വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അത്യധികം പ്രതിഫലദായകമായിരുന്ന ഒരു സന്ദർശനം

അത്യധികം പ്രതിഫലദായകമായിരുന്ന ഒരു സന്ദർശനം

അവർ യഹോ​വ​യു​ടെ ഹിതം ചെയ്‌തു

അത്യധി​കം പ്രതി​ഫ​ല​ദാ​യ​ക​മാ​യി​രുന്ന ഒരു സന്ദർശനം

ശെബയിൽ നിന്നും യെരൂ​ശ​ലേ​മി​ലേ​ക്കുള്ള യാത്ര ആ രാജ്ഞിയെ സംബന്ധി​ച്ചി​ട​ത്തോ​ളം ആയാസ​കരം ആയിരു​ന്നി​രി​ക്കണം. സുഖ​ലോ​ലു​പ​ത​യു​ടെ നടുവിൽ കഴിഞ്ഞി​രുന്ന അവൾ ഒട്ടകപ്പു​റത്ത്‌ 2,400 കിലോ​മീ​റ്റർ വരുന്ന ഒരു ദീർഘ യാത്ര​യ്‌ക്കു പുറ​പ്പെട്ടു. അതിൽ അധിക​വും കഠിന ചൂടുള്ള മരുഭൂ​മി​യി​ലൂ​ടെ ആയിരു​ന്നു. ഒരു കണക്ക്‌ അനുസ​രിച്ച്‌, ഒരു ദിശയി​ലേക്കു മാത്ര​മുള്ള അവളുടെ യാത്ര പൂർത്തി​യാ​ക്കാൻ 75 ദിവസം വേണ്ടി​വ​ന്നു​വ​ത്രേ! a

സമ്പന്നയായ ഈ രാജ്ഞി എല്ലാവിധ സുഖസൗ​ക​ര്യ​ങ്ങ​ളും ഉണ്ടായി​രുന്ന ശെബയി​ലെ തന്റെ അരമന വിട്ട്‌ അത്തരം ദുഷ്‌ക​ര​മായ ഒരു യാത്ര പുറ​പ്പെ​ട്ടത്‌ എന്തിനാ​യി​രു​ന്നു?

ജിജ്ഞാ​സ​യു​ണർത്തുന്ന ഒരു റിപ്പോർട്ട്‌

“യഹോ​വ​യു​ടെ നാമം സംബന്ധി​ച്ചു ശലോ​മോ​ന്നുള്ള കീർത്തി കേട്ടിട്ടു” ആണ്‌ ശെബയി​ലെ രാജ്ഞി യെരൂ​ശ​ലേ​മിൽ വന്നത്‌. (1 രാജാ​ക്ക​ന്മാർ 10:1) രാജ്ഞി കേട്ടത്‌ എന്താണ്‌ എന്നതി​നെ​ക്കു​റി​ച്ചു കൃത്യ​മായ രേഖയില്ല. എന്നിരു​ന്നാ​ലും, സാധാ​ര​ണ​യി​ലും കവിഞ്ഞ ജ്ഞാനം, ധനം, മാനം എന്നിവ​യാൽ യഹോവ ശലോ​മോ​നെ അനു​ഗ്ര​ഹി​ച്ചു​വെന്നു നമുക്ക​റി​യാം. (2 ദിനവൃ​ത്താ​ന്തം 1:11, 12) രാജ്ഞി ഈ വിവരങ്ങൾ അറിയാൻ ഇടയാ​യ​തെ​ങ്ങനെ? ശെബ ഒരു വ്യാപാ​ര​കേ​ന്ദ്രം ആയിരു​ന്ന​തി​നാൽ, അവിടെ എത്തിയി​രുന്ന വ്യാപാ​രി​ക​ളി​ലൂ​ടെ ആയിരി​ക്കാം അവൾ ശലോ​മോ​ന്റെ കീർത്തി​യെ​ക്കു​റി​ച്ചു കേട്ടത്‌. ശലോ​മോന്‌ വൻതോ​തിൽ വ്യാപാര ഇടപാ​ടു​കൾ ഉണ്ടായി​രുന്ന ഓഫീർ ദേശത്ത്‌ അവരിൽ ചിലർ പോയി​രി​ക്കാം.—1 രാജാ​ക്ക​ന്മാർ 9:26-28.

അത്‌ എന്തായി​രു​ന്നാ​ലും, രാജ്ഞി “അതിമ​ഹ​ത്തായ പരിവാ​ര​ത്തോ​ടും സുഗന്ധ​വർഗ്ഗ​വും അനവധി പൊന്നും രത്‌ന​വും ചുമന്ന ഒട്ടകങ്ങ​ളോ​ടും കൂടെ യെരൂ​ശ​ലേ​മിൽ വന്നു.” (1 രാജാ​ക്ക​ന്മാർ 10:2എ) “അതിമ​ഹ​ത്തായ പരിവാര”ത്തിൽ സായുധ അകമ്പടി ഉൾപ്പെ​ട്ടി​രു​ന്നു എന്നാണ്‌ ചിലർ പറയു​ന്നത്‌. രാജ്ഞി ഉന്നത സ്ഥാനം അലങ്കരി​ച്ചി​രുന്ന ഒരു പ്രൗഢ​വ​നിത ആയിരു​ന്നു എന്നതും അവർ കോടി​ക്ക​ണ​ക്കിന്‌ രൂപ വിലവ​രുന്ന വസ്‌തു​ക്ക​ളു​മാ​യി യാത്ര ചെയ്യു​ക​യാ​യി​രു​ന്നു എന്നതും കണക്കി​ലെ​ടു​ത്താൽ ഇതു മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ. b

എന്നിരു​ന്നാ​ലും, “യഹോ​വയെ സംബന്ധി​ച്ചു ശലോ​മോ​നുള്ള കീർത്തി” രാജ്ഞി കേട്ടു എന്നത്‌ ശ്രദ്ധി​ക്കുക. അതു​കൊണ്ട്‌, ഇതു വെറു​മൊ​രു വ്യാപാര സംബന്ധ​മായ യാത്ര അല്ലായി​രു​ന്നു. രാജ്ഞി​യു​ടെ ആഗമന​ത്തി​ന്റെ മുഖ്യോ​ദ്ദേ​ശ്യം ശലോ​മോ​ന്റെ ജ്ഞാനം കേൾക്കുക— ഒരുപക്ഷേ അദ്ദേഹ​ത്തി​ന്റെ ദൈവ​മായ യഹോ​വ​യെ​ക്കു​റി​ച്ചു പോലും എന്തെങ്കി​ലും അറിയുക—എന്നതാ​യി​രു​ന്നു എന്നു വ്യക്തമാണ്‌. യഹോ​വയെ ആരാധി​ച്ചി​രുന്ന ശേമി​ന്റെ​യോ ഹാമി​ന്റെ​യോ വംശത്തിൽ പിറന്നവൾ ആയിരു​ന്നി​രി​ക്കാൻ ഇടയു​ള്ള​തു​കൊണ്ട്‌, തന്റെ പൂർവി​ക​രു​ടെ മതത്തെ​ക്കു​റിച്ച്‌ അറിയാൻ അവൾ ജിജ്ഞാസു ആയിരു​ന്നി​രി​ക്കാം.

കടമൊ​ഴി​ക​ളും തൃപ്‌തി​ക​ര​മായ മറു​മൊ​ഴി​ക​ളും

ശലോ​മോ​നു​മാ​യുള്ള കൂടി​ക്കാ​ഴ്‌ച​യിൽ, രാജ്ഞി അദ്ദേഹത്തെ “കടമൊ​ഴി​ക​ളാൽ” പരീക്ഷി​ക്കാൻ തുടങ്ങി. (1 രാജാ​ക്ക​ന്മാർ 10:1) ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന എബ്രായ പദത്തെ “കടങ്കഥകൾ” എന്നു വിവർത്തനം ചെയ്യാ​വു​ന്ന​താണ്‌. പക്ഷേ, രാജ്ഞി ശലോ​മോ​നു​മാ​യി നിസ്സാ​ര​മായ വിനോ​ദ​കേ​ളി​ക​ളിൽ ഏർപ്പെട്ടു എന്ന്‌ ഇത്‌ അർഥമാ​ക്കു​ന്നില്ല. രസാവ​ഹ​മാ​യി, സങ്കീർത്തനം 49:4-ൽ പാപം, മരണം, വീണ്ടെ​ടുപ്പ്‌ എന്നിവയെ സംബന്ധിച്ച ഗൗരവ​മായ ചോദ്യ​ങ്ങളെ വിവരി​ക്കാൻ അതേ എബ്രായ പദം തന്നെയാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌, ശെബയി​ലെ രാജ്ഞി ശലോ​മോ​നു​മാ​യി ചർച്ച ചെയ്‌ത ഗഹനമായ വിഷയങ്ങൾ, അവന്റെ ജ്ഞാനത്തി​ന്റെ ആഴം പരീക്ഷി​ച്ചി​രി​ക്കാം. ബൈബിൾ ഇങ്ങനെ പറയുന്നു: “അവൾ . . . തന്റെ മനോ​ര​ഥ​മൊ​ക്കെ​യും അവനോ​ടു പ്രസ്‌താ​വി​ച്ചു.” “അവളുടെ സകല​ചോ​ദ്യ​ങ്ങൾക്കും ശലോ​മോൻ സമാധാ​നം പറഞ്ഞു. സമാധാ​നം പറവാൻ കഴിയാ​തെ ഒന്നും രാജാ​വി​ന്നു മറപൊ​രു​ളാ​യി​രു​ന്നില്ല.”—1 രാജാ​ക്ക​ന്മാർ 10:2ബി, 3.

