വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 128

അവസാ​ന​ത്തോ​ളം സഹിച്ചു​നിൽക്കുക

അവസാ​ന​ത്തോ​ളം സഹിച്ചു​നിൽക്കുക

(മത്തായി 24:13)

  1. 1. യാഹിൻ വിശ്വ​സ്‌ത​വാ​ക്യ​ങ്ങൾ,

    വാഗ്‌ദാ​ന​ങ്ങൾ എല്ലാം

    ആശ്വാസം നമ്മൾക്കേ​കു​ന്നു,

    ദുഃഖങ്ങൾ സഹിക്കു​മ്പോൾ.

    നാം സ്‌നേ​ഹി​ക്കും പ്രത്യാ​ശ​യോ

    സുനിശ്ചിതമാകയാൽ

    എന്നും വിശ്വ​സ്‌ത​രായ്‌ നിൽക്കാം,

    യാഹിൻ ദിനം കാൺമാ​നായ്‌.

  2. 2. ആദ്യസ്‌നേഹം നാം കാത്തി​ടാം

    ക്ലേശത്തിൻ മധ്യേ​യും.

    ആശ്രയി​ക്കാം യഹോ​വ​യിൽ,

    നഷ്ടങ്ങൾ ഭവിക്കു​മ്പോൾ.

    പരീക്ഷ​യെ​ത്ര ഏറിലും,

    ഭയശങ്ക ഇല്ലാതെ,

    അഭയമാ​ക്കാം യാഹിനെ,

    എന്നും തുണ നിൽക്കും താൻ.

  3. 3. അന്ത്യ​ത്തോ​ളം നാം ധീരമായ്‌

    ദ്രോഹം സഹിച്ചീ​ടിൽ,

    ചേർക്കും നമ്മുടെ പേരുകൾ

    ജീവന്റെ പുസ്‌ത​ക​ത്തിൽ.

    എല്ലാം സഹിച്ചു​നിൽക്കു​കിൽ,

    നുകരും യാഹിൻ പ്രീതി.

    സംതൃ​പ്‌തി​യും സന്തോ​ഷ​വും

    നിത്യം നിറയും നമ്മിൽ.