പത്താമത്തെ ബാധ ഏൽക്കാ​തി​രി​ക്കാൻ ഇസ്രാ​യേ​ല്യർ അവർക്കു കിട്ടിയ നിർദേ​ശങ്ങൾ അനുസ​രി​ക്കേ​ണ്ടതു പ്രധാ​ന​മാ​യി​രു​ന്നു. (പുറ 12:28) എന്തൊ​ക്കെ​യാ​യി​രു​ന്നു ആ നിർദേ​ശങ്ങൾ? നീസാൻ 14 രാത്രി കുടും​ബാം​ഗ​ങ്ങ​ളെ​ല്ലാം വീട്ടിൽ ഒരുമി​ച്ചു​കൂ​ടണം. അവർ ന്യൂന​ത​യി​ല്ലാത്ത ഒരു വയസ്സുള്ള ഒരു ആൺചെ​മ്മ​രി​യാ​ടി​നെ​യോ ആൺകോ​ലാ​ടി​നെ​യോ കൊന്ന്‌ അതിന്റെ രക്തം വാതി​ലി​ന്റെ കട്ടിള​ക്കാ​ലു​ക​ളി​ലും മേൽപ്പ​ടി​യി​ലും തളിക്കണം. അതിനെ തീയിൽ ചുട്ട്‌ ധൃതി​യിൽ കഴിക്കണം. പിറ്റേന്ന്‌ രാവി​ലെ​വരെ ആരും വീടിന്‌ പുറത്ത്‌ ഇറങ്ങരു​താ​യി​രു​ന്നു.​—പുറ 12:9-11, 22.

അനുസരിക്കുന്നത്‌ നമ്മളെ ഇന്ന്‌ സംരക്ഷി​ക്കുന്ന ചില പ്രത്യേ​ക​വി​ധങ്ങൾ ഏവ?