വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 122

ആയിരങ്ങളാം സോദരർ

ആയിരങ്ങളാം സോദരർ

(വെളിപാട്‌ 7:9, 10)

1. സഹോദരർ ആയിരങ്ങൾ

നിൽക്കുന്നെൻ ചാരത്തായ്‌;

ദൃഢത കാത്തിടുന്ന

സാക്ഷികൾ വിശ്വസ്‌തർ.

ആയിരങ്ങൾ വളർന്നു

വൻപുരുഷാരമായ്‌,

വംശങ്ങൾ, ഗോത്രങ്ങളിൽനിന്നും;

യാഹിനെ വാഴ്‌ത്തുന്നു.

2. സഹോദരർ ആയിരങ്ങൾ

നന്മ തൻ നൽവാർത്ത,

ഘോഷിച്ചിടുന്നീ ഭൂവിൽ,

കേൾക്കുന്നിതാ സൗമ്യർ.

സേവന മധ്യേ നമ്മൾ

ക്ഷീണിതരാകുമ്പോൾ,

നൽകിടും ശാന്തി, നവോന്മേഷം

യേശു നമുക്കെന്നും.

3. സഹോദരർ ആയിരങ്ങൾ

യാഹിനെ വാഴ്‌ത്തുന്നു;

ഭൗമിക പ്രാകാരത്തിൽ

രാപകൽ സേവിപ്പൂ.

ആയിരങ്ങൾ നീങ്ങുന്നു

രാജ്യത്തിൻ ദൂതുമായ്‌;

നാം ദൈവത്തിൻ കൂട്ടുവേലക്കാർ,

ഈ ഭൂവിലെങ്ങെങ്ങും.

(യെശ. 52:7; മത്താ. 11:29; വെളി. 7:15 എന്നിവയും കാണുക.)