ഗീതം 113
സമാധാനമെന്ന നമ്മുടെ അവകാശം
-
1. യാഹാം ദൈവം ശാന്തിയിൻ
നാഥൻ എന്നെന്നും.
നീക്കും താൻ യുദ്ധങ്ങളെ
ഐക്യം സ്ഥാപിപ്പാൻ.
രാജരാജൻ യേശുതാൻ
വാഴ്‌കെ ഭൂവിൻമേൽ,
ആസ്വദിക്കും ശാന്തി നാം
എല്ലാ നാളിലും.
-
2. വിദ്വേഷം, വിരോധങ്ങൾ,
വിട്ടൊഴിഞ്ഞു നാം,
വാൾ വെടിഞ്ഞു ശാന്തിയിൽ
ജീവിച്ചീടുമ്പോൾ,
ശാന്തി പൂത്തുലഞ്ഞിടാൻ
ക്ഷമ ശീലിക്കാം;
യേശുവിൻ അജങ്ങളായ്
പാർക്കാം നാമൊന്നായ്.
-
3. ദൈവത്തിന്റെ ആജ്ഞകൾ
പാലിക്കാം നമ്മൾ.
ശാന്തി ദൈവദാനമായ്
പെയ്തീടും നമ്മിൽ.
ശാന്ത, സൗമ്യജീവിതം
എന്നും ശീലിക്കാം,
ശാന്തി ഭൂവിൽ എങ്ങുമായ്
വാഴുവോളം നാം.
(സങ്കീ. 46:9; യശ. 2:4; യാക്കോ. 3:17, 18 കൂടെ കാണുക.)