മാതൃകാവതരണങ്ങൾ
ലോകത്തിന്‍റെ ഭാവി എന്തായിത്തീരും? (T-31)
ചോദ്യം: രോഗങ്ങളും ദുരിതങ്ങളും ഒന്നുമില്ലാത്ത ഒരു ജീവിതം ഭാവിയിൽ ഉണ്ടാകുമോ? നല്ല ജോലിയൊക്കെ ചെയ്‌ത് അന്ന് കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം സന്തോഷത്തോടെ, എന്നേക്കും ജീവിക്കാൻ കഴിഞ്ഞാലോ?
തിരുവെഴുത്ത്: സങ്ക 37:11, 29
പ്രസിദ്ധീകരണം: ഇത് എങ്ങനെ സംഭവിക്കും എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഈ ലഘുലേഖയിലുണ്ട്.
സത്യം പഠിപ്പിക്കുക
ചോദ്യം: ഇവിടെ എന്തുകൊണ്ടാണ് ഇത്ര ദുരിതങ്ങളുള്ളത്?
തിരുവെഴുത്ത്: 1യോഹ 5:19
സത്യം: ഈ ലോകത്തിന്‍റെ ഭരണാധികാരി പിശാചായ സാത്താനാണ്.
ബൈബിളധ്യയനം—അത് എന്താണ്?
പ്രസിദ്ധീകരണം: എന്തുകൊണ്ട് ഇത്രയധികം ദുരിതങ്ങൾ, എന്‍റെ കുടുംബജീവിതം എങ്ങനെ സന്തോഷകരമാക്കാം എന്നതുപോലുള്ള ചോദ്യങ്ങൾക്ക്, സൗജന്യമായ ഒരു ബൈബിൾ പഠനപരിപാടിയിലൂടെ ഉത്തരം നൽകാൻ യഹോവയുടെ സാക്ഷികൾ ഒരുക്കമാണ്. ഞങ്ങളുടെ ആ പഠനപരിപാടി പരിചയപ്പെടുത്തുന്ന ഒരു ചെറിയ വീഡിയോയാണ് ഇത്. (ബൈബിളധ്യയനം—അത് എന്താണ്? എന്ന വീഡിയോ പ്ലേ ചെയ്യുക.) ഈ പ്രസിദ്ധീകരണം ചർച്ചയ്‌ക്കുവേണ്ടി ഉപയോഗിക്കുന്നു. (പഠനത്തിനായി ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു പ്രസിദ്ധീകരണം കാണിക്കുക. സാധ്യമെങ്കിൽ, ഒരു ബൈബിൾപഠനം നടത്തിക്കാണിക്കുക.)
സ്വന്തമായി അവതരണം തയ്യാറാക്കുക
ചോദ്യം:
തിരുവെഴുത്ത്:
പ്രസിദ്ധീകരണം: