ആത്മാർപ്പണത്തിന്റെ മാതൃകകൾ—മെക്‌സിക്കോയിൽ
ക്രിസ്‌തീയശുശ്രൂഷ വിപുലപ്പെടുത്താനായി ജീവിതം ലളിതമാക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടിവരുകയാണ്. ഹൃദയോഷ്‌മളമായൊരു കാഴ്‌ചയാണത്! (മത്താ. 6:22) എന്തു മാറ്റങ്ങളാണ് അവർ വരുത്തുന്നത്? അവർ നേരിടുന്ന പ്രതിബന്ധങ്ങൾ എന്തെല്ലാമാണ്? അതു മനസ്സിലാക്കാനായി ഇപ്പോൾ മെക്‌സിക്കോയിൽ സേവിക്കുന്ന ചിലരെ നമുക്കു പരിചയപ്പെടാം.
‘ഞങ്ങൾ മാറ്റം വരുത്തേണ്ടിയിരുന്നു’
ഡസ്റ്റിനും ജാസായും അമേരിക്കൻ ഐക്യനാടുകളിൽനിന്നുള്ളവരാണ്. 2007 ജനുവരിയിലായിരുന്നു അവരുടെ വിവാഹം. അവരുടെ ചിരകാലസ്വപ്‌നമായിരുന്നു ഒരു പായ്‌വഞ്ചി (sailboat) സ്വന്തമാക്കി വർഷംമുഴുവനും അതിൽ താമസിക്കുക എന്നത്. അധികം താമസിയാതെ അവർക്ക് അതു സാക്ഷാത്‌കരിക്കാനായി. യു.എസ്.എ-യിലെ ഓറിഗണിലുള്ള അസ്റ്റോറിയയിലായിരുന്നു അവർ ബോട്ട് അടുപ്പിച്ചിരുന്നത്. പസിഫിക് സമുദ്രത്തിൽനിന്ന് അധികം അകലെയല്ലാതെ പ്രശാന്തസുന്ദരമായ ഒരു ചെറുപട്ടണം! ചുറ്റും വനനിബിഡമായ കുന്നുകളും ഹിമത്തൊപ്പിയണിഞ്ഞ മലനിരകളും. “എവിടെ നോക്കിയാലും കണ്ണിനു വിരുന്നൊരുക്കുന്ന കാഴ്‌ചകൾ!” ഡസ്റ്റിൻ പറയുന്നു. യഹോവയിൽ ആശ്രയിച്ച് ഒരു ലളിതജീവിതം നയിക്കുകയാണ് തങ്ങളെന്ന് അവർക്കു തോന്നി. ‘താമസിക്കുന്നത് വെറും 26 അടി നീളമുള്ള ഒരു ബോട്ടിൽ. ചെയ്യുന്നതാകട്ടെ ഒരു അംശകാല ജോലി. ഒരു വിദേശഭാഷാസഭയോടൊത്ത് സേവിക്കുന്നു. ഇടയ്‌ക്കിടെ സഹായപയനിയറിങ്ങും ചെയ്യുന്നു,’ ഇതൊക്കെയാണ് അവരുടെ മനസ്സുപറഞ്ഞ ന്യായവാദങ്ങൾ. എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ സ്വയം വിഡ്‌ഢികളാകുകയാണെന്ന് അവർക്കു തോന്നി. എന്തായിരുന്നു കാരണം? “സഭയെ പിന്തുണയ്‌ക്കുന്നതിനു പകരം ബോട്ടു നന്നാക്കുന്നതിലായിരുന്നു ഞങ്ങൾ സമയമേറെയും ചെലവിട്ടിരുന്നത്,” ഡസ്റ്റിൻ പറയുന്നു. “യഥാർഥത്തിൽ യഹോവയെ ഒന്നാം സ്ഥാനത്ത് വെക്കണമെങ്കിൽ ജീവിതത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.”
