വിവരങ്ങള്‍ കാണിക്കുക

കാഴ്‌ച​യാ​ലല്ല, വിശ്വാ​സ​ത്താൽ നടക്കുക!

യെരു​ശ​ലേ​മി​നെ വളഞ്ഞി​രു​ന്ന റോമൻസൈ​ന്യം പിൻവാ​ങ്ങി​യി​രി​ക്കു​ന്നു. രണ്ട്‌ ക്രിസ്‌തീ​യ കുടും​ബ​ങ്ങൾക്ക്‌ വൈഷ​മ്യം നിറഞ്ഞ ഒരു തിര​ഞ്ഞെ​ടുപ്പ്‌ നടത്തേണ്ട സമയം. തങ്ങൾക്കു പരിചി​ത​മാ​യ ചുറ്റു​പാ​ടു​ക​ളെ​ല്ലാം ഉപേക്ഷിച്ച്‌ യേശു​വി​ന്റെ നിർദേ​ശ​ത്തി​നു ചേർച്ച​യിൽ അവർ അവി​ടെ​നിന്ന്‌ എന്നേക്കു​മാ​യി യാത്ര​തി​രി​ക്കു​മോ? എന്തായി​രു​ന്നാ​ലും അവരെ​ടു​ക്കു​ന്ന തീരു​മാ​നം ഒന്നുകിൽ അവരുടെ ജീവനെ അല്ലെങ്കിൽ മരണത്തെ അർഥമാ​ക്കും. ബൈബി​ളിൽ വിവരി​ച്ചി​രി​ക്കു​ന്ന കൃത്യ​ത​യാർന്ന ചരി​ത്ര​സം​ഭ​വ​ങ്ങ​ളാണ്‌ ഈ വീഡി​യോ​യിൽ ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. കൃത്യ​തയ്‌ക്കു​വേ​ണ്ടി ചില അക്രമ​സം​ഭ​വ​ങ്ങൾ ചിത്രീ​ക​രി​ച്ചി​ട്ടുണ്ട്‌. അതുവഴി അക്രമത്തെ കീർത്തി​ക്കു​ക​യല്ല, മറിച്ച്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ കടന്നു​പോ​യ യഥാർഥ്യ​ങ്ങൾ ചിത്രീ​ക​രി​ക്കു​ക മാത്ര​മാണ്‌ ചെയ്‌തി​രി​ക്കു​ന്നത്‌.