സകല ജനതകളെയും ദൈവം സ്വാഗതം ചെയ്യുന്നു
സകല ജനതകളെയും ദൈവം സ്വാഗതം ചെയ്യുന്നു
മാലിയിലേക്കുള്ള ആദ്യ സന്ദർശനത്തിൽ, മമ്മദും കുടുംബവും തന്നോടു കാണിച്ച ഊഷ്‌മളമായ ആതിഥ്യം ജോണിന്റെ ഹൃദയത്തെ സ്‌പർശിച്ചു. ആതിഥേയരോടൊപ്പം നിലത്തിരുന്ന് ഒരേ പാത്രത്തിൽനിന്നു ഭക്ഷണം കഴിക്കവേ, വിലതീരാത്ത ഒരു സമ്മാനം—ദൈവവചനമായ ബൈബിളിൽനിന്നുള്ള രാജ്യ സുവാർത്ത—ഏറ്റവും ഫലപ്രദമായ വിധത്തിൽ അവരുമായി എങ്ങനെ പങ്കുവെക്കാമെന്നായിരുന്നു ജോണിന്റെ ചിന്ത. മാലിയിലെ ഒരു സംസാരഭാഷയായ ഫ്രഞ്ച് ജോണിന് അറിയാമായിരുന്നെങ്കിലും, തികച്ചും വ്യത്യസ്‌തമായ ഒരു മതവും ചിന്താരീതിയുമുള്ള ഒരു കുടുംബത്തെ എങ്ങനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാമെന്ന് അദ്ദേഹം ആലോചിച്ചു.
ബാബേൽ നഗരത്തെ കുറിച്ചുള്ള ബൈബിൾ വിവരണം ജോൺ ചിന്തിച്ചുപോയതിൽ അതിശയമില്ല. അവിടെവെച്ച് ദൈവം മത്സരികളായ ആളുകളുടെ ഭാഷ കലക്കിക്കളഞ്ഞു. (ഉല്‌പത്തി 11:1-9) വ്യത്യസ്‌ത ഭാഷകളും മതങ്ങളും ചിന്താരീതികളും ഉള്ള മാനവ സമൂഹങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടാൻ ഇടയായത് അങ്ങനെയാണ്. ഇന്ന് ആളുകൾ മറ്റൊരു രാജ്യത്തേക്കു യാത്ര ചെയ്യുന്നതും കുടിയേറിപ്പാർക്കുന്നതുമൊക്കെ സർവസാധാരണമായതിനാൽ പലരും ജോൺ നേരിട്ടതിനു സമാനമായ വെല്ലുവിളി നേരിടുന്നു, തങ്ങൾ താമസിക്കുന്ന പ്രദേശത്തുപോലും. വ്യത്യസ്‌ത പശ്ചാത്തലത്തിൽനിന്നുള്ളവരുമായി ബൈബിളധിഷ്‌ഠിത പ്രത്യാശ എങ്ങനെ പങ്കുവെക്കാം എന്നതാണ് ആ വെല്ലുവിളി.
ഒരു പുരാതന ദൃഷ്ടാന്തം
ഇസ്രായേലിലെ മറ്റു പ്രവാചകന്മാരെ പോലെ യോനായും മുഖ്യമായും ഇസ്രായേല്യരോടായിരുന്നു സംസാരിച്ചത്. വിശ്വാസത്യാഗികളായ പത്തുഗോത്ര രാജ്യം ദൈവനിന്ദാകരമായ നടപടികളിൽ പരസ്യമായി ഏർപ്പെട്ടിരുന്ന കാലത്താണ് അവൻ പ്രവചിച്ചിരുന്നത്. (2 രാജാക്കന്മാർ 14:23-25) സ്വദേശം വിട്ട് അസീറിയയിലേക്കു പോയി വ്യത്യസ്‌ത മതവും സംസ്‌കാരവും ഉള്ള നീനെവേക്കാരോടു പ്രസംഗിക്കാനുള്ള പ്രത്യേക നിയമനം ലഭിച്ചപ്പോൾ യോനായുടെ പ്രതികരണം എന്തായിരുന്നിരിക്കാമെന്നു സങ്കൽപ്പിക്കുക. നീനെവേക്കാരുടെ ഭാഷ ഒഴുക്കോടെ പോയിട്ട്, കഷ്ടിച്ചുപോലും സംസാരിക്കാൻ യോനായ്‌ക്ക് അറിയാമായിരുന്നിരിക്കില്ല. എന്തായാലും അത് ഒരു വലിയ വെല്ലുവിളിയായി തോന്നിയതുകൊണ്ട് അവൻ മറ്റൊരു സ്ഥലത്തേക്ക് ഓടിപ്പോയി.—യോനാ 1:1-3.