യോഹ. 4:35) “ആ സന്തോഷത്തിനായി ഞങ്ങളും കൊതിച്ചു,” ഡസ്റ്റിൻ പറയുന്നു. മെക്‌സിക്കോയിൽ പുതുതായി രൂപംകൊണ്ട ഒരു കൂട്ടത്തിന് സഹായം ആവശ്യമുണ്ടെന്ന് സുഹൃത്തുക്കളിൽനിന്ന് കേട്ടറിഞ്ഞപ്പോൾ ഡസ്റ്റിനും ജാസായും തീരുമാനമെടുത്തു. അവർ ജോലിവിട്ട് ബോട്ടും വിറ്റ് മെക്‌സിക്കോയിലേക്കു തിരിച്ചു.
ജാസാ പറയുന്നു: “വിവാഹത്തിനു മുമ്പ് ഞാൻ താമസിച്ചിരുന്നത് മെക്‌സിക്കോയിലായിരുന്നു. അവിടെ ഒരു ഇംഗ്ലീഷ് സഭയോടൊത്താണ് ഞാൻ സഹവസിച്ചിരുന്നത്. അവിടം എനിക്കിഷ്ടമായിരുന്നു. തിരിച്ചുപോകാൻ മനസ്സുകൊതിച്ചിരുന്നു.” വിദേശവയലിൽ സേവിക്കാനുള്ള ആഗ്രഹം ശക്തിപ്പെടുത്താൻ കുടുംബാരാധനയുടെ സമയത്ത് അവർ ഒരു കാര്യം ചെയ്‌തു. കൊയ്‌ത്തിനു പാകമായ വയലുകളുള്ള ദേശങ്ങളിലേക്കു മാറിപ്പാർത്ത സഹോദരീസഹോദരന്മാരുടെ ജീവിതകഥകൾ അവർ വായിക്കാൻ തുടങ്ങി. (‘ജീവിതത്തിലെ ഏറ്റവും നല്ല അനുഭവം’
ഡസ്റ്റിനും ജാസായും പസിഫിക് സമുദ്രത്തിന്റെ അടുത്തേക്കുതന്നെയാണ് മാറിയത്. അസ്റ്റോറിയയ്‌ക്ക് 4,345 കിലോമീറ്റർ തെക്കുമാറിയുള്ള ടെക്കോമാൻ എന്ന പട്ടണത്തിലേക്ക്. “കുളിർകാറ്റും പർവതദൃശ്യങ്ങളുമൊന്നും ഇവിടെയില്ല. പൊരിവെയിലും കണ്ണെത്താദൂരത്തോളം നാരകങ്ങളും മാത്രം,” ഡസ്റ്റിൻ പറയുന്നു. ചെന്നയുടനെയൊന്നും അവർക്ക് ജോലി കണ്ടെത്താനായില്ല. പണം കുറവായതുകൊണ്ട് ദിവസം രണ്ടു നേരം ചോറും പയറുമായിരുന്നു ഭക്ഷണം. അങ്ങനെ ആഴ്‌ചകൾതന്നെ കഴിഞ്ഞുകൂടി. ജാസാ പറയുന്നു: “ഇനിയും ഇങ്ങനെ മുന്നോട്ടു പോകാനാവില്ല എന്നായപ്പോൾ ഞങ്ങളുടെ ബൈബിൾവിദ്യാർഥികൾ മാങ്ങ, നേന്ത്രക്കായ, പപ്പായ എന്നിവയെല്ലാം തരാൻ തുടങ്ങി. നാരങ്ങയാണെങ്കിൽ ഇഷ്ടംപോലെ!” താമസിയാതെ അവർ തയ്‌വാൻ ആസ്ഥാനമായുള്ള ഒരു ‘ഓൺലൈൻ ഭാഷാസ്‌കൂളിൽ’ ജോലി കണ്ടെത്തി. അങ്ങനെ ഇപ്പോൾ നിത്യേനയുള്ള ആവശ്യങ്ങൾക്കു മതിയായ പണം അവർക്കു കിട്ടുന്നുണ്ട്.
