ഗീതം 113
ദൈവവചനത്തിനായി നന്ദിയുള്ളവർ
1. യഹോവേ, നിൻ മുമ്പിൽ നന്ദിയേകുന്നു,
നിൻ വചനം ഞങ്ങൾക്കു നൽകുകയാൽ.
നിൻ നിശ്വസ്തരെഴുതി ദിവ്യചിന്തനങ്ങൾ;
അതിൽ ആശ്രയമായ് ചരിപ്പൂ ഞങ്ങൾ.
2. കാണുന്നു മാനവ ചരിതം ഞങ്ങൾ,
നിൻ വചനത്തിന്റെ നൽത്താളുകളിൽ.
നിൻ പ്രവാചകദാസർ വിശ്വസ്തമനുജർ;
അവർതൻ മാതൃക ഉണർവേകുന്നു.
3. ആഴത്തിലേക്കെത്താൻ വചനം പ്രാപ്തം;
ചിന്തനങ്ങൾ വിവേചിച്ചിടുവാനും.
ശോധനചെയ്തിടുന്നു ഹൃദയാന്തരങ്ങൾ;
നേർവഴി കാണിക്കും, പകരും ജ്ഞാനം.
(സങ്കീ. 119:16, 162; 2 തിമൊ. 3:16; യാക്കോ. 5:17; 2 പത്രോ. 1:21 എന്നിവയും കാണുക.)