വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ തന്റെ ജനത്തെ നയിക്കു​ന്നു

യഹോവ തന്റെ ജനത്തെ നയിക്കു​ന്നു

“യഹോവ എപ്പോ​ഴും നിങ്ങളെ നയിക്കും.”—യശ. 58:11.

ഗീതം: 152, 22

1, 2. (എ) യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നേതൃ​ത്വം മറ്റു മതങ്ങളിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) ഈ ലേഖന​ത്തി​ലും അടുത്ത​തി​ലും നമ്മൾ എന്തു പഠിക്കും?

 “ആരാണു നിങ്ങളു​ടെ നേതാവ്‌?” യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു പലരും പലപ്പോ​ഴും ചോദി​ക്കാ​റുള്ള ഒരു ചോദ്യ​മാണ്‌ ഇത്‌. അതിൽ അതിശ​യി​ക്കാ​നില്ല. കാരണം പല മതങ്ങളു​ടെ​യും തലപ്പത്ത്‌ ഒരു സ്‌ത്രീ​യോ ഒരു പുരു​ഷ​നോ കാണും. എന്നാൽ നമ്മുടെ നേതാവ്‌ ഒരു അപൂർണ​മ​നു​ഷ്യ​ന​ല്ലെന്നു നമ്മൾ അഭിമാ​ന​ത്തോ​ടെ പറയും. പുനരു​ത്ഥാ​നം പ്രാപിച്ച ക്രിസ്‌തു​വാ​ണു നമ്മളെ നയിക്കു​ന്നത്‌. ക്രിസ്‌തു​വി​നെ നയിക്കു​ന്ന​താ​കട്ടെ, പിതാ​വായ യഹോ​വ​യും.—മത്താ. 23:10.

2 എന്നാൽ ഇന്നു ഭൂമി​യിൽ ദൈവ​ജ​ന​ത്തിന്‌ ഇടയിൽ നേതൃ​ത്വ​മെ​ടു​ക്കുന്ന ഒരു കൂട്ടം ആളുക​ളുണ്ട്‌. “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ” എന്നാണ്‌ ആ കൂട്ടം അറിയ​പ്പെ​ടു​ന്നത്‌. (മത്താ. 24:45) അങ്ങനെ​യെ​ങ്കിൽ അദൃശ്യ​നായ ദൈവ​പു​ത്ര​നി​ലൂ​ടെ യഹോ​വ​യാ​ണു നമ്മളെ നയിക്കു​ന്ന​തെന്ന്‌ എങ്ങനെ അറിയാം? ഈ ലേഖന​ത്തി​ലും അടുത്ത​തി​ലും ആയി, ദൈവ​ജ​നത്തെ നയിക്കാൻ യഹോവ നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം ചില വ്യക്തി​കളെ എങ്ങനെ​യാണ്‌ ഉപയോ​ഗി​ച്ച​തെന്നു നമ്മൾ പഠിക്കും. അവരെ അതിനു പ്രാപ്‌ത​രാ​ക്കി​യത്‌ യഹോ​വ​യാണ്‌ എന്നതിന്റെ മൂന്നു തെളി​വു​കൾ നമ്മൾ പരി​ശോ​ധി​ക്കും. അന്നും ഇന്നും ദൈവ​ജ​ന​ത്തി​ന്റെ യഥാർഥ​നേ​താവ്‌ യഹോ​വ​യാ​ണെന്ന്‌ ഈ പഠനം തെളി​യി​ക്കും.—യശ. 58:11.

പരിശു​ദ്ധാ​ത്മാവ്‌ ശക്തി​പ്പെ​ടു​ത്തി

3. ഇസ്രാ​യേ​ല്യ​രെ നയിക്കാൻ മോശയെ ശക്തനാ​ക്കി​യത്‌ എന്ത്‌?

3 ദൈവ​ത്തി​ന്റെ പ്രതി​നി​ധി​കളെ പരിശു​ദ്ധാ​ത്മാവ്‌ ശക്തി​പ്പെ​ടു​ത്തി. ഇസ്രാ​യേ​ല്യ​രു​ടെ നേതാ​വാ​യി നിയമി​ത​നായ മോശ​യു​ടെ കാര്യം ചിന്തി​ക്കുക. ഭാരിച്ച ആ ഉത്തരവാ​ദി​ത്വം നിർവ​ഹി​ക്കാൻ മോശ​യ്‌ക്കു കഴിഞ്ഞത്‌ എങ്ങനെ​യാണ്‌? മോശ​യ്‌ക്ക്‌ യഹോവ ‘തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ത്തു.’ (യശയ്യ 63:11-14 വായി​ക്കുക.) പരിശു​ദ്ധാ​ത്മാ​വി​നെ നൽകി മോശയെ ശക്തി​പ്പെ​ടു​ത്തി​ക്കൊണ്ട്‌ യഹോവ തുടർന്നും ദൈവ​ജ​നത്തെ നയിച്ചു.

4. മോശ​യ്‌ക്കു ദൈവാ​ത്മാ​വു​ണ്ടെന്ന്‌ ഇസ്രാ​യേ​ല്യർക്കു വ്യക്തമാ​യത്‌ എങ്ങനെ? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

4 പരിശുദ്ധാത്മാവ്‌ അദൃശ്യശക്തിയായതുകൊണ്ട്‌ മോശ​യിൽ അതു പ്രവർത്തി​ക്കു​ന്നു​ണ്ടെന്ന്‌ ഇസ്രാ​യേ​ല്യർക്ക്‌ എങ്ങനെ മനസ്സി​ലാ​ക്കാൻ കഴിയു​മാ​യി​രു​ന്നു? അത്ഭുതങ്ങൾ ചെയ്യാ​നും ഫറവോ​നു ദൈവ​നാ​മം വെളി​പ്പെ​ടു​ത്താ​നും പരിശു​ദ്ധാ​ത്മാവ്‌ മോശയെ പ്രാപ്‌ത​നാ​ക്കി. (പുറ. 7:1-3) ഇസ്രാ​യേ​ല്യ​രെ നയിക്കാൻ മോശ​യ്‌ക്ക്‌ ആവശ്യ​മാ​യി​രുന്ന സ്‌നേഹം, സൗമ്യത, ക്ഷമ എന്നിവ​പോ​ലുള്ള ഉത്തമഗു​ണങ്ങൾ മോശ​യിൽ വളരാൻ പരിശു​ദ്ധാ​ത്മാവ്‌ ഇടയാക്കി. ക്രൂര​രും സ്വാർഥ​രും ആയ മറ്റു ദേശങ്ങ​ളി​ലെ നേതാ​ക്ക​ളിൽനിന്ന്‌ മോശ തികച്ചും വ്യത്യ​സ്‌ത​നാ​യി​രു​ന്നു! (പുറ. 5:2, 6-9) ഇതെല്ലാം ഒന്നു തെളി​യി​ച്ചു: ദൈവ​ജ​ന​ത്തി​ന്റെ നേതാ​വാ​യി മോശയെ തിര​ഞ്ഞെ​ടു​ത്തത്‌ യഹോ​വ​യാ​യി​രു​ന്നു.

5. ദൈവ​ജ​നത്തെ നയിക്കാൻ മറ്റ്‌ ഇസ്രാ​യേ​ല്യ​പു​രു​ഷ​ന്മാ​രെ യഹോവ ശക്തരാ​ക്കി​യത്‌ എങ്ങനെ​യെന്നു വിശദീ​ക​രി​ക്കുക.

5 തുടർന്നും, ദൈവ​ജ​നത്തെ നയിക്കാൻ യഹോവ നിയമിച്ച വ്യക്തി​കളെ പരിശു​ദ്ധാ​ത്മാവ്‌ ശക്തി​പ്പെ​ടു​ത്തി. ഉദാഹ​ര​ണ​ത്തിന്‌, “യോശുവ ജ്ഞാനത്തിന്റെ ആത്മാവ്‌ നിറഞ്ഞവനായി.” (ആവ. 34:9) “യഹോ​വ​യു​ടെ ആത്മാവ്‌ ഗിദെ​യോ​ന്റെ മേൽ വന്നു.” (ന്യായാ. 6:34) “യഹോ​വ​യു​ടെ ആത്മാവ്‌ ദാവീ​ദി​നെ ശക്തീക​രി​ക്കാൻ തുടങ്ങി.” (1 ശമു. 16:13) സഹായ​ത്തി​നാ​യി ഈ വ്യക്തി​ക​ളെ​ല്ലാം ദൈവ​ത്തി​ന്റെ ആത്മാവിൽ ആശ്രയി​ച്ചു. ഒരിക്ക​ലും സ്വന്തം ശക്തി​കൊണ്ട്‌ കഴിയി​ല്ലാത്ത അത്ഭുത​കാ​ര്യ​ങ്ങൾ ചെയ്യാൻ പരിശു​ദ്ധാ​ത്മാവ്‌ അവരെ ശക്തരാക്കി. (യോശു. 11:16, 17; ന്യായാ. 7:7, 22; 1 ശമു. 17:37, 50) അങ്ങനെ, അവർ ചെയ്‌ത അസാധാ​ര​ണ​മായ കാര്യ​ങ്ങ​ളു​ടെ​യെ​ല്ലാം മഹത്ത്വം യഹോ​വ​യ്‌ക്കു ലഭിച്ചു.

6. ഇസ്രാ​യേ​ല്യർ അവരുടെ നേതാ​ക്ക​ന്മാ​രെ ബഹുമാ​നി​ക്ക​ണ​മെന്നു ദൈവം ആഗ്രഹി​ച്ചത്‌ എന്തു​കൊണ്ട്‌?

