വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ആംഗ്ലോ-അമേരിക്കൻ ലോകശക്തി ബൈബിൾപ്രവചനത്തിലെ ഏഴാമത്തെ ലോകശക്തിയായത്‌ എപ്പോഴാണ്‌?

▪ നെബൂഖദ്‌നേസർരാജാവ്‌ കണ്ട പടുകൂറ്റൻ ലോഹബിംബം എല്ലാ ലോകശക്തികളെയും പ്രതിനിധാനം ചെയ്യുന്നില്ല. (ദാനീ. 2:31-45) ദാനിയേലിന്റെ കാലം മുതൽ ഇങ്ങോട്ട്‌ ദൈവജനത്തെ എതിർത്ത അഞ്ചുലോകശക്തികളെ മാത്രമാണ്‌ അത്‌ കുറിക്കുന്നത്‌.

ആംഗ്ലോ-അമേരിക്കൻ ലോകശക്തി റോമിനെ കീഴടക്കുമെന്നല്ല, മറിച്ച്‌ അതിൽനിന്ന്‌ ഉത്ഭവിക്കുമെന്നാണ്‌ ലോഹബിംബത്തെക്കുറിച്ചുള്ള ദാനിയേലിന്റെ വിശദീകരണം സൂചിപ്പിച്ചത്‌. ബിംബത്തിന്റെ കാലുകളിൽ മാത്രമല്ല പാദങ്ങളിലും കാൽവിരലുകളിലും ഇരുമ്പുള്ളതായി ദാനിയേൽ കാണുന്നു. (പാദങ്ങളിലും കാൽവിരലുകളിലും ഇരുമ്പ്‌ കളിമണ്ണുമായി ഇടകലർന്നിരിക്കുന്നു.) a ആംഗ്ലോ-അമേരിക്കൻ ലോകശക്തി ഇരുമ്പുകൊണ്ടുള്ള കാലുകളിൽനിന്ന്‌ ഉത്ഭവിക്കേണ്ടിയിരുന്നുവെന്നാണ്‌ ഈ വിശദീകരണം സൂചിപ്പിക്കുന്നത്‌. അതിന്റെ കൃത്യതയ്‌ക്ക്‌ ചരിത്രം അടിവരയിടുന്നു. റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബ്രിട്ടൻ 1700-കളുടെ അവസാനത്തോടെ പ്രാമുഖ്യതയിലേക്ക്‌ ഉയരാൻ തുടങ്ങി. പിന്നീട്‌, അമേരിക്കൻ ഐക്യനാടുകൾ ഒരു പ്രബലരാഷ്‌ട്രമായിത്തീർന്നു. എന്നാൽ, ബൈബിൾപ്രവചനത്തിലെ ഏഴാമത്തെ ലോകശക്തി അപ്പോഴും രൂപംകൊണ്ടിരുന്നില്ല. കാരണം, ബ്രിട്ടനും ഐക്യനാടുകളും അന്നേവരെ ഒറ്റക്കെട്ടായി സവിശേഷമായ ഒരു വിധത്തിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നില്ല. എന്നാൽ, ഒന്നാം ലോകമഹായുദ്ധകാലത്ത്‌ അതു സംഭവിച്ചു.

ആ സമയമായപ്പോഴേക്കും “രാജ്യത്തിന്റെ പുത്രന്മാർ” സജീവമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു; വിശേഷിച്ചും ഐക്യനാടുകളിൽ. ന്യൂയോർക്കിലെ ബ്രുക്ലിനിൽ ആയിരുന്നു അവരുടെ ലോക ആസ്ഥാനം. (മത്താ. 13:36-43) അഭിഷിക്തവർഗത്തിലെ അംഗങ്ങൾ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന രാജ്യങ്ങളിലും തീക്ഷ്‌ണതയോടെ പ്രസംഗിച്ചിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത്‌ ബ്രിട്ടനും അമേരിക്കയും തങ്ങളുടെ പൊതുശത്രുക്കൾക്ക്‌ എതിരെ പോരാടാനായി ഒരു സവിശേഷസഖ്യം വാർത്തെടുത്തു. യുദ്ധച്ചൂടിൽ ഉണർന്ന ദേശീയവികാരങ്ങൾ ദൈവത്തിന്റെ “സ്‌ത്രീ”യുടെ സന്തതിയുടെ ഭാഗമായിരിക്കുന്നവരോടു ശത്രുത കാണിക്കുന്നതിലേക്ക്‌ അവരെ നയിച്ചു. അവർ പ്രസിദ്ധീകരണങ്ങൾ നിരോധിക്കുകയും പ്രസംഗവേലയ്‌ക്ക്‌ നേതൃത്വം വഹിച്ചിരുന്നവരെ തടവിലാക്കുകയും ചെയ്‌തു.—വെളി. 12:17.

ബ്രിട്ടൻ പ്രാമുഖ്യതയിലേക്ക്‌ ഉയരാൻ ആരംഭിച്ച 1700-കളുടെ അന്ത്യപാദത്തിൽ ഏഴാമത്തെ ലോകശക്തി നിലവിൽവന്നില്ല എന്നാണ്‌ ബൈബിൾപ്രവചനങ്ങൾ കാണിക്കുന്നത്‌. പകരം, കർത്തൃദിവസത്തിന്റെ തുടക്കത്തിലാണ്‌ അത്‌ ആ സ്ഥാനത്തേക്കു വന്നത്‌. b

[അടിക്കുറിപ്പുകൾ]

a ഇരുമ്പുമായി ഇടകലർന്ന കളിമണ്ണ്‌ കുറിക്കുന്നത്‌ ഇരുമ്പുപോലുള്ള ആംഗ്ലോ-അമേരിക്കൻ ലോകശക്തിയുടെ ഉള്ളിലുള്ള ഘടകങ്ങളെയാണ്‌. കളിമണ്ണിന്റെ സാന്നിധ്യംനിമിത്തം, ആഗ്രഹിക്കുന്ന തരത്തിൽ ബലം പ്രയോഗിക്കാൻ ഈ ലോകശക്തിക്ക്‌ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടിരിക്കുന്നു.

b ഇതൊരു പുതുക്കിയ വിശദീകരണമാണ്‌. ദാനീയേൽ പ്രവചനം പുസ്‌തകത്തിന്റെ പേജ്‌ 57 ഖണ്ഡിക 24-ലെ വിവരങ്ങൾക്കും പേജ്‌ 56, 139-ലെ ചാർട്ടുകളിലെ വിശദാംശങ്ങൾക്കും പകരമാണിത്‌.

[19-ാം പേജിലെ ചിത്രം]

വാച്ച്‌ടവറിന്റെ ലോക ആസ്ഥാനത്തുള്ള എട്ടുസഹോദരങ്ങളെ 1918 ജൂണിൽ ജയിലിലടച്ചു