ഡസ്റ്റിനും ജാസായ്‌ക്കും പുതിയ ജീവിതത്തെക്കുറിച്ച് എന്തു തോന്നുന്നു? “ഈ മാറ്റം ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു” എന്ന് അവർ പറയുന്നു. “യഹോവയുമായുള്ള ബന്ധവും ഞങ്ങൾ തമ്മിലുള്ള അടുപ്പവും ഇത്രയധികം ദൃഢമാകുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. ദിവസവും ഞങ്ങൾ ഒരുമിച്ചു ചെയ്യുന്ന നിരവധി കാര്യങ്ങളുണ്ട്: വയൽസേവനത്തിനു പോകുക, ബൈബിൾവിദ്യാർഥികളെ എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ചു സംസാരിക്കുക, യോഗങ്ങൾക്കു തയ്യാറാകുക അങ്ങനെ പലതും. മുമ്പ് അനുഭവിച്ച പലതരം സമ്മർദങ്ങളിൽനിന്ന് ഇപ്പോൾ ഞങ്ങൾ സ്വതന്ത്രരാണ്.” നേരത്തെ മുഴുവനായി മനസ്സിലാകാഞ്ഞ ഒരു കാര്യം ഇപ്പോൾ മനസ്സിലായെന്ന് അവർ പറയുന്നു: “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ” എന്ന സങ്കീർത്തനം 34:8-ലെ വാക്കുകളുടെ സത്യത!
ആയിരങ്ങൾ മനസ്സോടെ മുന്നോട്ടുവരുന്നു—എന്താണ് അവർക്ക് പ്രചോദനമാകുന്നത്?
മെക്‌സിക്കോയിലെ ആവശ്യം അധികമുള്ള പ്രദേശങ്ങളിൽ സേവിക്കാനായി 2,900-ത്തിലധികം സഹോദരീസഹോദരന്മാർ മാറിത്താമസിച്ചിരിക്കുന്നു. ഇവരിൽ വിവാഹിതരും ഏകാകികളും ഉണ്ട്. 20-കളിലോ 30-കളിലോ ഉള്ളവരാണ് മിക്കവരും. ഇവർ എന്തുകൊണ്ടാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്? ഈ ചോദ്യം ചോദിച്ചപ്പോൾ ചിലർ മൂന്നു കാരണങ്ങൾ പറഞ്ഞു. എന്തൊക്കെയാണ് അവ?
യഹോവയോടും സഹമനുഷ്യരോടും സ്‌നേഹം കാണിക്കാൻ. ലെറ്റിഷ്യ 18 വയസ്സായപ്പോൾ സ്‌നാനമേറ്റതാണ്. അവൾ മർക്കോ. 12:30) രാജ്യപ്രസാധകരുടെ ആവശ്യം അധികമുള്ള സ്ഥലത്തേക്കു മാറിയപ്പോൾ എർമീലോ 20-കളുടെ തുടക്കത്തിലായിരുന്നു. ഇപ്പോൾ അദ്ദേഹം ലെറ്റിഷ്യയെ വിവാഹം കഴിച്ചു. അദ്ദേഹം പറയുന്നു: “അയൽക്കാരനെ സ്‌നേഹിക്കാനുള്ള ഏറ്റവും മികച്ച മാർഗം അവരെ ആത്മീയമായി സഹായിക്കുക എന്നതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.” (മർക്കോ. 12:31) അതുകൊണ്ട് എർമീലോ സമ്പന്നനഗരമായ മോൺടെറേയിലെ ബാങ്ക് ഉദ്യോഗവും സുഖകരമായ ജീവിതവും ഉപേക്ഷിച്ച് ഒരു ചെറിയ പട്ടണത്തിലേക്ക് മാറി.
