ആഫ്രിക്കയിലെ എയ്ഡ്സ്—പുതിയ സഹസ്രാബ്ദത്തിൽ എന്തു പ്രതീക്ഷിക്കാം?
ആഫ്രിക്കയിലെ എയ്ഡ്സ്—പുതിയ സഹസ്രാബ്ദത്തിൽ എന്തു പ്രതീക്ഷിക്കാം?
സാംബിയയിലെ ഉണരുക! ലേഖകൻ
ആഫ്രിക്കയിലെ എയ്ഡ്സിനെയും ലൈംഗികമായി പകരുന്ന രോഗങ്ങളെയും കുറിച്ചുള്ള 11-ാമത് അന്തർദേശീയ സമ്മേളനത്തിനായി കഴിഞ്ഞ സെപ്റ്റംബറിൽ ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സാംബിയയിലെ ലുസാക്കായിൽ ഒന്നിച്ചുകൂടി. ആഫ്രിക്കയിലെ എയ്ഡ്സ് വ്യാപനത്തെ എങ്ങനെ കൈകാര്യം ചെയ്യാനാകും എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിൽ കൂടുതൽ സഹകരണത്തോടെ പ്രവർത്തിക്കാൻ തക്കവണ്ണം ആഫ്രിക്കൻ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ സമ്മേളനത്തിന്റെ ഒരു ലക്ഷ്യം.
സാംബിയയിലെ അപ്പോഴത്തെ ആരോഗ്യമന്ത്രിയായിരുന്ന പ്രൊഫസർ ന്കാൻഡു ലൂവോ ഇങ്ങനെ പറഞ്ഞു: “[ആഫ്രിക്കയിലെയും ലോകത്തിലെ മറ്റു വികസ്വര രാജ്യങ്ങളിലെയും അവസ്ഥ] അങ്ങേയറ്റം ഗുരുതരമാണ്. ആരോഗ്യരംഗത്തും സാമൂഹികവും സാമ്പത്തികവുമായ മേഖലകളിലും കൈവരിച്ച ശ്രദ്ധേയമായ ചില പുരോഗതികൾക്ക് [അതു] ഭംഗം വരുത്തുകയോ അവയെ തികച്ചും നിഷ്ഫലമാക്കിത്തീർക്കുക പോലുമോ ചെയ്തിരിക്കുന്നു.”
രക്തപ്പകർച്ച നിമിത്തമാണ് എയ്ഡ്സ് പകർന്നിരിക്കുന്നതെന്നു രക്തപ്പകർച്ചയുടെ സുരക്ഷയെക്കുറിച്ചു നടത്തിയ ഒരു സിമ്പോസിയം സമ്മതിച്ചുപറഞ്ഞു. എച്ച്ഐവി ബാധിച്ച പങ്കാളിയുമായുള്ള ലൈംഗിക വേഴ്ചയിലൂടെ എല്ലായ്പോഴും എച്ച്ഐവി പകരണമെന്നില്ലെങ്കിലും, എയ്ഡ്സ് രോഗാണുക്കൾ അടങ്ങിയ രക്തം സ്വീകരിക്കുന്ന എല്ലാവർക്കും രോഗബാധ ഉണ്ടാകും എന്ന് ലോകാരോഗ്യ സംഘടനയുടെ രക്ത സുരക്ഷാ യൂണിറ്റിനെ പ്രതിനിധീകരിച്ച് ഹാജരായ ഒരു ഡോക്ടർ ചൂണ്ടിക്കാട്ടി! നല്ല കാരണത്തോടെതന്നെ ആ ഡോക്ടർ ഇങ്ങനെ പറഞ്ഞു: “[അത്തരമൊരു സാഹചര്യത്തിൽ] ഏറ്റവും സുരക്ഷിതം രക്തപ്പകർച്ച നടത്താതിരിക്കുന്നതാണ്.”
ചികിത്സാചെലവ് വളരെ അധികമായതിനാൽ, എയ്ഡ്സ് രോഗികൾക്കു ചികിത്സ തേടുക ബുദ്ധിമുട്ടോ അസാധ്യം പോലുമോ ആയിത്തീരുന്നുവെന്ന് ആ കോൺഫറൻസ് ഊന്നിപ്പറഞ്ഞു. ഉദാഹരണം പറഞ്ഞാൽ, നഗരപ്രദേശത്തുള്ള ഒരു ഉഗാണ്ടക്കാരന്റെ ശരാശരി പ്രതിമാസ വരുമാനം ഏകദേശം 200 ഡോളറാണ്. എന്നാൽ റിട്രോവൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നുപയോഗിച്ചുള്ള ചികിത്സയ്ക്കാകട്ടെ മാസംതോറും 1,000 ഡോളർ വരെ ചെലവിടണം!
പുതിയ സഹസ്രാബ്ദത്തിലേക്കു കടന്നാലും എയ്ഡ്സിന്റെ വ്യാപനത്തെ ചെറുക്കാനുള്ള എളുപ്പമാർഗമൊന്നും കണ്ടെത്താനാകില്ലെന്നാണ് 1999 സെപ്റ്റംബറിൽ ലുസാക്കായിൽ നടന്ന കോൺഫറൻസ് സൂചിപ്പിച്ചത്. എന്നിരുന്നാലും, എല്ലാ രോഗങ്ങൾക്കുമുള്ള ആത്യന്തിക പരിഹാരം നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നുവെന്നു ബൈബിൾ വിദ്യാർഥികൾ തിരിച്ചറിയുന്നു. തന്റെ പുതിയ ലോകത്തിൽ “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല” എന്ന് യഹോവ വാഗ്ദാനം ചെയ്യുന്നു—യെശയ്യാവു 33:24.
[31-ാം പേജിലെ ചിത്രം]
പ്രൊഫസർ ന്കാൻഡു ലൂവോ
[കടപ്പാട്]
Photograph by permission of E. Mwanaleza, Times of Zambia