വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേനം | ഉത്‌കണ്‌ഠകളോട്‌ വിടപയാം. . .

അനർഥങ്ങളെക്കുറിച്ചുള്ള ഉത്‌കണ്‌ഠ

അനർഥങ്ങളെക്കുറിച്ചുള്ള ഉത്‌കണ്‌ഠ

“അപായമണി മുഴങ്ങുമ്പോൾ എന്‍റെ ഹൃദയമിടിപ്പ് വർധിക്കും, ബോംബുളിൽനിന്ന് രക്ഷനേടാനുള്ള അഭയസ്ഥാനം ലക്ഷ്യമാക്കി ഞാൻ ഓടും” എന്ന് അലോന പറയുന്നു. “പക്ഷെ, അവിടെ എത്തിയാലും എന്‍റെ വേവലാതിക്ക് ഒരു കുറവും ഉണ്ടാകാറില്ല. ഇനി, ഞാൻ തുറസ്സായ സ്ഥലത്തോ മറ്റോ ആണെങ്കിൽ പിന്നെ പറയുയും വേണ്ടാ. ഒരിക്കൽ ഞാൻ തെരുവിലൂടെ നടക്കുയായിരുന്നു, പെട്ടെന്ന് അപായമണി മുഴങ്ങി. ഞാൻ കരയാൻ തുടങ്ങി, ശ്വാസംപോലും കിട്ടിയില്ല. മണിക്കൂറുകൾ എടുത്തു സമനില വീണ്ടെടുക്കാൻ. അപ്പോഴേക്കും അടുത്ത അപായമണി മുഴങ്ങി.”

അലോന

അനർഥത്തിന്‌ ഇടയാകുന്ന പല കാരണങ്ങളിൽ ഒന്നു മാത്രമാണ്‌ യുദ്ധം. നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ ജീവന്‌ ഭീഷണിയാകുന്ന ഒരു രോഗം ബാധിക്കുന്നത്‌, ഒരു ബോംബ്‌ പൊട്ടിത്തെറിക്കുന്നത്‌ പോലെയാണ്‌. എന്നാൽ, ചിലരുടെ ഉത്‌കണ്‌ഠയ്‌ക്കു കാരണം ഭാവിയെക്കുറിച്ചുള്ള ഭയമാണ്‌. ‘യുദ്ധം, കുറ്റകൃത്യം, മലിനീരണം, കാലാസ്ഥാവ്യതിയാനം, പകർച്ചവ്യാധികൾ എന്നിവയെല്ലാം വർധിച്ചുരുന്ന ലോകത്തിൽ മക്കൾക്കും കൊച്ചുക്കൾക്കും ജീവിക്കേണ്ടി വരുമല്ലോ?’ ഇതാണ്‌ അവരെ വിഷമിപ്പിക്കുന്നത്‌. ഇത്തരം ഉത്‌കണ്‌ഠകൾ നമുക്ക് എങ്ങനെ തരണം ചെയ്യാം?

മോശമായ കാര്യങ്ങൾ സംഭവിക്കുമെന്ന് അറിയാവുന്നതുകൊണ്ട്, “വിവേമുള്ളവൻ അനർത്ഥം കണ്ടു ഒളി”ക്കുന്നു. (സദൃശവാക്യങ്ങൾ 27:12) നമ്മൾ നമ്മുടെ ശരീരം സംരക്ഷിക്കുന്നതുപോലെ, മാനസിവും വൈകാരിവും ആയ ആരോഗ്യം കാത്തുസൂക്ഷിക്കാനും ആവശ്യമായ പടികൾ സ്വീകരിക്കണം. അക്രമം നിറഞ്ഞ വിനോവും ഭീകരരംഗങ്ങൾ ചിത്രീരിക്കുന്ന വാർത്തളും നമ്മുടെയും കുട്ടിളുടെയും ഉത്‌കണ്‌ഠ വർധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങൾ നമ്മൾ ഒഴിവാക്കണം എന്ന് പറയുമ്പോൾ യാഥാർഥ്യത്തിനു നേരെ കണ്ണടയ്‌ക്കണം എന്നല്ല അത്‌ അർഥമാക്കുന്നത്‌. മോശമായ കാര്യങ്ങൾ ചിന്തിക്കുന്നതിനല്ല, “സത്യമാതൊക്കെയും . . . നീതിയാതൊക്കെയും നിർമമാതൊക്കെയും സ്‌നേഹാർഹമാതൊക്കെയും” കൊണ്ട് മനസ്സ് നിറയ്‌ക്കുന്നതിനുവേണ്ടിയാണ്‌ ദൈവം നമ്മുടെ മനസ്സ് രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. അങ്ങനെ ചെയ്യുമ്പോൾ “സമാധാത്തിന്‍റെ ദൈവം” നമ്മുടെ മനസ്സിനും ഹൃദയത്തിനും സമാധാനം നൽകും.—ഫിലിപ്പിയർ 4:8, 9.