ശലോ​മോ​ന്റെ ജ്ഞാനവും അവന്റെ രാജ്യ​ത്തി​ന്റെ ഐശ്വ​ര്യ​വും കണ്ട ശെബയി​ലെ രാജ്ഞിക്കു വളരെ​യേറെ മതിപ്പു തോന്നി, വാസ്‌ത​വ​ത്തിൽ അവൾ “അമ്പരന്നു” പോകു​ക​തന്നെ ചെയ്‌തു. (1 രാജാ​ക്ക​ന്മാർ 10:4, 5) ഈ പ്രയോ​ഗത്തെ ചിലർ “ശ്വാ​സോ​ച്ഛ്വാ​സം നിലച്ചു​പോ​യി” എന്ന അർഥത്തിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. രാജ്ഞിക്കു മോഹാ​ല​സ്യ​മു​ണ്ടാ​യെന്നു പോലും ഒരു പണ്ഡിതൻ പറയുന്നു! സംഭവി​ച്ചത്‌ എന്തുതന്നെ ആയിരു​ന്നാ​ലും രാജ്ഞി കണ്ടതും കേട്ടതു​മായ കാര്യങ്ങൾ അവളെ അതിശ​യി​പ്പി​ച്ചു. രാജാ​വി​ന്റെ ജ്ഞാനം കേൾക്കുന്ന അവന്റെ ഭൃത്യ​ന്മാർ സന്തുഷ്ട​രാ​ണെന്നു പറഞ്ഞ അവൾ, ശലോ​മോ​നെ രാജാ​വാ​ക്കി​യ​തി​നെ പ്രതി യഹോ​വയെ സ്‌തു​തി​ച്ചു. പിന്നെ അവൾ രാജാ​വിന്‌ വിലപി​ടി​പ്പുള്ള സമ്മാനങ്ങൾ നൽകി. ഇന്നത്തെ വിലയ​നു​സ​രിച്ച്‌ അവൾ നൽകിയ സ്വർണ​ത്തി​നു മാത്രം ഏതാണ്ട്‌ 4,00,00,000 ഡോളർ വില വരും. “അവൾ ആഗ്രഹി​ച്ചു ചോദി​ച്ച​തെ​ല്ലാം” രാജ്ഞിക്കു നൽകി​ക്കൊണ്ട്‌ ശലോ​മോ​നും സമ്മാനങ്ങൾ കൊടു​ത്തു. c1 രാജാ​ക്ക​ന്മാർ 10:6-13.

നമുക്കുള്ള പാഠം

ശാസ്‌ത്രി​മാർക്കും പരീശ​ന്മാർക്കു​മുള്ള ഒരു സാരോ​പ​ദേശ പാഠം എന്ന നിലയിൽ യേശു ശെബയി​ലെ രാജ്ഞിയെ പരാമർശി​ക്കു​ന്നുണ്ട്‌. “തെക്കെ രാജ്ഞി ന്യായ​വി​ധി​യിൽ ഈ തലമു​റ​യോ​ടു ഒന്നിച്ചു ഉയിർത്തെ​ഴു​ന്നേ​ററു അതിനെ കുററം വിധി​ക്കും; അവൾ ശലോ​മോ​ന്റെ ജ്ഞാനം കേൾപ്പാൻ ഭൂമി​യു​ടെ അറുതി​ക​ളിൽനി​ന്നു വന്നുവ​ല്ലോ; ഇവിടെ ഇതാ, ശലോ​മോ​നി​ലും വലിയവൻ.” (മത്തായി 12:42) അതേ, ശെബയി​ലെ രാജ്ഞി ദൈവദത്ത ജ്ഞാന​ത്തോ​ടു വളരെ വിലമ​തി​പ്പു കാട്ടി. ശലോ​മോ​ന്റെ ജ്ഞാന​മൊ​ഴി​കൾ കേൾക്കാൻ അവൾ 2,400 കിലോ​മീ​റ്റർ താണ്ടി എത്തി​യെ​ങ്കിൽ, തങ്ങളുടെ മുമ്പാകെ ഉണ്ടായി​രുന്ന യേശു​വി​നെ പരീശ​ന്മാ​രും ശാസ്‌ത്രി​മാ​രും തീർച്ച​യാ​യും അടുത്തു ശ്രദ്ധി​ക്കേ​ണ്ട​താ​യി​രു​ന്നു.