പറയുന്നു: “യഹോവയ്‌ക്ക് എന്നെത്തന്നെ സമർപ്പിച്ചപ്പോൾ, അവനെ മുഴുഹൃദയത്തോടും മുഴുദേഹിയോടും കൂടെ സേവിക്കുകയെന്നാണ് അതിന്റെ അർഥമെന്ന് എനിക്കു മനസ്സിലായി. അതുകൊണ്ട് യഹോവയോടുള്ള എന്റെ ഹൃദയംനിറഞ്ഞ സ്‌നേഹം പ്രകടിപ്പിക്കാനായി അവന്റെ സേവനത്തിൽ എന്റെ സമയവും ഊർജവും കൂടുതൽ ചെലവഴിക്കാൻ ആഗ്രഹിച്ചു.” (നിലനിൽക്കുന്ന യഥാർഥ സന്തോഷം അനുഭവിക്കാൻ. സ്‌നാനത്തിനു ശേഷം അധികം താമസിയാതെ ലെറ്റിഷ്യ അനുഭവസമ്പന്നയായ ഒരു പയനിയർ സഹോദരിയോടൊപ്പം ഒരു ഉൾനാടൻ പട്ടണത്തിൽ ഒരു മാസം പ്രസംഗവേല ചെയ്‌തു. “ഞാൻ അതിശയിച്ചുപോയി. രാജ്യസന്ദേശത്തോട് ആളുകൾ നന്നായി പ്രതികരിച്ചതു കണ്ടപ്പോൾ എനിക്കു വലിയ സന്തോഷം തോന്നി. ആ മാസത്തിന്റെ ഒടുവിൽ ഞാൻ സ്വയം പറഞ്ഞു: ‘എന്റെ ജീവിതംകൊണ്ട് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത് ഇതാണ്!’” ലെറ്റിഷ്യ ഓർത്തെടുക്കുന്നു. സമാനമായി ഇപ്പോൾ 20-കളുടെ തുടക്കത്തിലായ എസ്‌ലി എന്ന ഒറ്റക്കാരിയായ സഹോദരിയെയും സേവനത്തിന്റെ ഈ പ്രത്യേക മേഖലയിലേക്ക് ആകർഷിച്ചത് അതിന്റെ സന്തോഷം കണ്ടറിഞ്ഞതാണ്. ആവശ്യം അധികമുള്ളിടത്ത് പ്രവർത്തിച്ചിരുന്ന തീക്ഷ്‌ണരായ ധാരാളം രാജ്യഘോഷകരെ ഹൈസ്‌കൂളിൽ പഠിക്കുന്ന സമയത്തുതന്നെ അവൾ ശ്രദ്ധിച്ചിരുന്നു. “ആ സഹോദരീസഹോദരന്മാരുടെ ആഹ്ലാദഭരിതമായ മുഖങ്ങൾ കണ്ടപ്പോൾ അവരുടേതുപോലുള്ള ഒരു ജീവിതം എനിക്കും വേണം എന്നു തോന്നി,” അവൾ പറയുന്നു. അനേകം സഹോദരിമാർക്ക് എസ്‌ലിയെപ്പോലെ തോന്നിയിട്ടുണ്ട്. മെക്‌സിക്കോയിൽ ആവശ്യം അധികമുള്ളിടത്തു സേവിക്കുന്ന 680-ലധികം ഒറ്റക്കാരായ സഹോദരിമാരുണ്ട്! ചെറുപ്പക്കാർക്കും പ്രായമായവർക്കും എത്ര നല്ല മാതൃകയാണ് അവർ!
ഉദ്ദേശ്യപൂർണവും സംതൃപ്‌തവുമായ ജീവിതം നയിക്കാൻ. ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയപ്പോൾ എസ്‌ലിക്ക് സർവകലാശാലാപഠനത്തിനുള്ള സ്‌കോളർഷിപ്പ് ലഭിച്ചു. അതു സ്വീകരിക്കാനും “സാധാരണപോലുള്ള” ഒരു ജീവിതം നയിക്കാനും കൂട്ടുകാർ അവളെ ഉപദേശിച്ചു. എന്നുവെച്ചാൽ ഡിഗ്രിയെടുക്കുക, ജോലി നേടുക, കാറുംവാങ്ങി ഇഷ്ടമുള്ളിടത്തൊക്കെ ചുറ്റുക. എന്നാൽ അവൾ ആ ഉപദേശം ചെവിക്കൊണ്ടില്ല. “സഭയിലുള്ള എന്റെ പല സുഹൃത്തുക്കളും ഇതിന്റെയൊക്കെ പുറകേ പോയതാണ്. പക്ഷേ ഒടുവിൽ ആത്മീയകാര്യങ്ങൾ അവരുടെ മുൻഗണനകളുടെ പട്ടികയിലെവിടെയും ഇല്ലെന്നായി. അവർ ലോകത്തിലെ കാര്യാദികളിൽ കൂടുതൽക്കൂടുതൽ ഉൾപ്പെട്ടതുമൂലം പ്രശ്‌നങ്ങളിൽപ്പെട്ടു നട്ടംതിരിയുന്നതാണ് ഞാൻ കണ്ടത്. എന്നാൽ യഹോവയുടെ സേവനത്തിനായി എന്റെ യുവത്വം മുഴുവനായും ഉപയോഗിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്,” അവൾ പറയുന്നു.