പ്രാർഥയുടെ പ്രാധാന്യം

യഥാർഥവിശ്വാസം ഉത്‌കണ്‌ഠ തരണം ചെയ്യാൻ സഹായിക്കും. “പ്രാർഥനാനിരത”രായിരിക്കാൻ ബൈബിൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (1 പത്രോസ്‌ 4:7) ‘എന്ത് അപേക്ഷിച്ചാലും ദൈവം കേൾക്കും’ എന്ന ഉറപ്പോടെ, നമ്മുടെ സാഹചര്യത്തെ ഏറ്റവും മെച്ചമായി കൈകാര്യം ചെയ്യാനുള്ള സഹായത്തിനും ജ്ഞാനത്തിനും ധൈര്യത്തിനും ആയി നമുക്ക് ദൈവത്തോട്‌ അപേക്ഷിക്കാനാകും.—1 യോഹന്നാൻ 5:15.

അവളുടെ ഭർത്താവായ അവിയൊടൊപ്പം

“ഈ ലോകത്തിന്‍റെ അധിപതി” ദൈവമല്ല, പകരം സാത്താനാണെന്നും “സർവലോവും ദുഷ്ടന്‍റെ (സാത്താന്‍റെ) അധീനയിൽ കിടക്കുന്നു”വെന്നും ബൈബിൾ പറയുന്നു. (യോഹന്നാൻ 12:31; 1 യോഹന്നാൻ 5:19) അതുകൊണ്ട് “ദുഷ്ടനിൽനിന്നു ഞങ്ങളെ വിടുവിക്കേണമേ” എന്ന് പ്രാർഥിക്കാൻ പഠിപ്പിച്ചപ്പോൾ കേവലം ഇല്ലാത്ത ഒരു വ്യക്തിയെക്കുറിച്ച് വെറുതെ ഒരു പ്രസ്‌താവന നടത്തുയായിരുന്നില്ല യേശു. (മത്തായി 6:13) അലോന പറയുന്നു: “അപായമണി മുഴങ്ങുമ്പോഴെല്ലാം, എന്‍റെ ഉത്‌കണ്‌ഠകൾ നിയന്ത്രിക്കാനുള്ള സഹായത്തിനായി ഞാൻ യഹോയോട്‌ പ്രാർഥിക്കും. കൂടാതെ, ഭർത്താവ്‌ എന്നെ ഫോണിൽ വിളിക്കുയും എന്നോടൊപ്പം പ്രാർഥിക്കുയും ചെയ്യും. പ്രാർഥന എന്നെ വളരെധികം സഹായിച്ചിരിക്കുന്നു.” ബൈബിൾ പറയുന്നതും അതുതന്നെയാണ്‌: “യഹോവ, തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു.”—സങ്കീർത്തനം 145:18.

ഭാവിയെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷ

യേശു മലയിൽവെച്ച് നടത്തിയ പ്രസംത്തിൽ, “നിന്‍റെ രാജ്യം വരേണമേ” എന്ന് പ്രാർഥിക്കാൻ തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചു. (മത്തായി 6:10) ആ ദൈവരാജ്യം മനുഷ്യവർഗത്തിന്‍റെ എല്ലാ ഉത്‌കണ്‌ഠയും എന്നേക്കുമായി തുടച്ചുനീക്കും. “സമാധാപ്രഭു” ആയ യേശുവിലൂടെ “ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽ” ചെയ്യും. (യെശയ്യാവു 9:6; സങ്കീർത്തനം 46:9) ‘അവൻ (ദൈവം) അനേകജാതിളുടെ ഇടയിൽ ന്യായംവിധിക്കും, ജാതി ജാതിക്കുനേരെ വാൾ ഓങ്ങുയില്ല, അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല, ആരും അവരെ ഭയപ്പെടുത്തുയില്ല.’ (മീഖാ 4:3, 4) സന്തുഷ്ടരായ കുടുംബങ്ങൾ, “വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.” (യെശയ്യാവു 65:21) “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.”—യെശയ്യാവു 33:24.

ഇന്ന്, എന്തെല്ലാം മുൻകരുലുകൾ എടുത്താലും “കാലവും ഗതിയും” അതായത്‌ അപ്രതീക്ഷിസംവങ്ങൾ എല്ലായ്‌പോഴും തടയുക സാധ്യമല്ല. (സഭാപ്രസംഗി 9:11) നൂറ്റാണ്ടുളായി യുദ്ധം, അക്രമം, രോഗം എന്നിവ നല്ലവരായ ആളുകളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു. അത്തരം നിഷ്‌കങ്കരായ ആളുകൾക്ക് എന്തു പ്രതീക്ഷയാണുള്ളത്‌?

മരിച്ചുപോയിട്ടുള്ള കോടിക്കക്കിന്‌ ആളുകൾ (അവരുടെ എണ്ണം ദൈവത്തിനു മാത്രമേ അറിയൂ) ജീവനിലേക്ക് തിരികെ വരും. “സ്‌മാക്കല്ലളിലുള്ള എല്ലാവരും . . . പുറത്തുരുന്ന” ആ സമയംവരെ അവർ ദൈവത്തിന്‍റെ പിഴവറ്റ ഓർമയിൽ സുരക്ഷിരായി ഉറങ്ങുയാണ്‌. (യോഹന്നാൻ 5:28, 29) “സുനിശ്ചിവും ഉറപ്പുള്ളതുമായ ഈ പ്രത്യാശ നമുക്ക് ഒരു നങ്കൂരംതന്നെ” എന്ന് പുനരുത്ഥാത്തെക്കുറിച്ച് ബൈബിൾ പറയുന്നു. (എബ്രായർ 6:19) “അവനെ (യേശുവിനെ) മരിച്ചരിൽനിന്ന് ഉയിർപ്പിച്ചിരിക്കുവഴി അവൻ (ദൈവം) സകലർക്കും അതിന്‌ ഉറപ്പുനൽകുയും ചെയ്‌തിരിക്കുന്നു.”—പ്രവൃത്തികൾ 17:31.

എന്നാൽ ഇപ്പോൾ, ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്ന ഓരോരുത്തർക്കും ഉത്‌കണ്‌ഠകൾ അഭിമുഖീരിക്കേണ്ടി വന്നേക്കാം. പ്രായോഗിടികൾ സ്വീകരിച്ചുകൊണ്ടും പ്രാർഥയിൽ ദൈവത്തോട്‌ അടുത്തുകൊണ്ടും ഭാവിയെക്കുറിച്ച് ബൈബിൾ നൽകുന്ന പ്രത്യായിൽ വിശ്വസിച്ചുകൊണ്ടും പോളും ജാനറ്റും അലോയും ഉത്‌കണ്‌ഠയെ വിജയമായി തരണം ചെയ്‌തിരിക്കുന്നു. അവരുടെ കാര്യത്തിലെന്നപോലെ, “പ്രത്യാശ നൽകുന്ന ദൈവം നിങ്ങളുടെ വിശ്വാത്താൽ നിങ്ങളെ സകല സന്തോവും സമാധാവുംകൊണ്ടു നിറയ്‌ക്കുമാറാകട്ടെ.”—റോമർ 15:13. ▪ (w15-E 07/01)