വ്യക്തമായും, യഹോവയാം ദൈവം വെറും ബാഹ്യ പ്രകൃതമല്ല നോക്കുന്നത് മറിച്ച് അവൻ ഹൃദയങ്ങളെ പരിശോധിക്കുന്നു എന്ന് യോനാ മനസ്സിലാക്കേണ്ടിയിരുന്നു. (1 ശമൂവേൽ 16:7) മുങ്ങിമരിക്കുന്നതിൽനിന്ന് യോനായെ അത്ഭുതകരമായി രക്ഷിച്ചശേഷം, നീനെവേക്കാരോടു പ്രസംഗിക്കാൻ യഹോവ വീണ്ടും അവനോടു കൽപ്പിച്ചു. യോനാ അതനുസരിച്ചു, തത്‌ഫലമായി നീനെവേക്കാർ കൂട്ടത്തോടെ മാനസാന്തരപ്പെട്ടു. എങ്കിലും യോനായ്‌ക്ക് ഉചിതമായ വീക്ഷണം ഉണ്ടായിരുന്നില്ല. അവൻ തന്റെ മനോഭാവത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ശക്തമായ ദൃഷ്ടാന്തപാഠത്തിലൂടെ യഹോവ അവനു മനസ്സിലാക്കിക്കൊടുത്തു. “വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരു ലക്ഷത്തിരുപതിനായിരത്തിൽ ചില്വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ” എന്ന് യഹോവ യോനായോടു ചോദിച്ചു. (യോനാ 4:5-11) ഇന്നു നമ്മെ സംബന്ധിച്ചെന്ത്? വ്യത്യസ്‌ത പശ്ചാത്തലത്തിൽനിന്നുള്ള ആളുകളെ നമുക്ക് എങ്ങനെ സഹായിക്കാം?
ശമര്യക്കാരെയും യഹൂദേതരരെയും സ്വാഗതം ചെയ്യൽ
ഒന്നാം നൂറ്റാണ്ടിൽ, സകല ജനതകളെയും ശിഷ്യരാക്കാൻ യേശു തന്റെ അനുഗാമികളോട് ആവശ്യപ്പെട്ടു. (മത്തായി 28:19, 20) പക്ഷേ അവരെ സംബന്ധിച്ചിടത്തോളം അത് എളുപ്പമായിരുന്നില്ല. യേശുവിന്റെ ശിഷ്യന്മാർ യഹൂദർ ആയിരുന്നു. യോനായെ പോലെ, തങ്ങളുടെ അതേ പശ്ചാത്തലത്തിൽനിന്നും സംസ്‌കാരത്തിൽനിന്നും ഉള്ള ജനങ്ങളോടു മാത്രമേ അവർ സംസാരിച്ചിരുന്നുള്ളൂ. സ്വാഭാവികമായും, അന്നു വ്യാപകമായി നിലവിലിരുന്ന മുൻവിധികളും അവരുടെമേൽ സമ്മർദം ചെലുത്തിയിരിക്കാം. എങ്കിലും, തന്റെ ദാസർ അവരെ സംബന്ധിച്ച തന്റെ ഹിതം ക്രമാനുഗതമായി തിരിച്ചറിയുമാറ് യഹോവ കാര്യങ്ങളെ നയിച്ചു.