ഇന്നു നമുക്കു വലിയ ശലോ​മോ​നായ യേശു​ക്രി​സ്‌തു​വി​നോട്‌ ആഴമായ വിലമ​തി​പ്പു പ്രകട​മാ​ക്കാൻ കഴിയും. എങ്ങനെ? ഒരു വിധം, “സകലജാ​തി​ക​ളെ​യും ശിഷ്യ​രാ​ക്കി​ക്കൊൾവിൻ” എന്ന യേശു​വി​ന്റെ കൽപ്പന അനുസ​രി​ക്കു​ക​യാണ്‌. (മത്തായി 28:20) മറ്റൊരു വിധം, യേശു​വി​ന്റെ മാതൃ​ക​യും അവന്റെ മനോ​ഭാ​വ​വും അനുക​രി​ക്കുക എന്നതാണ്‌.—ഫിലി​പ്പി​യർ 2:5; എബ്രായർ 12:2, 3.

തീർച്ച​യാ​യും, വലിയ ശലോ​മോ​ന്റെ മാതൃക പിൻപ​റ്റു​ന്ന​തി​നു നല്ല ശ്രമം ആവശ്യ​മാണ്‌. എങ്കിലും, അത്‌ നമുക്കു സമൃദ്ധ​മായ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തും. ആത്മത്യാഗ മനോ​ഭാ​വം കാട്ടു​ന്നെ​ങ്കിൽ ‘ഞാൻ ആകാശ​ത്തി​ന്റെ കിളി​വാ​തി​ലു​കളെ തുറന്നു, സ്ഥലം പോരാ​തെ​വ​രു​വോ​ളം അനു​ഗ്രഹം പകരും’ എന്നു യഹോവ തന്റെ ജനത്തോ​ടു വാഗ്‌ദാ​നം ചെയ്യുന്നു.—മലാഖി 3:10.

[അടിക്കു​റി​പ്പു​കൾ]

a തെക്കുപടിഞ്ഞാറൻ അറേബ്യ​യിൽ ഇന്നത്തെ യെമൻ റിപ്പബ്ലി​ക്കി​ലാണ്‌ ശെബ സ്ഥിതി ചെയ്‌തി​രു​ന്നത്‌ എന്നാണു പണ്ഡിത​മതം.

b പുരാതന ഗ്രീക്ക്‌ ഭൂമി​ശാ​സ്‌ത്ര​ജ്ഞ​നായ സ്‌​ട്രേ​ബോ പറയു​ന്നത്‌, ശെബയി​ലെ ആളുകൾ അതിസ​മ്പ​ന്ന​രാ​യി​രു​ന്നു എന്നാണ്‌. ഫർണി​ച്ച​റു​ക​ളും പാത്ര​ങ്ങ​ളും മാത്രമല്ല കതകു​ക​ളും, എന്തിന്‌ ചുമരു​ക​ളും മേൽക്കൂ​ര​ക​ളും പോലും, നിർമി​ക്കു​ന്ന​തിൽ അവർ സ്വർണം വാരി​ക്കോ​രി ഉപയോ​ഗി​ച്ചി​രു​ന്നു എന്ന്‌ അദ്ദേഹം പറയുന്നു.

c ഈ പദപ്ര​യോ​ഗം, രാജ്ഞി ശലോ​മോ​നു​മാ​യി ലൈം​ഗിക വേഴ്‌ച​യിൽ ഏർപ്പെ​ട്ടെന്ന്‌ അർഥമാ​ക്കു​ന്ന​താ​യി ചിലർ കരുതു​ന്നു. അവർക്ക്‌ ആ വകയിൽ ഒരു പുത്ര​നു​ണ്ടാ​യെന്നു പോലും ഐതി​ഹ്യ​മുണ്ട്‌. എന്നിരു​ന്നാ​ലും, ഈ കാര്യ​ങ്ങൾക്കൊ​ന്നും തെളി​വില്ല.