വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 127

നിന്റെ നാമത്തിനായുള്ള സ്ഥലം

നിന്റെ നാമത്തിനായുള്ള സ്ഥലം

(1 ദിനവൃത്താന്തം 29:16)

1. നിന്റെ നാമത്തെ പുകഴ്‌ത്തിടാൻ

തീർത്തു ആലയം ഒന്നിതാ!

ശ്രേഷ്‌ഠപദവി ഞങ്ങൾക്കേകി;

അർപ്പിക്കുന്നു മോദാലിത്‌.

എല്ലാം നിന്റെതുമാത്രമല്ലോ,

എല്ലാം നിനക്കേകുന്നിതാ.

ആസ്‌തി, അധ്വാന, വൈദഗ്‌ധ്യങ്ങൾ

ഏകുന്നു ഹൃദ്യാ നിനക്കായ്‌.

(കോറസ്‌)

അർപ്പിക്കുന്നു ഇതാ, ഞങ്ങൾ

നിന്റെ നാമകീർത്തിക്കായ്‌.

സ്വീകരിക്കൂ യാഹേ ഇതാ,

ഇതു നിന്റെമാത്രമാം.

2. നിന്റെ ആലയം നിൻ സ്‌തുതിയാൽ

എന്നും നിറയാൻ തുണയ്‌ക്ക.

നിന്റെ വഴി തേടുന്നോരെല്ലാം

ചേർന്നീ ഭവനം നിറയ്‌ക്കും.

ഈ ആലയം എന്നെന്നും ഞങ്ങൾ

കാത്തുപാലിക്കും നിശ്ചയം.

ഞങ്ങൾ വഹിക്കും സന്ദേശത്തിൻ

സാക്ഷ്യം ഏകട്ടെ ഈ ഗൃഹം.

(കോറസ്‌)

അർപ്പിക്കുന്നു ഇതാ, ഞങ്ങൾ

നിന്റെ നാമകീർത്തിക്കായ്‌.

സ്വീകരിക്കൂ യാഹേ ഇതാ,

ഇതു നിന്റെമാത്രമാം.

(1 രാജാ. 8:18, 27; 1 ദിന. 29:11-14; പ്രവൃ. 20:24 എന്നിവയും കാണുക.)