യഹൂദർക്കും ശമര്യക്കാർക്കും ഇടയിലുള്ള മുൻവിധിയെ മറികടക്കുകയായിരുന്നു ആദ്യപടി. യഹൂദർ ശമര്യക്കാരുമായി യാതൊരുവിധ ബന്ധങ്ങളും പുലർത്തിയിരുന്നില്ല. എന്നാൽ, ശമര്യക്കാർ ഭാവിയിൽ സുവാർത്ത സ്വീകരിക്കാൻ യേശു ഒന്നിലധികം തവണ വഴിയൊരുക്കി. ഒരു ശമര്യ സ്‌ത്രീയോടു സംസാരിച്ചുകൊണ്ട് യേശു പക്ഷപാതമില്ലായ്‌മ പ്രകടമാക്കി. (യോഹന്നാൻ 4:7-26) മറ്റൊരവസരത്തിൽ, നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട്, യഹൂദർ അല്ലാത്തവരും തങ്ങളുടെ അയൽക്കാരോടു സ്‌നേഹം കാണിക്കാൻ പ്രാപ്‌തരാണെന്ന് മതഭക്തനായ ഒരു യഹൂദന് യേശു തെളിയിച്ചുകൊടുത്തു. (ലൂക്കൊസ് 10:25-37) ശമര്യക്കാരെ ക്രിസ്‌തീയ സഭയിലേക്കു കൊണ്ടുവരാനുള്ള യഹോവയുടെ സമയം വന്നെത്തിയപ്പോൾ യഹൂദ കുടുംബത്തിൽ ജനിച്ച ഫിലിപ്പൊസ്, പത്രൊസ്, യോഹന്നാൻ എന്നിവർ ശമര്യക്കാരോടു പ്രസംഗിച്ചു. അവരുടെ സന്ദേശം ആ പട്ടണ നിവാസികൾക്കു വലിയ സന്തോഷം കൈവരുത്തി.—പ്രവൃത്തികൾ 8:4-8, 14-17.
വാസ്‌തവത്തിൽ യഹൂദരുടെ അകന്ന ബന്ധുക്കൾ ആയിരുന്ന ശമര്യക്കാരെ സ്‌നേഹിക്കാൻതന്നെ യഹൂദ ക്രിസ്‌ത്യാനികൾക്കു ബുദ്ധിമുട്ടായിരുന്നു. അപ്പോൾപ്പിന്നെ യഹൂദർ പുച്ഛത്തോടും വെറുപ്പോടും കൂടെ വീക്ഷിച്ചിരുന്ന യഹൂദേതരരോട് അഥവാ വിജാതീയരോട് അയൽസ്‌നേഹം കാണിക്കുക എന്നത് ആ ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമായിരുന്നിരിക്കാം. എന്നാൽ യേശുവിന്റെ മരണശേഷം, യഹൂദ ക്രിസ്‌ത്യാനികളെയും പുറജാതികളെയും വേർതിരിച്ചിരുന്ന ആ നടുച്ചുവർ ഭേദിക്കാനാകുമായിരുന്നു. (എഫെസ്യർ 2:13, 14) ഈ പുതിയ ക്രമീകരണത്തെ അംഗീകരിക്കുന്നതിൽ പത്രൊസിനെ സഹായിക്കാൻ യഹോവ അവന് ഒരു ദർശനം നൽകി. ആ ദർശനത്തിൽ, “ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു” എന്ന് യഹോവ അവനോടു പറഞ്ഞു. യഹോവയുടെ ആത്മാവ് പിന്നീട് അവനെ കൊർന്നേല്യൊസ് എന്ന വിജാതീയന്റെ അടുക്കലേക്കു നയിച്ചു. ദൈവത്തിന്റെ വീക്ഷണഗതി—വിജാതീയനായ കൊർന്നേല്യൊസിനെ ദൈവം ശുദ്ധീകരിച്ചിരുന്നതുകൊണ്ട് താൻ ആ മനുഷ്യനെ മലിനനായി കാണരുതെന്ന്—പത്രൊസിനു മനസ്സിലായപ്പോൾ നിശ്വസ്‌തതയിൻ കീഴിൽ അവൻ ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു.” (പ്രവൃത്തികൾ 10:9-35) കൊർന്നേല്യൊസിന്റെയും കുടുംബത്തിന്റെയും മേൽ പരിശുദ്ധാത്മാവിനെ പകർന്നുകൊണ്ട് താൻ അവരെ അംഗീകരിക്കുന്നതായി ദൈവം പ്രകടമാക്കിയപ്പോൾ പത്രൊസിന് എത്ര അതിശയം തോന്നിയിരുന്നിരിക്കണം!
