ക്രിസ്ത്യാനികളായി ജീവിക്കാം
യോനയുടെ പുസ്‌തകത്തിൽനിന്നുള്ള പാഠങ്ങൾ
നമ്മളെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പിക്കാനായി യഹോവ തന്‍റെ വചനത്തിൽ വിശ്വാസത്തിന്റെ നല്ല മാതൃകവെച്ച പല സ്ത്രീപുരുഷന്മാരുടെയും ജീവചരിത്രം രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. (റോമ 15:4) യോനയുടെ പുസ്തകത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്? കുടുംബാരാധന: യോന—യഹോവയുടെ കരുണയിൽനിന്ന് പഠിച്ചു എന്ന വീഡിയോ കണ്ടിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
-
വീഡിയോയിൽ കാണിച്ചിരിക്കുന്ന മൂന്നു പ്രചാരകർ എന്തൊക്കെ പ്രശ്നങ്ങളാണു നേരിട്ടത്?
-
ശിക്ഷണം കിട്ടുമ്പോഴോ സേവനപദവികൾ നഷ്ടപ്പെടുമ്പോഴോ യോനയുടെ പുസ്‌തകം പ്രോത്സാഹനം പകരുന്നത് എങ്ങനെ? (1ശമു 16:7; യോന 3:1, 2)
-
യോനയുടെ പുസ്‌തകം നമ്മുടെ പ്രദേശത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടു നിലനിറുത്താൻ സഹായിക്കുന്നത് എങ്ങനെ? (യോന 4:11; മത്ത 5:7)
-
ഗുരുതരമായ രോഗങ്ങൾ പിടിപെടുമ്പോൾ യോനയുടെ അനുഭവം നമ്മളെ ആശ്വസിപ്പിക്കുന്നത് എങ്ങനെ? (യോന 2:1, 2, 7, 9)
-
ബൈബിൾ വായിക്കുന്നതിന്റെയും ധ്യാനിക്കുന്നതിന്റെയും മൂല്യത്തെക്കുറിച്ച് ഈ വീഡിയോ നിങ്ങളെ എന്താണു പഠിപ്പിച്ചത്?