‘മൂപ്പന്മാരെ നിയമിക്കുക’
തീത്തോസിനോടു ‘നഗരംതോറും മൂപ്പന്മാരെ നിയമിക്കാൻ’ പൗലോസ് ആവശ്യപ്പെട്ടു. ഇന്നും ഈ രീതിയിൽ സർക്കിട്ട് മേൽവിചാരകന്മാരാണു സഭകളിൽ മൂപ്പന്മാരെ നിയമിക്കുന്നത്.
ഭരണസംഘം
ഒന്നാം നൂറ്റാണ്ടിലേതുപോലെതന്നെ ഇന്നും ഭരണസംഘം മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും നിയമിക്കാനുള്ള ഗൗരവമേറിയ ഉത്തരവാദിത്വം സർക്കിട്ട് മേൽവിചാരകന്മാരെ ഏൽപ്പിച്ചിരിക്കുന്നു.
സർക്കിട്ട് മേൽവിചാരകന്മാർ
ഓരോ സർക്കിട്ട് മേൽവിചാരകനും മൂപ്പന്മാർ നൽകുന്ന ശുപാർശകൾ ശ്രദ്ധയോടെ, പ്രാർഥനാപൂർവം വിലയിരുത്തിയിട്ട് യോഗ്യതയുള്ളവരെ നിയമിക്കുന്നു.
നിയമിതമൂപ്പന്മാർ
മൂപ്പന്മാരായി നിയമിക്കപ്പെട്ടതിനു ശേഷവും അവർ തിരുവെഴുത്തു യോഗ്യതകളിൽ തുടരണം.