ഗീതം 93
ഞങ്ങളുടെ കൂടിവരവിനെ അനുഗ്രഹിക്കേണമേ!
-
1. യാഹേ, ഞങ്ങൾ നിൻ സ്തുതിക്കായ്
ഒന്നിച്ചു ചേരുന്നിപ്പോൾ,
നന്ദിയോടെ യാചിപ്പൂ നിൻ
സ്നേഹ സാന്നിധ്യത്തിന്നായ്.
-
2. നേരായ് നിന്നെ ആരാധിപ്പാൻ,
നന്നായ് നിൻ സാക്ഷ്യം നൽകാൻ,
നിൻ വാക്യങ്ങൾ ഏകും ജ്ഞാനം
ഉള്ളിൽ നിറയ്ക്കേണമേ.
-
3. വാഴ്ത്തും ഞങ്ങൾ നിൻ മഹത്ത്വം
വാക്കാലും ചെയ്തിയാലും.
പ്രിയ താതാ, ഏകണേ നീ
ഐക്യം, സ്നേഹം, ശാന്തിയും.
(സങ്കീ. 22:22; 34:3; യശ. 50:4 കൂടെ കാണുക.)