ഗീതം 52
ക്രിസ്തീയസമർപ്പണം
-
1. ഭൂവാനം യാഹാം പിതാവിൻ
കൈവേലയാകയാൽ,
ഈ വിശ്വമെല്ലാം എന്നെന്നും
യാഹിന്റെ സ്വന്തമാം.
താൻ ജീവജാലങ്ങൾക്കെല്ലാം
ജീവായുസ്സേകയാൽ,
ആരാധനയ്ക്കെന്നും യോഗ്യനോ,
യാഹാം ദൈവം മാത്രമാം.
-
2. തൻ സ്നാനവേളയിൽ യേശു
നിസ്വാർഥ സ്നേഹത്തിൽ
യഹോവയോടറിയിച്ചു
തന്നുള്ളം ഈ വിധം:
‘ഞാൻ വന്നിടുന്നു പിതാവേ,
നിന്നിഷ്ടം ചെയ്വാനായ്.
ജീവൻ ബലി നൽകി നിൻ ഹിതം
നാഥാ നിറവേറ്റും ഞാൻ.’
-
3. ഞങ്ങൾ വരുന്നു യഹോവേ,
നിൻ നാമം വാഴ്ത്തീടാൻ.
നിൻ കാൽക്കലായ് അർപ്പിക്കുന്നു,
ഈ ജീവിതം ഞങ്ങൾ.
നീ ഏകജാതനെ നൽകി
ഞങ്ങൾക്കു രക്ഷയായ്.
മരിക്കിലും ജീവിച്ചീടിലും
നിൽക്കും നിനക്കായ് ഞങ്ങൾ.
(മത്താ. 16:24; മർക്കോ. 8:34; ലൂക്കോ. 9:23 കൂടെ കാണുക.)