നിങ്ങൾക്ക് അറിയാമോ?
നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശങ്ങളിൽ കണ്ടെത്താൻ കഴിയും. എല്ലാ ഉത്തരങ്ങളും 19-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. തന്റെ പ്രസ്താവനകളുടെ കൃത്യത ശ്രോതാക്കളെ ബോധ്യപ്പെടുത്താൻ യേശു മിക്കപ്പോഴും ഉപയോഗിച്ചിരുന്ന പ്രയോഗം ഏത്? (മത്തായി 5:18)
2. “അവരിൽ ചെറിയവൻ നൂറുപേർക്കും വലിയവൻ ആയിരംപേർക്കും മതിയായവൻ” എന്നു പറഞ്ഞത് ആരെക്കുറിച്ച്? (1 ദിനവൃത്താന്തം 12:8-14)
3. ദാവീദിന്റെ ധീര യോദ്ധാക്കളായ യോവാബ്, അബീശായി, അസാഹേൽ എന്നിവരുമായി മിക്കപ്പോഴും ആരുടെ പേരാണു ബന്ധപ്പെടുത്തിയിരിക്കുന്നത്? (2 ശമൂവേൽ 2:18)
4. യേശുവിന്റെ നാമം നിമിത്തം ഒരുവൻ ദ്വേഷിക്കപ്പെട്ടേക്കാമെങ്കിലും, രക്ഷ പ്രാപിക്കാൻ എന്തു ചെയ്യണമെന്നാണ് അവൻ പറഞ്ഞത്? (മർക്കൊസ് 13:13)
5. ഹാമാന് എത്ര പുത്രന്മാർ—യഹൂദന്മാരോടുള്ള അയാളുടെ ശത്രുത നിമിത്തം അവരെല്ലാം വധിക്കപ്പെടുകയുണ്ടായി—ആണ് ഉണ്ടായിരുന്നത്? (എസ്ഥേർ 9:9)
6. യെശയ്യാവിന് തന്റെ നിയമനം നിർവഹിക്കാൻ കഴിയേണ്ടതിന് അവന്റെ ചുണ്ടിൽ തീക്കനൽ തൊടുവിച്ചത് ഏതു തരം ആത്മജീവി ആയിരുന്നു? (യെശയ്യാവു 6:6)
7. യേശുവിനു ശുശ്രൂഷ ചെയ്ത യോഹന്നയുടെ ഭർത്താവും ഹെരോദാവിന്റെ ‘കാര്യവിചാരകനു’മായിരുന്ന വ്യക്തി ആര്? (ലൂക്കൊസ് 8:3)
8. ഏത് ഉത്തരവാദിത്വ സ്ഥാനം എത്തിപ്പിടിക്കാനാണു സഭയിലെ പുരുഷന്മാരെ പൗലൊസ് അപ്പൊസ്തലൻ പ്രോത്സാഹിപ്പിച്ചത്? (1 തിമൊഥെയൊസ് 3:1)
9. ‘ഏദെനിൽനിന്നു പുറപ്പെട്ട നദി’യുടെ നാലു ശാഖകളുടെ പേരെന്ത്? (ഉല്പത്തി 2:10-14)
10. അൽപ്പം പുളിമാവിന് എന്തു ചെയ്യാൻ കഴിയുമെന്നാണ് പൗലൊസ് ചൂണ്ടിക്കാട്ടിയത്? (ഗലാത്യർ 5:9)
11. നോഹയുടെ മൂന്നു പുത്രന്മാരുടെ—അവരുടെ മക്കളെക്കൊണ്ടാണ് “ഭൂമി ഒക്കെയും നിറ”ഞ്ഞത്—പേർ എന്തായിരുന്നു? (ഉല്പത്തി 9:18, 19)
12. ശമൂവേൽ പ്രവാചകന്റെ അപ്പന്റെ പേർ എന്തായിരുന്നു? (1 ശമൂവേൽ 1:19, 20)