എസ്‌ലി, തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന ചില കോഴ്‌സുകൾക്കു പോയി. അവൾക്ക് ജോലികിട്ടാൻ ബുദ്ധിമുട്ടുണ്ടായില്ല. അങ്ങനെ അവൾക്ക് സ്വന്തം കാലിൽനിന്ന് പയനിയറിങ് ചെയ്യാനായി. പിന്നീട്, രാജ്യപ്രസാധകരുടെ അടിയന്തിരാവശ്യമുള്ള പ്രദേശത്തേക്ക് അവൾ മാറിത്താമസിച്ചു.
ശ്രമകരമായിരുന്നെങ്കിലും, തദ്ദേശവാസികളായ ഒട്ടോമി, ത്‌ലാപെനെകോ എന്നീ ജനവിഭാഗങ്ങളുടെ ഭാഷകൾ പഠിക്കാനും അവൾ തീരുമാനിച്ചു. ആ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ മൂന്നു വർഷത്തെ സേവനത്തെക്കുറിച്ച് അവൾ പറയുന്നു: “ആവശ്യം അധികമുള്ളിടത്ത് പ്രവർത്തിച്ചത് സംതൃപ്‌തിയും ജീവിതത്തിന് അർഥവും പകർന്നു. യഹോവയുമായുള്ള എന്റെ ബന്ധം ഏറെ ബലിഷ്‌ഠമായി എന്നതാണ് ഏറ്റവും വലിയ നേട്ടം.” അമേരിക്കൻ ഐക്യനാടുകളിൽനിന്നുള്ള ഫിലിപ്പും റാഖലും അതിനോടു യോജിക്കുന്നു. 30-കളിലുള്ള ദമ്പതികളാണ് ഇവർ. “അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ ജീവിതം അസ്ഥിരമാണെന്ന് പലരും തിരിച്ചറിയുന്നു. എന്നാൽ ബൈബിൾസന്ദേശം കേൾക്കാനാഗ്രഹിക്കുന്ന അനേകരെ കണ്ടെത്താനാകുന്ന സ്ഥലത്ത് സേവിക്കുമ്പോൾ ജീവിതം ഒന്നിനൊന്ന് അർഥപൂർണമാകുന്നു. ഏറെ ധന്യമായൊരു ജീവിതമാണിത്!”വെല്ലുവിളികളെ നേരിടാനാകുന്ന വിധം
രാജ്യഘോഷകരുടെ ആവശ്യം ഏറെയുള്ള സ്ഥലത്ത് സേവിക്കുമ്പോൾ ചില പ്രത്യേക വെല്ലുവിളികളുണ്ട്. ജീവിക്കാൻ ആവശ്യമായ പണം കണ്ടെത്തുക എന്നതാണ് അതിലൊന്ന്. അതിന് പ്രാദേശികസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള മനസ്സൊരുക്കം നിങ്ങൾക്കു വേണം. അനുഭവസമ്പന്നയായ ഒരു പയനിയറാണ് വെറോനിക്ക. സഹോദരി ഇങ്ങനെ പറയുന്നു: “ഒരു സ്ഥലത്ത് പ്രവർത്തിച്ചപ്പോൾ ഞാൻ കുറഞ്ഞ വിലയ്‌ക്ക് ഭക്ഷണമുണ്ടാക്കിക്കൊടുത്തു. മറ്റൊരു സ്ഥലത്ത് തുണിക്കച്ചവടം നടത്തി, മുടി മുറിക്കുന്ന ജോലിയും ചെയ്‌തു. ഇപ്പോൾ ഞാൻ ഒരു വീട് വൃത്തിയാക്കിക്കൊടുക്കുന്നു. ഒപ്പം, കുട്ടികളുമായി എങ്ങനെ ആശയവിനിമയം ചെയ്യണം എന്ന് ആദ്യമായി മാതാപിതാക്കളായവർക്ക് ക്ലാസ്സ് എടുക്കുകയും ചെയ്യുന്നു.”
