“എനിക്ക് യഹോവയെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്”
“എനിക്ക് യഹോവയെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്”
ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം? എന്ന ലഘുപത്രിക പഠിച്ചതിനു ശേഷം ജപ്പാനിലെ മികി എന്ന 12 വയസ്സുകാരിയാണ് അങ്ങനെ പറഞ്ഞത്. ആ പ്രസിദ്ധീകരണത്തിന്റെ പ്രസാധകർക്കുള്ള തന്റെ കത്തിൽ അവൾ ഇങ്ങനെ എഴുതി: “‘സംതൃപ്ത ജീവിതം’ എന്ന വാക്കുകൾ കണ്ടപ്പോൾ, ജീവിതം സംതൃപ്തികരമാക്കുന്നതു സംബന്ധിച്ചുള്ള എന്തെങ്കിലും ഉപദേശങ്ങളായിരിക്കും എന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ ഈ ലഘുപത്രിക പഠിച്ചപ്പോഴാണ് മനസ്സിലാകുന്നത് ദൈവത്തിന്റെ മാഹാത്മ്യത്തെ കുറിച്ചും ഇത് നമ്മെ പഠിപ്പിക്കുന്നുണ്ടെന്ന്. ദൈവത്തിന്റെ മാഹാത്മ്യം സംബന്ധിച്ചും സംതൃപ്തമായ ജീവിതം നയിക്കാൻ എന്തു ചെയ്യണം എന്നതിനെ കുറിച്ചും രസകരമായ വിധത്തിൽ എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. ലഘുപത്രിക പഠിച്ചുകഴിഞ്ഞ ശേഷം ഇപ്പോൾ ദൈവത്തെ കുറിച്ചു കൂടുതൽ അറിയാനും ഒരു സംതൃപ്ത ജീവിതം നയിക്കാനും ഞാൻ അതിയായി ആഗ്രഹിക്കുന്നു. ഈ ലഘുപത്രിക പ്രസിദ്ധീകരിച്ചതിന് നിങ്ങൾക്ക് എന്റെ ഹൃദയംഗമമായ നന്ദി.”
ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം? എന്ന ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്ക്കുക. (g03 4/22)
□ ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം? എന്ന ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: