ക്രിസ്ത്യാനികളായി ജീവിക്കാം
സന്തോഷത്തോടെ യഹോവയെ സ്തുതിക്കുക—ഗീതങ്ങൾ പാടിക്കൊണ്ട്
ജയിലിലായിരുന്നപ്പോൾ പൗലോസും ശീലാസും ഗീതങ്ങൾ പാടിക്കൊണ്ട് യഹോവയെ സ്തുതിച്ചു. (പ്രവൃ 16:25) സഹിച്ചുനിൽക്കാൻ പാട്ടുകൾ പാടിയത് അവരെ സഹായിച്ചു എന്നതിനു സംശയമില്ല. നമ്മുടെ കാര്യമോ? ആരാധനയ്ക്കുവേണ്ടി ഉപയോഗിക്കുന്ന ഗീതങ്ങളും അതുപോലെ ചിത്രഗീതങ്ങളും നമുക്ക് ഉന്മേഷം പകരുകയും പരിശോധനകളുണ്ടാകുമ്പോൾ വിശ്വസ്തരായി നിൽക്കാൻ സഹായിക്കുകയും ചെയ്യും. അതിൽ ഉപരി, അത് യഹോവയെ സ്തുതിക്കുന്നതാണ്. (സങ്ക 28:7) ചില പാട്ടുകളെങ്കിലും കാണാതെ പഠിക്കാൻ നമുക്കു പ്രോത്സാഹനം കിട്ടിയിട്ടുണ്ട്. അതു ചെയ്യാൻ നിങ്ങൾ ശ്രമിച്ചുനോക്കിയോ? കുടുംബാരാധനയുടെ സമയത്ത് പാട്ടുകൾ പാടി പരിശീലിക്കുകയും പാട്ടുകളുടെ വരികൾ മനഃപാഠമാക്കുകയും ചെയ്യാം.
യഹോവയെ പാട്ടുകളിലൂടെ സ്തുതിക്കുന്ന കൊച്ചുകൂട്ടുകാർ എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
-
രാജ്യഗീതങ്ങൾ പാടുന്നതു നമ്മളെ എങ്ങനെ സ്വാധീനിക്കും?
-
ഓഡിയോ/വീഡിയോ വിഭാഗം എങ്ങനെയാണ് ഒരു പാട്ടു റെക്കോർഡ് ചെയ്യുന്നതിന് തയ്യാറെടുക്കുന്നത്?
-
കുട്ടികളും മാതാപിതാക്കളും എങ്ങനെയാണു തയ്യാറെടുക്കുന്നത്?
-
നിങ്ങളുടെ പ്രിയപ്പെട്ട രാജ്യഗീതങ്ങൾ ഏതൊക്കെയാണ്, എന്തുകൊണ്ട്?