ക്രിസ്ത്യാനികളായി ജീവിക്കാം
ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—മടക്കസന്ദർശനങ്ങൾ നടത്തുക
എന്തുകൊണ്ട് പ്രധാനം: ദൈവത്തെക്കുറിച്ചുള്ള സത്യം കണ്ടെത്താൻ അന്വേഷിക്കുന്നവരാണു രാജ്യസന്ദേശത്തിൽ താത്പര്യം കാണിക്കുന്ന അനേകരും. (യശ 55:6) അവരെ ദൈവത്തെക്കുറിച്ചുള്ള സത്യം പഠിപ്പിക്കണമെങ്കിൽ നമ്മൾ വീണ്ടുംവീണ്ടും മടങ്ങിച്ചെന്നല്ലേ പറ്റൂ! ഓരോ വ്യക്തിക്കും ഓരോ പ്രശ്നങ്ങളാണ്. അതുകൊണ്ട് അവരിൽ താത്പര്യം വളർത്തിക്കൊണ്ടുവരാനുള്ള നമ്മുടെ സമീപനവും വ്യത്യസ്തമായിരിക്കും. ഓരോ സന്ദർശനത്തിനു മുമ്പും ആ വ്യക്തിയെ മനസ്സിൽപ്പിടിച്ചുകൊണ്ട് നന്നായി തയ്യാറാകുന്നെങ്കിൽ നമ്മുടെ മടക്കസന്ദർശനങ്ങളുടെ ഗുണമേന്മ വർധിക്കും. നമ്മുടെ ആത്യന്തികലക്ഷ്യം ഒരു ബൈബിൾപഠനം ആരംഭിക്കുകയെന്നതാണ്.
എങ്ങനെ ചെയ്യാം:
-
പെട്ടെന്നുതന്നെ മടങ്ങിച്ചെല്ലുക, അധികം ദിവസം കടന്നുപോകുന്നതിനു മുമ്പ്.—മത്ത 13:19
-
സൗഹൃദത്തോടെയും ആദരവോടെയും ഇടപെടുക, പരിഭ്രമിക്കേണ്ട കാര്യമില്ല
-
സന്തോഷത്തോടെ അഭിവാദനം ചെയ്തുകൊണ്ട് തുടങ്ങുക. സംസാരിക്കുമ്പോൾ ആ വ്യക്തിയുടെ പേര് ഉപയോഗിക്കുക. നിങ്ങൾ മടങ്ങിവന്നത് എന്തിനുവേണ്ടിയാണെന്ന് ഒന്നുകൂടി പറയുക. ഒരുപക്ഷേ ഒരു ചോദ്യത്തിന് ഉത്തരം കൊടുക്കാനോ ഏറ്റവും പുതിയ മാസിക കൊടുക്കാനോ നമ്മുടെ വെബ്സൈറ്റ് പരിചയപ്പെടുത്താനോ ഒരു വീഡിയോ കാണിക്കാനോ ബൈബിൾ പഠിക്കുന്നത് എങ്ങനെയെന്നു കാണിച്ചുകൊടുക്കാനോ മടങ്ങിവരാമെന്നായിരിക്കാം ആദ്യസന്ദർശനത്തിൽ പറഞ്ഞത്. എന്നാൽ മറ്റൊരു വിഷയത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കാൻ താത്പര്യപ്പെടുന്നതെങ്കിൽ അതിനനുസരിച്ച് നമ്മുടെ സംഭാഷണത്തിൽ മാറ്റങ്ങൾ വരുത്തുക.—ഫിലി 2:4
-
ഒരു തിരുവെഴുത്താശയം പങ്കുവെച്ചുകൊണ്ടും ഒരു പ്രസിദ്ധീകരണം കൊടുത്തുകൊണ്ടും വീട്ടുകാരന്റെ ഹൃദയത്തിൽ വീണ സത്യത്തിന്റെ വിത്തു നനയ്ക്കുക. (1കൊ 3:6) അദ്ദേഹവുമായി നല്ല ബന്ധം സ്ഥാപിക്കുക
-
അടുത്ത സന്ദർശനത്തിന് അടിത്തറയിടുക