പൗലൊസ്—ജനതകൾക്കായി തിരഞ്ഞെടുക്കപ്പെട്ട പാത്രം
എല്ലാത്തരം ആളുകളെയും സ്‌നേഹിക്കാനും സഹായിക്കാനും തന്റെ ദാസരെ യഹോവ ക്രമാനുഗതമായി എങ്ങനെ ഒരുക്കുന്നു എന്നതിന്റെ ശ്രദ്ധേയമായ ദൃഷ്ടാന്തമാണ് പൗലൊസിന്റെ ശുശ്രൂഷ. ക്രിസ്‌ത്യാനിത്വത്തിലേക്കുള്ള പൗലൊസിന്റെ പരിവർത്തന സമയത്ത് യേശു അവനോട്, തന്റെ നാമം ജനതകൾക്കു മുമ്പിൽ വഹിക്കാൻ താൻ തിരഞ്ഞെടുത്തിരിക്കുന്ന പാത്രമാണ് അവൻ എന്നു പറഞ്ഞു. (പ്രവൃത്തികൾ , NW) ജനതകളോടു സുവാർത്ത പ്രസംഗിക്കാൻ തന്നെ ഉപയോഗിക്കുന്നതു സംബന്ധിച്ച ദൈവോദ്ദേശ്യത്തെ കുറിച്ചു ധ്യാനിക്കാനായിരിക്കാം, പൗലൊസ് പിന്നെ അറേബ്യയിലേക്കു പോയി.— 9:15ഗലാത്യർ 1:15-17.
തന്റെ ആദ്യ മിഷനറി യാത്രയുടെ സമയത്ത് യഹൂദേതരരോടു പ്രസംഗിക്കുന്നതിൽ പൗലൊസ് തീക്ഷ്‌ണത കാണിച്ചു. (പ്രവൃത്തികൾ 13:46-48) പൗലൊസിന്റെ വേലയെ യഹോവ അനുഗ്രഹിച്ചു. അവൻ കാര്യങ്ങൾ ചെയ്‌തിരുന്നത് യഹോവയുടെ ക്രമീകരണത്തിനു ചേർച്ചയിലായിരുന്നു എന്നതിന്റെ തെളിവായിരുന്നു അത്. തന്റെ യഹൂദേതര സഹോദരന്മാരുമായി സഹവസിക്കാൻ വിമുഖത പ്രകടമാക്കുകവഴി അവരോടു വേർതിരിവു കാണിച്ച പത്രൊസിനെ ധൈര്യപൂർവം തിരുത്തിക്കൊണ്ട് താൻ യഹോവയുടെ വീക്ഷണത്തെ പൂർണമായി ഗ്രഹിച്ചിരിക്കുന്നെന്ന് പൗലൊസ് പ്രകടമാക്കി.—ഗലാത്യർ 2:11-14.
പൗലൊസിന്റെ രണ്ടാമത്തെ മിഷനറി യാത്രയിൽ ബിഥുന്യ എന്ന റോമൻ പ്രവിശ്യയിൽ പ്രസംഗിക്കുന്നതിൽനിന്ന് പരിശുദ്ധാത്മാവ് അവനെ തടഞ്ഞത്, ദൈവം അവന്റെ ശ്രമങ്ങളെ നയിച്ചുകൊണ്ടിരുന്നു എന്നതിന്റെ കൂടുതലായ തെളിവാണ്. (പ്രവൃത്തികൾ 16:7) സാധ്യതയനുസരിച്ച്, അപ്പോൾ അതിനുള്ള സമയം ആയിരുന്നില്ല. എന്നാൽ പിന്നീട് ചില ബിഥുന്യക്കാർ ക്രിസ്‌ത്യാനികൾ ആയിത്തീർന്നു. (1 പത്രൊസ് 1:1, 2എ) പൗലൊസിന് ഉണ്ടായ ഒരു ദർശനത്തിൽ, ഒരു മക്കെദോന്യക്കാരൻ അവനോട് ഇങ്ങനെ അപേക്ഷിച്ചു: “നീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക.” ആ റോമൻ പ്രവിശ്യയിൽ സുവാർത്ത പ്രസംഗിക്കാനായി തന്റെ യാത്രയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് പൗലൊസ് നിഗമനം ചെയ്‌തു.—പ്രവൃത്തികൾ 16:9, 10.
അഥേനക്കാരോടു പ്രസംഗിക്കവേ, വഴക്കം പ്രകടമാക്കാനുള്ള പൗലൊസിന്റെ പ്രാപ്‌തി കഠിനമായി പരിശോധിക്കപ്പെട്ടു. ഗ്രീസിലെയും റോമിലെയും നിയമങ്ങൾ അന്യ ദൈവങ്ങളെയും പുതിയ മതാചാരങ്ങളെയും തങ്ങളുടെ ദേശത്തേക്കു കൊണ്ടുവരുന്നതു വിലക്കിയിരുന്നു. ആളുകളോടുള്ള പൗലൊസിന്റെ സ്‌നേഹം അവരുടെ മതാചാരങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കാൻ അവനെ പ്രേരിപ്പിച്ചു. അഥേനയിലായിരിക്കെ, “അജ്ഞാതദേവന്നു” എന്ന എഴുത്തുള്ള ഒരു ബലിപീഠം അവന്റെ ശ്രദ്ധയിൽ പെട്ടു. തന്റെ പ്രസംഗവേലയിൽ അവൻ അതേക്കുറിച്ചു പരാമർശിച്ചു. (പ്രവൃത്തികൾ 17:22, 23) തന്റെ സന്ദേശം ദയയോടും ആദരവോടും കൂടെ അവതരിപ്പിക്കാൻ എത്ര നല്ല മാർഗമാണ് അവൻ അവലംബിച്ചത്!