13. യിസ്രെയേൽ താഴ്വരയ്ക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന ഏതു തന്ത്രപ്രധാനമായ നഗരത്തിലാണ് അനേകം നിർണായക യുദ്ധങ്ങൾ നടന്നത്? (ന്യായാധിപന്മാർ 5:19)
14. തങ്ങളുടെ തന്ത്രം നിമിത്തം രക്ഷപ്പെട്ട ഗിബെയോന്യരെ ഏതു ജോലികൾ ചെയ്യാനാണു നിയമിച്ചത്? (യോശുവ 9:27)
15. താൻ വ്യക്തിപരമായി തിരഞ്ഞെടുത്ത 12 ശിഷ്യന്മാർക്ക് യേശു നൽകിയ പദവിനാമം ഏത്? (മത്തായി 10:2)
16. തനിക്കു മാത്രമുള്ളതും എന്നാൽ ശിഷ്യന്മാർ വിളിക്കപ്പെടുവാൻ പാടില്ലാതിരുന്നതുമായ സ്ഥാനപ്പേരുകൾ ഏവ? (മത്തായി 23:8, 10)
17. ഏതു ദേശത്തു വെച്ചാണ് പൗലൊസ് എബ്രായർ എന്ന പുസ്തകം എഴുതിയത്? (എബ്രായർ 13:24)
18. താൻ മരിക്കാതെ കഷ്ടിച്ചു ജീവനോടെയിരിക്കുന്നുവെന്നു പറയാൻ ഇയ്യോബ് ഉപയോഗിച്ച ശൈലി എന്ത്? (ഇയ്യോബ് 19:20)
19. പുരാതന കാലങ്ങളിൽ, വൈക്കോലിൽ നിന്നും പതിരിൽ നിന്നും ധാന്യം വേർതിരിച്ചിരുന്നത് എവിടെവെച്ച് ആയിരുന്നു? (രൂത്ത് 3:3)
20. ഏതു കാരണങ്ങളാലാണ് യോസേഫിന്റെ സഹോദരന്മാർ അവനെ ദ്വേഷിച്ചത്? (ഉല്പത്തി 37:3-11)
ക്വിസിനുള്ള ഉത്തരങ്ങൾ
1. “സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു”
2. ശൗൽ രാജാവ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിമിത്തം മരുഭൂമിയിൽ കഴിഞ്ഞിരുന്ന ദാവീദിനോടു ചേർന്ന ഗാദ് ഗോത്രത്തിലെ വേഗവും ധീരതയുമേറിയ ശക്തരായ പുരുഷന്മാർ
3. അവരുടെ അമ്മ, സെരൂയ
4. അവസാനത്തോളം സഹിച്ചു നിൽക്കുക
5. പത്ത്
6. ഒരു സാറാഫ്
7. കൂസ
8. “അദ്ധ്യക്ഷസ്ഥാനം”
9. പീശോൻ, ഗീഹോൻ, ഹിദ്ദേക്കെൽ, ഫ്രാത്ത്
10. മുഴു പിണ്ഡത്തെയും പുളിപ്പിക്കുന്നു
11. ശേം, ഹാം, യാഫെത്ത്
12. എല്ക്കാനാ
13. മെഗിദ്ദോ
14. ‘യഹോവയുടെ ബലിപീഠത്തിനും സഭയ്ക്കും വേണ്ട വിറകു പെറുക്കുന്നവരും വെള്ളം കോരുന്നവരും’ ആയിത്തീർന്നു
15. അപ്പൊസ്തലന്മാർ
16. റബ്ബീ, നായകൻ
17. ഇതല്യ (ഇറ്റലി)
18. “പല്ലിന്റെ മോണയോടെ ഞാൻ ശേഷിച്ചിരിക്കുന്നു”
19. മെതിക്കളത്തിൽ
20. അവൻ കണ്ട സ്വപ്നങ്ങളും പിതാവ് അവനെ അധികം സ്നേഹിച്ചതും നിമിത്തം