ഡിസംബർ 17-23
പ്രവൃത്തികൾ 15–16
ഗീതം 96, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ദൈവവചനത്തെ അടിസ്ഥാനമാക്കിയുള്ള ഏകകണ്ഠമായ ഒരു തീരുമാനം:” (10 മിനി.)
പ്രവൃ 15:1, 2—പരിച്ഛേദന സംബന്ധിച്ച വിഷയം ആദ്യകാലത്തെ ക്രിസ്തീയസഭയുടെ ഐക്യത്തിനു ഭീഷണിയുയർത്തി (bt 102-103 ¶8)
പ്രവൃ 15:13-20—തിരുവെഴുത്തുകളെ അടിസ്ഥാനമാക്കിയായിരുന്നു ഭരണസംഘത്തിന്റെ തീരുമാനം (w12 1/15 5 ¶6-7)
പ്രവൃ 15:28, 29; 16:4, 5—ഭരണസംഘത്തിന്റെ തീരുമാനം സഭകളെ ബലപ്പെടുത്തി (bt 123 ¶18)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
പ്രവൃ 16:6-9—ശുശ്രൂഷയിൽ കൂടുതൽ ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നെങ്കിൽ ഈ വിവരണത്തിൽനിന്ന് എന്തു പഠിക്കാം? (w12 1/15 10 ¶8)
പ്രവൃ 16:37—പൗലോസ് അപ്പോസ്തലൻ തന്റെ റോമൻ പൗരത്വം സന്തോഷവാർത്ത വ്യാപിപ്പിക്കാൻ ഉപയോഗിച്ചത് എങ്ങനെ? (“റോമാക്കാരായ ഞങ്ങൾ” എന്നതിന്റെ പ്രവൃ 16:37-ലെ പഠനക്കുറിപ്പ്, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) പ്രവൃ 16:25-40
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് ആരംഭിക്കുക. നിങ്ങളുടെ പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദത്തിനു മറുപടി കൊടുക്കുക.
ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് നടത്തുക. ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ (പ്ലേ ചെയ്യില്ല.) പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്യുക.
രണ്ടാമത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ പ്ലേ ചെയ്ത് ചർച്ച ചെയ്യുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“സന്തോഷത്തോടെ യഹോവയെ സ്തുതിക്കുക—ഗീതങ്ങൾ പാടിക്കൊണ്ട്:” (15 മിനി.) ചർച്ച. യഹോവയെ പാട്ടുകളിലൂടെ സ്തുതിക്കുന്ന കൊച്ചുകൂട്ടുകാർ എന്ന വീഡിയോ പ്ലേ ചെയ്യുക. പരിപാടിയുടെ അവസാനം എഴുന്നേറ്റുനിന്ന് ഗീതം 084 സമഗ്രമായ് പ്രസംഗിക്കാം എന്ന വീഡിയോ പ്ലേ ചെയ്യുമ്പോൾ അതിന്റെകൂടെ പാടാൻ എല്ലാവരെയും ക്ഷണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 12 ¶9-15; “മേൽവിചാരണ നടത്തുന്ന രീതിക്കു വന്ന മാറ്റങ്ങൾ,” “ഭരണസംഘം ദൈവരാജ്യകാര്യങ്ങൾ നോക്കിനടത്തുന്ന വിധം” എന്നീ ചതുരങ്ങൾ
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 123, പ്രാർഥന