ജാതികളുടെ അപ്പൊസ്‌തലൻ എന്ന നിലയിൽ തന്റെ വേലയുടെ ഫലങ്ങളെ വിലയിരുത്തവേ പൗലൊസിന് എത്രയധികം സന്തോഷം തോന്നിയിരുന്നിരിക്കണം! കൊരിന്ത്, ഫിലിപ്പി, തെസ്സലൊനീക്യ, ഗലാത്യയിലെ പട്ടണങ്ങൾ എന്നിവിടങ്ങളിലുള്ള യഹൂദേതര ക്രിസ്‌ത്യാനികളെക്കൊണ്ടു നിറഞ്ഞ സഭകൾ സ്ഥാപിക്കുന്നതിൽ അവൻ ഒരു പങ്കുവഹിച്ചു. ദമരിസ്, ദിയൊനുസ്യോസ്, സെർഗ്ഗ്യൊസ് പൌലൊസ്, തീത്തൊസ് റോമർ 15:20, 21) നമ്മുടേതിൽനിന്നു വ്യത്യസ്‌തമായ സംസ്‌കാരത്തിൽപ്പെട്ടവരുമായി സുവാർത്ത പങ്കുവെക്കാൻ നമുക്കു സാധിക്കുമോ?
എന്നീ വിശ്വസ്‌ത സ്‌ത്രീപുരുഷന്മാരെ അവൻ സഹായിച്ചു. യഹോവയെ കുറിച്ചോ ബൈബിളിനെ കുറിച്ചോ ഒന്നും അറിയില്ലായിരുന്ന വ്യക്തികൾ സത്യക്രിസ്‌ത്യാനിത്വം സ്വീകരിച്ചു കാണുന്നത് എത്ര വലിയ പദവിയാണ്! സത്യത്തിന്റെ പരിജ്ഞാനത്തിലെത്താൻ യഹൂദേതരരെ സഹായിക്കുന്നതിൽ തനിക്കുള്ള പങ്കിനെ കുറിച്ച് പൗലൊസ് എഴുതി: ‘ക്രിസ്‌തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല, “അവനെക്കുറിച്ചു അറിവുകിട്ടീട്ടില്ലാത്തവർ കാണും; കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും” എന്നു എഴുതിയിരിക്കുന്നതുപോലെ അത്രേ, സുവിശേഷം അറിയിപ്പാൻ അഭിമാനിക്കുന്നതു.’ (ഭൂമിയിലുള്ള സകലരെയും സഹായിക്കൽ
യെരൂശലേമിലെ ആലയത്തിൽ ആരാധനയ്‌ക്കായി വരാൻ പോകുന്ന ഇസ്രായേല്യേതരർക്കായി ശലോമോൻ യഹോവയോട് ഇങ്ങനെ അപേക്ഷിച്ചു: ‘നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേട്ടു, ഭൂമിയിലെ സകലജാതികളും നിന്റെ നാമത്തെ അറിവാൻ തക്കവണ്ണം അന്യജാതിക്കാരൻ നിന്നോടു പ്രാർത്ഥിക്കുന്നതൊക്കെയും നീ ചെയ്‌തുകൊടുക്കേണമേ.’ (1 രാജാക്കന്മാർ 8:41-43) ഇന്ന് പല രാജ്യങ്ങളിലുമുള്ള ആയിരക്കണക്കിനു രാജ്യഘോഷകർ സമാനമായ വികാരം പ്രകടമാക്കുന്നു. നീനെവേക്കാരെ പോലെ ആത്മീയമായി “വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത” ആളുകളെ അവർ കണ്ടെത്തുന്നു. വ്യത്യസ്‌തങ്ങളായ ഒട്ടേറെ ജനതകളിൽനിന്ന് സത്യാരാധകരെ കൂട്ടിച്ചേർക്കുന്നതു സംബന്ധിച്ച പ്രവചനത്തിന്റെ നിവൃത്തിയിൽ ഒരു പങ്കുണ്ടായിരിക്കുന്നതിൽ രാജ്യപ്രസംഗകർ അതീവ സന്തുഷ്ടരാണ്.—യെശയ്യാവു 2:2, 3; മീഖാ 4:1-3.
