വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 97

രാജ്യശുശ്രൂഷകരേ, മുന്നോട്ട്‌!

രാജ്യശുശ്രൂഷകരേ, മുന്നോട്ട്‌!

(2 തിമൊഥെയൊസ്‌ 4:5)

1. പോയ്‌ ഘോഷിക്കാം രാജ്യസുവാർത്ത

എല്ലാ ദേശക്കാരോടും. ഹൃത്തിൽ

അയൽസ്‌നേഹവുമായ്‌ നാം സൗമ്യരെ

സഹായിക്കാം. ശ്രേഷ്‌ഠ പദവി ഈ

നിയോഗം; മോദാൽ ചെയ്‌തിടാം

സേവനം. വിഘ്‌നം കൂടാതെ

ഘോഷിച്ചിടാം, യാഹിൻ

നാമസാക്ഷ്യമേകാം.

(കോറസ്‌)

മുന്നേറിടാം, എങ്ങും

രാജ്യദൂതു പ്രസംഗിച്ചിടാം.

മുന്നേറാമെന്നും, വിശ്വസ്‌തം

യാഹിൻ പക്ഷം നിന്നിടാം.

2. സമ്മാനമാം ജീവന്റെ ലാക്കിൽ

ശുശ്രൂഷകർ നീങ്ങുന്നു, നാഥൻ

പോയ പാതയിലൂടെ മോദാൽ

പുതുഹൃത്തോടെ. ആസന്നമാം

രാജ്യത്തിൻവാർത്ത എല്ലാവരും

കേട്ടിടണം. ഭീതി കൂടാതെ

പ്രസംഗിക്കാം, യാഹിൻ

ബലമാശ്രയമാം.

(കോറസ്‌)

മുന്നേറിടാം, എങ്ങും

രാജ്യദൂതു പ്രസംഗിച്ചിടാം.

മുന്നേറാമെന്നും, വിശ്വസ്‌തം

യാഹിൻ പക്ഷം നിന്നിടാം.

3. വേറെ ആടും ശേഷിപ്പുമാം നാം

ഐക്യത്തിൽ മുന്നേറുന്നു.

ആബാലവൃദ്ധം യാഹിൻ ദാസർ

സത്യപാതെ നീങ്ങുന്നു.

പാവനമല്ലോ ദിവ്യസേവ;

ആരാധനയോ അനന്യം.

ശുദ്ധ, നിർമല നടത്തയാൽ

യാഹിൻ പ്രിയരായ്‌ നിന്നിടാം.

(കോറസ്‌)

മുന്നേറിടാം, എങ്ങും

രാജ്യദൂതു പ്രസംഗിച്ചിടാം.

മുന്നേറാമെന്നും, വിശ്വസ്‌തം

യാഹിൻ പക്ഷം നിന്നിടാം.

(സങ്കീ. 23:4; പ്രവൃ. 4:29-31; 1 പത്രോ. 2:21 എന്നിവയും കാണുക.)