വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യ​ലേ​ഖ​നം | പ്രിയ​പ്പെട്ട ഒരാൾ മരണമ​ട​യു​മ്പോൾ. . .

മരിച്ചവർ വീണ്ടും ജീവി​ക്കും!

മരിച്ചവർ വീണ്ടും ജീവി​ക്കും!

ഭർത്താ​വായ റോബർട്ട്‌ മരിച്ച​തി​ന്റെ ദുഃഖം മറക്കാ​നാ​വി​ല്ലെന്ന്‌ ഈ ലേഖന​പ​ര​മ്പ​ര​യിൽ മുമ്പ്‌ പരാമർശിച്ച ഗെയ്‌ൽ കരുതു​ന്നു. എങ്കിലും ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന പുതിയ ലോക​ത്തിൽ അദ്ദേഹത്തെ വീണ്ടും കാണാ​നാ​യി ഗെയ്‌ൽ നോക്കി​യി​രി​ക്കു​ക​യാണ്‌. ഗെയ്‌ൽ പറയുന്നു: “എനിക്ക്‌ ഏറ്റവും ഇഷ്ടമുള്ള വാക്യ​മാ​ണു വെളി​പാട്‌ 21:3, 4.” അവിടെ ഇങ്ങനെ വായി​ക്കു​ന്നു: “ദൈവം​തന്നെ അവരോ​ടു​കൂ​ടെ ഉണ്ടായി​രി​ക്കും. അവൻ അവരുടെ കണ്ണിൽനി​ന്നു കണ്ണുനീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കു​ക​യില്ല. വിലാ​പ​മോ മുറവി​ളി​യോ വേദന​യോ ഇനി ഉണ്ടായി​രി​ക്കു​ക​യില്ല. ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.”

ഗെയ്‌ൽ പറയുന്നു: “ഈ വാഗ്‌ദാ​ന​ത്തിൽ എല്ലാം അടങ്ങി​യി​ട്ടുണ്ട്‌. മരിച്ചു​പോയ പ്രിയ​പ്പെ​ട്ട​വരെ വീണ്ടും കാണാ​നാ​കു​മെന്ന കാര്യം അറിയി​ല്ലാ​ത്ത​വ​രെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ എനിക്കു ശരിക്കും സങ്കടം തോന്നു​ന്നു.” അതു​കൊണ്ട്‌, “മേലാൽ മരണം ഉണ്ടായി​രി​ക്കു​ക​യില്ല” എന്ന ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം അയൽക്കാ​രെ അറിയി​ക്കുന്ന മുഴു​സമയ സുവി​ശേ​ഷ​പ്ര​വർത്ത​ന​ത്തിൽ സ്വമന​സ്സാ​ലെ ഏർപ്പെ​ട്ടു​കൊണ്ട്‌ ഗെയ്‌ൽ ഇപ്പോൾ തന്റെ വിശ്വാ​സ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്നു.

മരിച്ചാൽ വീണ്ടും ജീവിക്കുമെന്ന്‌ ഇയ്യോബിന്‌ ഉറപ്പായിരുന്നു

“ഇതൊ​ന്നും നടക്കാൻപോ​കുന്ന കാര്യമല്ല” എന്നു നിങ്ങൾ പറഞ്ഞേ​ക്കാം. പക്ഷേ ഇയ്യോബ്‌ എന്ന വ്യക്തി​യു​ടെ കാര്യ​മെ​ടു​ക്കുക. ഇയ്യോ​ബി​നു മാരക​മായ ഒരു രോഗം വന്നു. (ഇയ്യോബ്‌ 2:7) മരിക്കാൻ ആഗ്രഹി​ച്ചെ​ങ്കി​ലും, തനിക്കു വീണ്ടും ജീവൻ നൽകി ഭൂമി​യി​ലേക്കു കൊണ്ടു​വ​രാ​നുള്ള ദൈവ​ത്തി​ന്റെ ശക്തിയിൽ ഇയ്യോ​ബി​നു വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. ആത്മവി​ശ്വാ​സ​ത്തോ​ടെ ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞു: ‘നീ എന്നെ പാതാ​ള​ത്തിൽ മറെച്ചു​വെ​ക്കും. നീ വിളി​ക്കും; ഞാൻ നിന്നോ​ടു ഉത്തരം പറയും; നിന്റെ കൈ​വേ​ല​യോ​ടു നിനക്കു താല്‌പ​ര്യ​മു​ണ്ടാ​കും.’ (ഇയ്യോബ്‌ 14:13, 15) താൻ മരിച്ചാൽ ദൈവ​ത്തി​നു ദുഃഖം തോന്നു​മെ​ന്നും തന്നെ ജീവനി​ലേക്കു തിരികെ കൊണ്ടു​വ​രാൻ ദൈവം ആഗ്രഹി​ക്കു​മെ​ന്നും ഇയ്യോ​ബിന്‌ ഉറപ്പാ​യി​രു​ന്നു.

