ഗീതം 38
ദൈവം നിന്നെ ബലപ്പെടുത്തും
-
1. വിളിച്ചല്ലോ നിന്നെ ദൈവം തൻ പ്രിയനായ്,
വെളിച്ചത്തിൽ നിത്യം നടത്തീടാൻ.
തിരുഹിതം ചെയ്യാൻ തുടിച്ച നിന്നുള്ളം
കണ്ടു ദൈവം സന്തോഷിച്ചു നിന്നിൽ.
ദൈവേഷ്ടം ചെയ്യാൻ നീ നേർന്നപ്പോഴോ
കൈ തന്നവൻ നിന്നെ സഹായിപ്പാൻ.
(കോറസ്)
വാങ്ങി നിന്നെ ദൈവം തൻ
മകന്റെ രക്തത്താൽ.
ദൈവം തൻ ആത്മാവാൽ
ശക്തി നൽകി നിന്നെ
എന്നും വഴി നടത്തും
ഇന്നോളം ചെയ്തപോൽ.
കാത്തീടും നിന്നെ തൻ
കൺമണിപോലെന്നും.
-
2. ദൈവം നൽകി തന്റെ പുത്രനെ നിനക്കായ്.
ഈ ഭൂവിൽ നീ എന്നും ജീവിപ്പാനായ്.
സ്വപുത്രനെ നൽകാൻ കനിഞ്ഞ ദൈവം താൻ
ശക്തി നിനക്കേകാതിരിക്കുമോ?
നിൻ സ്നേഹത്തിൽ ദൈവം സംപ്രീതനായ്,
മാർവിൽ നിന്നെ കാക്കും തൻ പ്രിയനായ്.
(കോറസ്)
വാങ്ങി നിന്നെ ദൈവം തൻ
മകന്റെ രക്തത്താൽ.
ദൈവം തൻ ആത്മാവാൽ
ശക്തി നൽകി നിന്നെ
എന്നും വഴി നടത്തും
ഇന്നോളം ചെയ്തപോൽ.
കാത്തീടും നിന്നെ തൻ
കൺമണിപോലെന്നും.
(റോമ. 8:32; 14:8, 9; എബ്രാ. 6:10; 1 പത്രോ. 2:9 കൂടെ കാണുക.)