വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ നാമത്തിന്മേലുള്ള നിന്ദ നീക്കംചെയ്യുന്നു

യഹോവയുടെ നാമത്തിന്മേലുള്ള നിന്ദ നീക്കംചെയ്യുന്നു

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

യഹോവയുടെ നാമത്തിന്മേലുള്ള നിന്ദ നീക്കംചെയ്യുന്നു

ദൈവവചനമായ ബൈബിൾ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം.” (1 പത്രൊസ്‌ 2:12) അതിനാൽ, യഹോവയുടെ നാമത്തിന്മേൽ നിന്ദ വരാതിരിക്കേണ്ടതിന്‌ സത്യ ക്രിസ്‌ത്യാനികൾ നല്ല നടത്തയുള്ളവരായിരിക്കാൻ ശ്രമിക്കുന്നു.

സാംബിയയിലെ ഒരു ഉൾപ്രദേശമായ സെനാംഗയിലുള്ള ഒരു സ്‌കൂൾ അധ്യാപകന്റെ വീട്ടിൽനിന്ന്‌ ഒരു റേഡിയോ മോഷണം പോയി. യഹോവയുടെ സാക്ഷികൾ ആ പ്രദേശത്ത്‌ പ്രവർത്തിച്ചിരുന്നതിനാൽ, മോഷ്ടിച്ചത്‌ അവരാണെന്ന്‌ അദ്ദേഹം ആരോപിച്ചു. സാക്ഷികൾ തന്റെ റേഡിയോ മോഷ്ടിച്ചു എന്ന പരാതിയുമായി അദ്ദേഹം പോലീസിനെ സമീപിച്ചു. സാക്ഷികൾ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു എന്നതിന്റെ തെളിവായി വീട്ടിൽ കിടന്നിരുന്ന ഒരു ലഘുലേഖയും അദ്ദേഹം ഹാജരാക്കി. എങ്കിലും പോലീസുകാർ അദ്ദേഹം പറഞ്ഞത്‌ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. പോയി കുറേക്കൂടെ സൂക്ഷ്‌മമായ ഒരു പരിശോധന നടത്താൻ അവർ അദ്ദേഹത്തോടു പറഞ്ഞു.

ആ അധ്യാപകന്റെ അടുക്കൽ ചെന്ന്‌ കാര്യം ചർച്ചചെയ്യാൻ അന്ന്‌ അദ്ദേഹത്തിന്റെ അയൽപക്കത്തു പ്രവർത്തിച്ച സാക്ഷികളെ മൂപ്പന്മാരുടെ സംഘം പ്രോത്സാഹിപ്പിച്ചു. ഏതാനും സഹോദരന്മാർ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന്‌ യഹോവയുടെ നാമത്തിന്മേൽ വന്നിരിക്കുന്ന നിന്ദ മാറിക്കിട്ടാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന്‌ വിശദീകരിച്ചു. അദ്ദേഹത്തിന്റെ വീട്ടിൽ കണ്ട ഒരു ചെറുപ്പക്കാരന്‌ തങ്ങൾ ഒരു ലഘുലേഖ കൊടുത്തതായി ചർച്ചയ്‌ക്കിടയിൽ അവർ പറഞ്ഞു. അവർ നൽകിയ വിവരണത്തിൽനിന്ന്‌ ആ ചെറുപ്പക്കാരൻ ആരാണെന്ന്‌ അധ്യാപകനു മനസ്സിലായി. വാസ്‌തവത്തിൽ, അവർ ഒരേ സഭയിൽപ്പെട്ടവരായിരുന്നു. അധ്യാപകൻ ആ ചെറുപ്പക്കാരനുമായി സംസാരിച്ചെങ്കിലും അയാൾ ആരോപണങ്ങൾ നിഷേധിച്ചു. അധ്യാപകൻ അതേക്കുറിച്ച്‌ അവന്റെ മാതാപിതാക്കളോടു സംസാരിച്ചിട്ട്‌ വീട്ടിലേക്കു മടങ്ങി. ഒരു മണിക്കൂറിനുള്ളിൽ ആ ചെറുപ്പക്കാരന്റെ അമ്മ മോഷ്ടിക്കപ്പെട്ട റേഡിയോ അധ്യാപകനു തിരികെ കൊടുത്തു.

പശ്ചാത്താപം തോന്നിയ ആ അധ്യാപകൻ മൂപ്പന്മാരുടെ സംഘത്തെ സമീപിച്ച്‌ വ്യാജാരോപണങ്ങൾ ഉന്നയിച്ചതിന്‌ ക്ഷമ ചോദിച്ചു. മൂപ്പന്മാർ അദ്ദേഹത്തിന്റെ ക്ഷമാപണം സ്വീകരിക്കുകയും യഹോവയുടെ സാക്ഷികൾ കുറ്റക്കാരല്ലെന്ന്‌ എല്ലാവരും അറിയേണ്ടതിന്‌ അക്കാര്യം പരസ്യപ്പെടുത്തണമെന്ന്‌ അഭ്യർഥിക്കുകയും ചെയ്‌തു. തുടർന്ന്‌ സ്‌കൂളിൽ ഒരു അറിയിപ്പു നടത്തുകയും അങ്ങനെ യഹോവയുടെ നാമത്തിന്മേലുണ്ടായ നിന്ദ മാറുകയും ചെയ്‌തു. യഹോവയുടെ സാക്ഷികൾക്ക്‌ തുടർന്നും ആ പ്രദേശത്ത്‌ സ്വതന്ത്രമായി പ്രസംഗിക്കാൻ കഴിയുന്നു.

[19-ാം പേജിലെ മാപ്പുകൾ/ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ആഫ്രിക്ക

സാംബിയ

[കടപ്പാട്‌]

Mountain High Maps® Copyright © 1997 Digital Wisdom, Inc.