ഗീതം 108
ദൈവരാജ്യത്തെപ്രതി യാഹിനെ സ്‌തുതിക്കുക
1. ക്രിസ്‌തു വാഴുന്നു രാജനായ്,
ദിവ്യാഭിഷിക്ത ജാതൻ.
നീതിയിൽ സ്ഥിതം രാജപീഠം,
ഭൂവിൽ ദൈവേഷ്ടം ചെയ്‌തിടാൻ.
(കോറസ്)
യാഹെ സ്‌തുതിപ്പിൻ തൻ
സുതന്നായ്. വാഴ്‌ത്താം ഏകനാം ജാതനേം.
ആജ്ഞ പാലിക്കും യാഹിൻ അജമേ,
എന്നും വിശ്വസ്‌തം നിൽക്കൂ.
യാഹെ സ്‌തുതിപ്പിൻ തൻ സുതന്നായ്,
സ്വർഗെ വാണിടും രാജന്നായ്;
ദിവ്യനാമത്തിൻ കീർത്തി ഉയർത്താൻ
വരും വീരനല്ലോ താൻ.
2. ക്രിസ്‌തുസോദരർ ദൈവത്താൽ
വീണ്ടും ജനനം നേടി
ക്രിസ്‌തുവിന്റെ കാന്തയായ് വാഴും.
ഭൂമി പറുദീസയാകും.
(കോറസ്)
യാഹെ സ്‌തുതിപ്പിൻ തൻ
സുതന്നായ്. വാഴ്‌ത്താം ഏകനാം ജാതനേം.
ആജ്ഞ പാലിക്കും യാഹിൻ അജമേ,
എന്നും വിശ്വസ്‌തം നിൽക്കൂ.
യാഹെ സ്‌തുതിപ്പിൻ തൻ സുതന്നായ്,
സ്വർഗെ വാണിടും രാജന്നായ്;
ദിവ്യനാമത്തിൻ കീർത്തി ഉയർത്താൻ
വരും വീരനല്ലോ താൻ.
(സദൃ. 29:4; യെശ. 66:7, 8; യോഹ. 10:4; വെളി. 5:9, 10 എന്നിവയും കാണുക.)