കാണും നീ
ഡൗൺലോഡ്:
1. എങ്ങെങ്ങുമായ് ഞാൻ കാണുന്നു
സന്തോഷം, ശാന്തി ഈ പാരിലായ്
കൂടെയായ്
നീ വന്നാൽ
കാണും നീ.
2. ചേതോഹരമീ സൗഭാഗ്യങ്ങൾ
ദൈവത്തിൻ വാഗ്ദാനസാഫല്യം
നാൾ നീളെയായ്
നിൻ കണ്ണാൽ
കാണും നീ.
(കോറസ്)
പാരാകെ. . .
ഉല്ലാസനാദത്തിൻ താളങ്ങൾ
കേൾക്കുന്നീ
നല്ലോമൽനാൾ മുന്നിൽ കാണുന്നിതാ.
3. എന്നും ഞാൻ തേടും തോഴരോ
കൈയെത്തും ചാരത്തണഞ്ഞീടുന്നു
കൂടെയായ്
നീ വന്നാൽ
കാണും നീ.
4. കാണാനായ് മോഹിക്കും പ്രിയനെ
കണ്ണോരം കാണുന്നീ നൽവേളയിൽ
കൂടെയായ്
നീ വന്നാൽ
കാണും നീ.
(കോറസ്)
പാരാകെ. . .
ഉല്ലാസനാദത്തിൻ താളങ്ങൾ
കേൾക്കുന്നീ
നല്ലോമൽനാൾ മുന്നിൽ കാണുന്നിതാ.
5. മൺമറഞ്ഞോരെൻ പ്രിയർ; യാഹേ
നിൻ നൽവിളി കേട്ടുണർന്നീടുമ്പോൾ
(ബ്രിഡ്ജ്)
ഏറുന്നു
മോദമെൻ,
സ്തുതികളായ്
ചൊല്ലും എന്നെന്നും സ്നേഹാൽ. . .
നന്ദി.
6. സത്യമായ് സ്വപ്നങ്ങളും
എന്നും പുതുപറുദീയസിൽ
കൂടെയായ്
നീ വന്നാൽ
കാണും നീ.