ക്രൈസ്‌തവലോകത്തിൽനിന്നുള്ള ആളുകളെ പോലെതന്നെ മറ്റു മതപശ്ചാത്തലങ്ങളിൽനിന്നുള്ളവരും ബൈബിളിലെ പ്രത്യാശയുടെ സന്ദേശം സ്വീകരിച്ചിരിക്കുന്നു. ഇത് നിങ്ങളെ വ്യക്തിപരമായി എങ്ങനെ ബാധിക്കണം? സത്യസന്ധമായി സ്വയം വിലയിരുത്തുക. മുൻവിധി നിങ്ങളിൽ ആഴത്തിൽ വേരുറച്ചിരിക്കുന്നതായി കരുതുന്നെങ്കിൽ സ്‌നേഹം എന്ന ഗുണം നട്ടുവളർത്തിക്കൊണ്ട് അതിനെ പിഴുതുമാറ്റുക. * ദൈവത്തിനു സ്വീകാര്യരായവരെ നാം തള്ളിക്കളയരുത്.—യോഹന്നാൻ 3:16.
വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളോടു സംസാരിക്കുന്നതിനു മുമ്പ് മാനസികമായി നിങ്ങളെത്തന്നെ ഒരുക്കുക. അവരുടെ വിശ്വാസങ്ങൾ, താത്‌പര്യങ്ങൾ, ചിന്താരീതികൾ എന്നിവയുമായി പരിചിതരാകുക; എന്നിട്ട് ഒരു പൊതു അടിസ്ഥാനം തേടുക. മറ്റുള്ളവരോടു നന്മയും സഹാനുഭൂതിയും പ്രകടമാക്കുക. വാഗ്വാദങ്ങൾ ഒഴിവാക്കി വഴക്കമുള്ളവരും കെട്ടുപണി ചെയ്യുന്നവരും ആയിരിക്കുക. (ലൂക്കൊസ് 9:52-56) അതുവഴി നിങ്ങൾ “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്ന” യഹോവയെ പ്രസാദിപ്പിക്കുക ആയിരിക്കും ചെയ്യുന്നത്.—1 തിമൊഥെയൊസ് 2:4.
നമ്മുടെ സഭകളിൽ വിവിധ പശ്ചാത്തലങ്ങളിൽനിന്നുള്ള ആളുകൾ ഉണ്ടായിരിക്കുന്നത് നമ്മെ എത്ര ആനന്ദിപ്പിക്കുന്നു! (യെശയ്യാവു 56:6, 7) മേരി, ജോൺ, കൃഷ്‌ണൻ, ജയൻ എന്നൊക്കെയുള്ള പേരുകൾ മാത്രമല്ല മമ്മദ്, ജെഗൻ, റേസാ, ചാൻ തുടങ്ങിയ പേരുകളും കേൾക്കാൻ കഴിയുന്നത് നമ്മുടെ ഹൃദയത്തിനു കുളിർമ പകരുന്നില്ലേ? വാസ്‌തവമായും, നമുക്കായി “വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു.” (1 കൊരിന്ത്യർ 16:9) മുഖപക്ഷമില്ലാത്ത ദൈവമായ യഹോവ സകല ജനതകൾക്കുമായി നൽകിയിരിക്കുന്ന ക്ഷണം ആളുകൾക്കു നീട്ടിക്കൊടുക്കാൻ നമുക്കു മുമ്പാകെയുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താം!
[അടിക്കുറിപ്പ്]
^ ഖ. 19 1996 ജൂലൈ 8 ലക്കം ഉണരുക!-യുടെ 5-7 പേജുകളിലെ “ആശയവിനിമയത്തിനു പ്രതിബന്ധമാകുന്ന മതിലുകൾ” എന്ന ലേഖനം കാണുക.
[23-ാം പേജിലെ ചിത്രങ്ങൾ]
വഴക്കമുള്ളവനായിരുന്നുകൊണ്ട് എല്ലായിടത്തുമുള്ള ആളുകളുമായി പൗലൊസ് സുവാർത്ത പങ്കുവെച്ചു
. . . അഥേനയിൽ
. . . ഫിലിപ്പിയിൽ
. . . യാത്രയിലായിരിക്കെ