അധികം വൈകാ​തെ ഭൂമി ഒരു പറുദീ​സ​യാ​യി​ത്തീ​രു​മ്പോൾ ദൈവം ഇയ്യോ​ബി​നെ​യും എണ്ണമറ്റ മറ്റ്‌ അനേക​രെ​യും പുനരു​ത്ഥാ​ന​പ്പെ​ടു​ത്തും അഥവാ ജീവനി​ലേക്കു കൊണ്ടു​വ​രും. (ലൂക്കോസ്‌ 23:42, 43) പ്രവൃ​ത്തി​കൾ 24:15-ൽ ‘പുനരു​ത്ഥാ​നം ഉണ്ടാകും’ എന്ന ഉറപ്പു നമ്മൾ കാണുന്നു. യേശു​വും ഇതേ ഉറപ്പു നൽകി: “ഇതിൽ ആശ്ചര്യ​പ്പെ​ട​രുത്‌: സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലുള്ള എല്ലാവ​രും അവന്റെ ശബ്ദം കേട്ടു പുറത്തു​വ​രുന്ന സമയം വരുന്നു.” (യോഹ​ന്നാൻ 5:28, 29) ആ വാഗ്‌ദാ​നം നിവൃ​ത്തി​യേ​റു​ന്നത്‌ ഇയ്യോബ്‌ സ്വന്തം കണ്ണാൽ കാണും. ‘ബാല്യ​പ്രാ​യ​ത്തി​ന്റെ’ പ്രസരി​പ്പു തിരികെ കിട്ടു​മെ​ന്നും ‘യൌവ​ന​ചൈ​ത​ന്യം’ നിലനി​റു​ത്താ​മെ​ന്നും ഉള്ള പ്രതീ​ക്ഷ​യോ​ടെ​യാ​യി​രി​ക്കും ഇയ്യോബ്‌ പുനരു​ത്ഥാ​ന​പ്പെ​ടുക. (ഇയ്യോബ്‌ 33:24, 25) പുനരു​ത്ഥാ​ന​മെന്ന കരുണാ​പൂർവ​ക​മായ ക്രമീ​ക​ര​ണ​ത്തോ​ടു വിലമ​തി​പ്പുള്ള എല്ലാവർക്കും ഇതേ അനു​ഗ്രഹം ലഭിക്കും.

ഉറ്റവരു​ടെ വേർപാ​ടി​ന്റെ വേദന അനുഭ​വി​ക്കുന്ന ഒരാളാ​ണു നിങ്ങ​ളെ​ങ്കിൽ ഈ ലേഖന​ത്തി​ലെ വിവരങ്ങൾ നിങ്ങളു​ടെ ദുഃഖം പൂർണ​മാ​യും ഇല്ലാതാ​ക്ക​ണ​മെ​ന്നില്ല. എന്നാൽ ദൈവം ബൈബി​ളി​ലൂ​ടെ തന്നിരി​ക്കുന്ന വാഗ്‌ദാ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ആഴമായി ചിന്തി​ക്കു​ന്നെ​ങ്കിൽ യഥാർഥ​പ്ര​ത്യാ​ശ​യും മുന്നോ​ട്ടു പോകാ​നുള്ള ശക്തിയും നിങ്ങൾക്കു ലഭിക്കും.—1 തെസ്സ​ലോ​നി​ക്യർ 4:13.

വേർപാ​ടി​ന്റെ വേദന​യു​മാ​യി പൊരു​ത്ത​പ്പെ​ടാൻ എങ്ങനെ കഴിയും എന്നതി​നെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ ആഗ്രഹ​മു​ണ്ടോ? “ദൈവം തിന്മയും കഷ്ടപ്പാ​ടും അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌” എന്നതു​പോ​ലുള്ള ചോദ്യ​ങ്ങൾ നിങ്ങൾക്കു​ണ്ടോ? എങ്കിൽ, ബൈബിൾ തരുന്ന പ്രാ​യോ​ഗി​ക​വും ആശ്വാ​സ​ദാ​യ​ക​വും ആയ ഉത്തരങ്ങൾ കണ്ടെത്താൻ ഞങ്ങളുടെ വെബ്‌​സൈ​റ്റായ jw.org സന്ദർശി​ക്കുക.▪ (w16-E No. 3)