തദ്ദേശീയരുടെ ഇടയിൽ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് താമസിക്കുമ്പോൾ അവരുടെ സംസ്‌കാരവും സമ്പ്രദായങ്ങളുമായി ഇണങ്ങുക ശരിക്കും ബുദ്ധിമുട്ടായിരിക്കും. നഹുവാറ്റ്‌ൽ ഭാഷാവയലിൽ പ്രവർത്തിച്ചപ്പോൾ ഫിലിപ്പും റാഖലും ആ വെല്ലുവിളി നേരിട്ടു. “സാംസ്‌കാരിക അന്തരം വളരെ വലുതായിരുന്നു” എന്ന് ഫിലിപ്പ് പറയുന്നു. ഒത്തുപോകാൻ അവരെ സഹായിച്ചത് എന്താണ്? “നഹുവാറ്റ്‌ൽ ജനതയുടെ നല്ല വശങ്ങളിൽ ഞങ്ങൾ ശ്രദ്ധയൂന്നി—കുടുംബാംഗങ്ങൾ തമ്മിലുള്ള അടുപ്പം, തികഞ്ഞ ആത്മാർഥതയോടെയുള്ള ഇടപെടൽ, ഔദാര്യശീലം എന്നിങ്ങനെ.” “അവിടെ തദ്ദേശീയരായ സഹോദരീസഹോദരന്മാരോടൊപ്പമുള്ള ജീവിതവും ശുശ്രൂഷയും ഞങ്ങളെ ഒട്ടേറെ കാര്യങ്ങൾ പഠിപ്പിച്ചു” എന്നു റാഖൽ പറയുന്നു.
നിങ്ങൾക്ക് എങ്ങനെ തയ്യാറെടുക്കാം
ആവശ്യം അധികമുള്ള ദൂരസ്ഥലങ്ങളിൽ സേവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനായി നിങ്ങൾക്ക് എങ്ങനെ തയ്യാറെടുക്കാം? ഈ സേവനമേഖലയിൽ പ്രവർത്തിച്ചു പരിചയമുള്ള സഹോദരീസഹോദരന്മാർ പറയുന്നത് ഇതാണ്: മാറിത്താമസിക്കുന്നതിനു മുമ്പുതന്നെ ജീവിതം ലളിതമാക്കുകയും ഉള്ളതുകൊണ്ട് തൃപ്‌തിപ്പെടാൻ പഠിക്കുകയും ചെയ്യുക. (ഫിലി. 4:11, 12) മറ്റ് എന്തൊക്കെ നിങ്ങൾക്കു ചെയ്യാം? ലെറ്റിഷ്യ പറയുന്നത് ഇങ്ങനെ: “ഒരു സ്ഥലത്തുതന്നെ ദീർഘകാലം നിൽക്കേണ്ടിവരുന്നതരം ജോലികൾ ഞാൻ ഏറ്റെടുക്കില്ല. എപ്പോൾ വേണമെങ്കിലും എവിടേക്കും മാറിപ്പാർക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിച്ചു.” “പാചകം ചെയ്യാനും, തുണി കഴുകാനും, ഇസ്‌തിരിയിടാനും ഞാൻ പഠിച്ചു” എന്ന് എർമീലോ പറയുന്നു. “മാതാപിതാക്കളോടും കൂടെപ്പിറപ്പുകളോടും ഒപ്പം വീട്ടിലായിരുന്നപ്പോൾ വീടുവൃത്തിയാക്കാൻ ഞാൻ സഹായിക്കുമായിരുന്നു. ചെലവുകുറഞ്ഞ പോഷകപ്രദമായ ആഹാരം ഉണ്ടാക്കാനും വീട്ടിൽവെച്ചു ഞാൻ പഠിച്ചു. മിച്ചംപിടിക്കാനും ഞാൻ ശീലിച്ചിരുന്നു,” വെറോനിക്ക പറയുന്നു.
