ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുന്നു!
യഹസ്കേലിന്റെ ദേവാലയദർശനം, ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുമെന്നു പ്രവാസികളായ വിശ്വസ്തജൂതന്മാർക്ക് ഉറപ്പുകൊടുത്തു. ശുദ്ധാരാധനയ്ക്കായി യഹോവ വെച്ചിരിക്കുന്ന ഉന്നതനിലവാരങ്ങളെയും അത് അവരുടെ ഓർമയിലേക്കു കൊണ്ടുവന്നു.
പുരോഹിതന്മാർ ജനത്തെ യഹോവയുടെ നിലവാരങ്ങൾ പഠിപ്പിക്കുമായിരുന്നു
വിശ്വസ്തനും വിവേകിയും ആയ അടിമ നമ്മളെ ശുദ്ധവും അശുദ്ധവും തമ്മിലുള്ള വ്യത്യാസം പഠിപ്പിച്ചിരിക്കുന്നതിനു ചില ഉദാഹരണങ്ങൾ നൽകുക. (kr 110-117)
നേതൃത്വമെടുക്കുന്നവരെ ജനം പിന്തുണയ്ക്കുമായിരുന്നു
സഭയിലെ മൂപ്പന്മാരെ പിന്തുണയ്ക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതെല്ലാം?