അമൂല്യമായ ഒരു സമ്മാനം
അമൂല്യമായ ഒരു സമ്മാനം
ഒരു സമ്മാനം, അത് കിട്ടുന്ന വ്യക്തിക്ക് ഉപകാരപ്പെടുകയും ആ വ്യക്തി അതിനെ വിലമതിക്കുകയും ചെയ്യുമ്പോൾ രണ്ടു കൂട്ടർക്കും അത് സന്തോഷം നൽകുന്നു. കുറെ നാളുകൾക്കു മുമ്പ് മെക്സിക്കോയിലുള്ള ഒരു ഉയർന്ന സിവിൽ-സർവിസ് ഉദ്യോഗസ്ഥ, മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (മലയാളത്തിൽ ലഭ്യമല്ല) എന്ന പുസ്തകത്തെപ്രതി നന്ദി അറിയിച്ചുകൊണ്ട് യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിലേക്ക് ഒരു കത്ത് അയച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു:
“ഈ പുസ്തകത്തിലെ വിവരങ്ങൾ ശരിക്കും മൂല്യവത്താണ്. ഒരു അതിപുരാതന ഗ്രന്ഥത്തെ ആധാരമാക്കിയാണ് ഇതു തയ്യാറാക്കിയിരിക്കുന്നതെങ്കിലും വിവരങ്ങൾ കാലത്തിന് ഇണങ്ങുന്നതും നമ്മുടെ അനുദിന ജീവിതത്തിനു അനുയോജ്യവും ആണെന്നു ഞാൻ മനസ്സിലാക്കുന്നു.
“എങ്ങനെ പെരുമാറണമെന്നു തിരിച്ചറിയാനും കഴിവുറ്റ വ്യക്തികളായിത്തീരാനും ആദരവും സത്യസന്ധതയും കൈമോശം വന്നിരിക്കുന്ന ഇന്നത്തെ ലോകത്ത് ആ ഗുണങ്ങൾ പ്രകടമാക്കാനും കുട്ടികളെ സഹായിക്കുന്ന മൂല്യങ്ങൾ അവർക്കു പകർന്നു കൊടുക്കുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ് എന്ന് എനിക്കു ബോധ്യമായിരിക്കുന്നു. ഏറ്റവും പ്രധാനമായി, സ്നേഹവാനും ദയാലുവും അത്യുന്നതനുമായ ഒരു സ്രഷ്ടാവുണ്ടെന്ന് തിരിച്ചറിയാനും നാം അവരെ സഹായിക്കണം. നിങ്ങൾ നൽകിയ വിവരങ്ങൾ എനിക്ക് രണ്ടു മണ്ഡലങ്ങളിൽ—എന്റെ ഔദ്യോഗിക ജീവിതത്തിലും അയൽക്കാരെ സ്നേഹിക്കുന്ന വ്യക്തികളായി വളർന്നുവരാൻ കുഞ്ഞുങ്ങളെ സഹായിക്കുകയെന്ന, സൃഷ്ടികർത്താവ് മാതാപിതാക്കളെ ഭരമേൽപ്പിച്ചിരിക്കുന്ന ദൗത്യം നിർവഹിക്കുന്നതിലും—പ്രയോജനം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.”
മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക എന്ന പുസ്തകത്തിൽ കൊടുത്തിരിക്കുന്ന യേശുക്രിസ്തുവിന്റെ ഉപദേശങ്ങളിൽനിന്നും ജീവിതത്തിൽനിന്നും അടർത്തിയെടുത്ത പാഠങ്ങളുടെ മൂല്യം ഈ ഉദ്യോഗസ്ഥയ്ക്കു മനസ്സിലായി. ഈ മാസികയുടെ പേജിന്റെ വലുപ്പമുള്ളതും മനോഹരമായ ചിത്രങ്ങളോടു കൂടിയതുമായ 256 പേജുള്ള ഈ പുസ്തകം നിങ്ങൾക്കും സ്വന്തമാക്കാം. ഈ പുസ്തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്ക്കുക.
□ കടപ്പാടുകളൊന്നും കൂടാതെ, ഇവിടെ കാണിച്ചിരിക്കുന്ന പുസ്തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: