വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

കരീബിയയിലെ ക്രിസ്‌ത്യാനികൾക്കു നമ്മുടെ ദുരിതാശ്വാസശുശ്രൂഷ എങ്ങനെയാണു പ്രയോജനം ചെയ്‌തത്‌?

കരീബിയയിലെ ക്രിസ്‌ത്യാനികൾക്കു നമ്മുടെ ദുരിതാശ്വാസശുശ്രൂഷ എങ്ങനെയാണു പ്രയോജനം ചെയ്‌തത്‌?

വിപത്തുകൾ അനുഭ​വി​ക്കുന്ന സഹക്രി​സ്‌ത്യാ​നി​ക​ളോ​ടു സ്‌നേഹം കാണി​ക്കാ​നുള്ള അവസരം ഒന്നാം നൂറ്റാ​ണ്ടി​ലേ​തു​പോ​ലെ​തന്നെ ഇന്നുമുണ്ട്‌. (യോഹ 13:34, 35) കരീബി​യൻ നാടു​ക​ളിൽ താമസി​ക്കുന്ന സഹോ​ദ​ര​ങ്ങ​ളു​ടെ ആവശ്യങ്ങൾ നിറ​വേ​റ്റാൻ ക്രിസ്‌ത്യാ​നി​കൾ എന്തെല്ലാം ചെയ്‌തെന്നു മനസ്സി​ലാ​ക്കാൻ സ്‌നേഹം പ്രവൃ​ത്തി​യിൽ—ദ്വീപു​ക​ളി​ലെ ദുരി​താ​ശ്വാ​സ​പ്ര​വർത്തനം എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയുക:

  • ഇർമ, മരിയ എന്നീ കൊടു​ങ്കാ​റ്റു​കൾ കരീബി​യൻ നാടു​ക​ളി​ലെ സഹോ​ദ​ര​ങ്ങളെ എങ്ങനെ​യാ​ണു ബാധി​ച്ചത്‌?

  • സഹക്രി​സ്‌ത്യാ​നി​ക​ളി​ലൂ​ടെ യഹോവ എങ്ങനെ​യാണ്‌ അവിടത്തെ സഹോ​ദ​ര​ങ്ങളെ സഹായി​ച്ചത്‌?

  • സഹോ​ദ​ര​ങ്ങ​ളു​ടെ സ്‌നേ​ഹ​വും ഔദാ​ര്യ​വും കൊടു​ങ്കാ​റ്റു​ക​ളു​ടെ കെടു​തി​കൾ അനുഭ​വിച്ച സഹോ​ദ​ര​ങ്ങളെ എങ്ങനെ​യാ​ണു സ്വാധീ​നി​ച്ചത്‌?

  • കരീബി​യൻ നാടു​ക​ളി​ലെ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ത്തിൽ എത്ര സഹോ​ദ​രങ്ങൾ പങ്കെടു​ത്തു?

  • നമുക്ക്‌ എല്ലാവർക്കും എങ്ങനെ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ത്തിൽ പങ്കെടു​ക്കാം?

  • ഈ വീഡി​യോ കണ്ടപ്പോൾ, സ്‌നേഹം നിറഞ്ഞ ഈ സംഘട​ന​യു​ടെ ഭാഗമാ​യി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?