വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 35

ദിവ്യക്ഷമയ്‌ക്കായി നന്ദിയുള്ളവർ

ദിവ്യക്ഷമയ്‌ക്കായി നന്ദിയുള്ളവർ

(2 പത്രോസ്‌ 3:15)

1. യാഹാം നാഥാ, മഹാശക്തനേ,

നേരിനെ നീ സ്‌നേഹിക്കുന്നു.

നീചരീ ഭൂവിലേറുമ്പോൾ

നിൻ വേദന എത്രയേറെ!

താമസമെന്യേ വന്നിടുമേ

നീചരെ നീക്കും നിൻ സമയം.

ആശയോടെന്നും യാഹിന്റെ

നീതി, ക്ഷമയ്‌ക്കായ്‌ നന്ദിനൽകാം.

2. ആണ്ടുകൾ ആയിരം എന്നാലും

യാഹിനൊരു ദിനംപോലെ.

തൻ മഹാനാൾ സമീപമായ്‌,

വന്നെത്തും വേഗം, വൈകാതെ.

പാപങ്ങളെ നീ ദ്വേഷിക്കുന്നു;

പാപിയിൻ മാറ്റം നിൻ ആനന്ദം.

ആശ്രയം നിന്നിൽ അല്ലയോ;

കീർത്തിപ്പൂ നിൻ നാമം നന്ദിയാൽ.

(ലൂക്കോ. 15:7; 2 പത്രോ. 3:6, 9 എന്നിവയും കാണുക.)