ഐക്യനാടുകളിൽനിന്നുള്ള ലീവൈയും അമിലിയയും എട്ടു വർഷമായി വിവാഹിതരാണ്. ഉദ്ദിഷ്ടകാര്യം എടുത്തുപറഞ്ഞു പ്രാർഥിച്ചത് മെക്‌സിക്കോയിലേക്കുള്ള മാറ്റത്തിനു തയ്യാറാകാൻ സഹായിച്ചത് എങ്ങനെയെന്ന് അവർ പറയുന്നു. “ഒരു അന്യദേശത്തുപോയി ഒരു വർഷം സേവിക്കാൻ എത്ര പണം വേണ്ടിവരും എന്ന് ഞങ്ങൾ കണക്കുകൂട്ടി. എന്നിട്ട് അത്രയും പണം സമ്പാദിക്കാൻ ഞങ്ങളെ സഹായിക്കണമേയെന്ന് ഞങ്ങൾ യഹോവയോടു പ്രാർഥിച്ചു.” തങ്ങൾ പ്രാർഥനയിൽ പറഞ്ഞ അത്രയും തുക മാസങ്ങൾക്കുള്ളിൽ മിച്ചംപിടിക്കാൻ അവർക്കായി. പിന്നെ മാറിത്താമസിക്കാൻ ഒട്ടും വൈകിയില്ല. ലീവൈ പറയുന്നു: “ഉദ്ദിഷ്ടകാര്യം എടുത്തുപറഞ്ഞുകൊണ്ടുള്ള ഞങ്ങളുടെ യാചനയ്‌ക്ക് യഹോവ ഉത്തരം നൽകി. ഇനി ഞങ്ങളുടെ ഊഴമായിരുന്നു.” അമിലിയ പറയുന്നു: “ഒരു വർഷം താമസിക്കാമെന്നോർത്താണ് ഞങ്ങൾ വന്നത്, പക്ഷേ ഇപ്പോൾ ഏഴു വർഷമായി. ഇനി തിരിച്ചുപോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നേയില്ല. ഇവിടെ ആയിരിക്കുന്നതുകൊണ്ട് യഹോവയുടെ സഹായം അനുഭവിച്ചറിയാൻ കഴിയുന്നു. ഓരോ ദിവസവും അവന്റെ നന്മ ഞങ്ങൾ രുചിച്ചറിയുന്നു.”
ഐക്യനാടുകളിൽനിന്നുള്ള മറ്റൊരു ദമ്പതികളാണ് ആഡമും ജെനിഫറും. മെക്‌സിക്കോയിലെ ഇംഗ്ലീഷ് ഭാഷാവയലിൽ സേവിക്കുകയാണ് അവർ. അവരുടെ കാര്യത്തിലും പ്രാർഥന ഒരു നിർണായകഘടകമായിരുന്നു. അവർക്കു പറയാനുള്ളത് ഇതാണ്: “എല്ലാം തികഞ്ഞ ഒരു സാഹചര്യത്തിനായി കാത്തിരിക്കരുത്. മറ്റൊരു ദേശത്തുപോയി സേവിക്കാനുള്ള ആഗ്രഹം പ്രാർഥനാവിഷയമാക്കുക. പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കുക. ജീവിതം ലളിതമാക്കിയിട്ട് നമ്മൾ സേവിക്കാനാഗ്രഹിക്കുന്ന രാജ്യത്തെ ബ്രാഞ്ച് ഓഫീസിന് എഴുതുക; ‘ചെലവു കണക്കുകൂട്ടി നോക്കിയിട്ട്’ പുറപ്പെടുക!” a ആവേശനിർഭരവും ആത്മീയാനുഗ്രഹങ്ങളാൽ സമൃദ്ധവുമായ ഒരു ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്!
a കൂടുതൽ വിവരങ്ങൾക്ക്, 2011 ആഗസ്റ്റ് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ, “നിങ്ങൾക്ക് ‘മാസിഡോണിയയിലേക്കു കടന്നുചെല്ലാമോ?’” എന്ന ലേഖനം കാണുക.