വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ദൈവത്തെ സംബന്ധിച്ച്‌ കാര്യമായി ഒന്നും എനിക്കറിയില്ലായിരുന്നു”

“ദൈവത്തെ സംബന്ധിച്ച്‌ കാര്യമായി ഒന്നും എനിക്കറിയില്ലായിരുന്നു”

“ദൈവത്തെ സംബന്ധിച്ച്‌ കാര്യമായി ഒന്നും എനിക്കറിയില്ലായിരുന്നു”

ഇന്ത്യയിലെ കേരളത്തിൽനിന്ന്‌ ഒരു വ്യക്തി ഇങ്ങനെ എഴുതി: കഴിഞ്ഞ ഒരു വർഷമായി യഹോവയുടെ സാക്ഷികൾ എന്നെ സന്ദർശിച്ച്‌ ദൈവരാജ്യത്തെ കുറിച്ചുള്ള അത്ഭുതകരമായ വാർത്ത എന്നോടൊപ്പം പങ്കുവെക്കുന്നു. എട്ടു വർഷത്തോളം ഞാൻ കത്തോലിക്ക സഭയിലായിരുന്നു, പക്ഷേ ദൈവത്തെ സംബന്ധിച്ച്‌ കാര്യമായി ഒന്നും എനിക്കറിയില്ലായിരുന്നു. എന്നാൽ കഴിഞ്ഞ ഒരുവർഷം കൊണ്ട്‌ എനിക്കു ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.” അദ്ദേഹം ഇങ്ങനെ തുടരുന്നു: “വീക്ഷാഗോപുരം മാസിക 139 [ഇപ്പോൾ 146] ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നുണ്ട്‌ എന്നറിഞ്ഞതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. സകലഭാഷകളിൽ നിന്നുമുള്ള ആളുകൾ ദൈവത്തെ സംബന്ധിച്ചുള്ള സന്ദേശം അറിയാനിടയാകുന്നത്‌ തികച്ചും അത്ഭുതകരമാണ്‌.”

ദൈവത്തെ അറിയുക അസാധ്യമാണെന്നു നിരവധി തത്ത്വജ്ഞാനികൾ പറയുന്നുണ്ടെങ്കിലും അതു സാധ്യമാണെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ വ്യക്തമാക്കി. ഒരുകൂട്ടം അഥേനാനിവാസികളെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അവൻ. ഒരു “അജ്ഞാതദേവന്നു” സമർപ്പിച്ച ഒരു വേദിക്കല്ലിൽ അവരിൽ ചിലർ ആരാധന നടത്തിയിരുന്നു. പൗലൊസ്‌ അവരോട്‌ ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ അറിയാതെ പൂജിക്കുന്നതു തന്നേ ഞാൻ നിങ്ങളോടു അറിയിക്കുന്നു. ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നു. ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി.’​—⁠പ്രവൃത്തികൾ 17:23-26.

‘[സ്രഷ്ടാവ്‌] നമ്മിൽ ആർക്കും അകന്നിരിക്കുന്നവൻ അല്ലാത്തതിനാൽ’ അവനെ അന്വേഷിക്കാൻ പൗലൊസ്‌ തന്റെ ശ്രോതാക്കളെ ആഹ്വാനം ചെയ്‌തു. (പ്രവൃത്തികൾ 17:27) സത്യദൈവത്തെയും അവന്റെ ഹൃദ്യമായ ഗുണങ്ങളെയും കുറിച്ച്‌ അറിവുനേടാൻ നിങ്ങളെ സഹായിക്കുന്നതിൽ യഹോവയുടെ സാക്ഷികൾക്കു സന്തോഷമുണ്ട്‌.