വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനിളായി ജീവിക്കാം

സ്രഷ്ടാവിൽ അചഞ്ചലമായ വിശ്വാസം വളർത്തിയെടുക്കാൻ കുട്ടികളെ സഹായിക്കുക

സ്രഷ്ടാവിൽ അചഞ്ചലമായ വിശ്വാസം വളർത്തിയെടുക്കാൻ കുട്ടികളെ സഹായിക്കുക

സൃഷ്ടി യഹോയുടെ മഹത്ത്വം ഘോഷിക്കുന്നു. (സങ്ക 19:1-4; 139:14) എന്നാൽ ദൈവത്തെ അപമാനിക്കുന്ന തരം സിദ്ധാന്തങ്ങളാണ്‌ പിശാചിന്‍റെ ലോകം ജീവന്‍റെ ഉത്ഭവത്തെക്കുറിച്ച് ആവിഷ്‌കരിച്ചിരിക്കുന്നത്‌. (റോമ 1:18-25) ഇത്തരം ആശയങ്ങൾ നിങ്ങളുടെ കുട്ടിളുടെ ഹൃദയത്തിൽ വേരുപിടിക്കാതിരിക്കാൻ എന്തു ചെയ്യാം? യഹോവ ഒരു യഥാർഥവ്യക്തിയാണെന്നും അവരെ സ്‌നേഹിക്കുയും സഹായിക്കുയും ചെയ്യുന്ന ഒരാളാണെന്നും ഉള്ള വിശ്വാസം ചെറുപ്പംമുതലേ കുട്ടിളിൽ ഉൾനടുക. (2കൊ 10:4, 5; എഫ 6:16) സ്‌കൂളിൽ പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവർ ഉള്ളിന്‍റെ ഉള്ളിൽ എന്താണ്‌ ചിന്തിക്കുന്നതെന്ന് മനസ്സിലാക്കുക, ഹൃദയത്തിൽ എത്തിച്ചേരുംവിധം പഠിപ്പിക്കാൻ വ്യത്യസ്‌ത പഠനസഹായികൾ ഉപയോഗിക്കുക.—സുഭ 20:5; യാക്ക 1:19.

ദൈവവിശ്വാത്തെക്കുറിച്ച് സമപ്രായക്കാർ പറയുന്നത്‌ എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ പരിശോധിക്കുക:

  • ദൈവവിശ്വാത്തെക്കുറിച്ച് പൊതുവേയുള്ള ധാരണ എന്താണ്‌?

  • സ്‌കൂളിൽ എന്താണ്‌ നിങ്ങളെ പഠിപ്പിച്ചിരിക്കുന്നത്‌?

  • യഹോവ ഒരു യഥാർഥവ്യക്തിയാണെന്നു നിങ്ങളെ ബോധ്യപ്പെടുത്തുന്നത്‌ എന്താണ്‌?

  • ദൈവമാണ്‌ എല്ലാം സൃഷ്ടിച്ചതെന്ന് മറ്റൊരാൾക്ക് വിശദീരിച്ചുകൊടുക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?