6 അവരെ​യെ​ല്ലാം ശക്തരാ​ക്കി​യതു പരിശു​ദ്ധാ​ത്മാ​വാണ്‌ എന്നതു വളരെ വ്യക്തമാ​യി​രു​ന്നു. അവരെ ബഹുമാ​നി​ക്കാൻ ആ വസ്‌തുത ഇസ്രാ​യേ​ല്യ​രെ പ്രചോ​ദി​പ്പി​ക്ക​ണ​മാ​യി​രു​ന്നു. മോശ​യു​ടെ നേതൃ​ത്വം ശരിയ​ല്ലെന്നു ജനം പരാതി​പ്പെ​ട്ട​പ്പോൾ യഹോവ ചോദി​ച്ചു: “എത്ര കാലം ഈ ജനം എന്നോട്‌ അനാദ​രവ്‌ കാണി​ക്കും?” (സംഖ്യ 14:2, 11) തന്നെ പ്രതി​നി​ധീ​ക​രി​ക്കാ​നുള്ള നേതാ​ക്ക​ളാ​യി മോശ​യെ​യും യോശു​വ​യെ​യും ഗിദെ​യോ​നെ​യും ദാവീ​ദി​നെ​യും തിര​ഞ്ഞെ​ടു​ത്തത്‌ യഹോ​വ​യാ​യി​രു​ന്നു. അവരെ അനുസ​രി​ച്ച​പ്പോൾ ജനം യഥാർഥ​ത്തിൽ അനുസ​രി​ച്ചതു നായക​നായ യഹോ​വ​യെ​യാണ്‌.

ദൈവ​ദൂ​ത​ന്മാർ സഹായി​ച്ചു

7. മോശയെ ദൈവ​ദൂ​ത​ന്മാർ എങ്ങനെ​യാ​ണു സഹായി​ച്ചത്‌?

7 ദൈവ​ത്തി​ന്റെ പ്രതി​നി​ധി​കളെ ദൈവ​ദൂ​ത​ന്മാർ സഹായി​ച്ചു. (എബ്രായർ 1:7, 14 വായി​ക്കുക.) മോശ​യ്‌ക്കു നിയമനം കൊടു​ക്കാ​നും ആ നിയമ​ന​ത്തി​നു സജ്ജനാ​ക്കാ​നും മോശയെ വഴിന​യി​ക്കാ​നും യഹോവ ദൂതന്മാ​രെ ഉപയോ​ഗി​ച്ചു. “മോശയെ മുൾച്ചെ​ടി​യിൽ പ്രത്യ​ക്ഷ​നായ ദൈവ​ദൂ​ത​നി​ലൂ​ടെ ദൈവം ഭരണാ​ധി​കാ​രി​യും വിമോ​ച​ക​നും ആയി അയച്ചു.” (പ്രവൃ. 7:35) ഇസ്രാ​യേ​ല്യ​രെ മോശ പഠിപ്പിച്ച നിയമം യഹോവ ‘ദൂതന്മാ​രി​ലൂ​ടെ​യാ​ണു’ മോശ​യ്‌ക്കു കൊടു​ത്തത്‌. (ഗലാ. 3:19) യഹോവ മോശ​യോ​ടു പറഞ്ഞു: “ഞാൻ നിന്നോ​ടു പറഞ്ഞ സ്ഥലത്തേക്കു ജനത്തെ നയിക്കുക. ഇതാ! എന്റെ ദൂതൻ നിനക്കു മുമ്പേ പോകു​ന്നു.” (പുറ. 32:34) മനുഷ്യ​ശ​രീ​ര​മെ​ടുത്ത ഒരു ദൈവ​ദൂ​തൻ ഇക്കാര്യ​ങ്ങ​ളൊ​ക്കെ ചെയ്‌തത്‌ ഇസ്രാ​യേ​ല്യർ കണ്ടതായി ബൈബിൾ പറയു​ന്നില്ല. എന്നാൽ മോശ ജനത്തെ പഠിപ്പി​ക്കു​ക​യും വഴിന​യി​ക്കു​ക​യും ചെയ്‌ത വിധം മോശ​യ്‌ക്ക്‌ അമാനു​ഷി​ക​മായ പിന്തു​ണ​യു​ണ്ടാ​യി​രു​ന്നെന്നു വ്യക്തമാ​ക്കി.

8. ദൈവ​ദൂ​ത​ന്മാർ യോശു​വ​യെ​യും ഹിസ്‌കി​യ​യെ​യും സഹായി​ച്ചത്‌ എങ്ങനെ?

8 മോശ​യു​ടെ പിൻഗാ​മി​യാ​യി യോശുവ സ്ഥാന​മേറ്റു. കനാന്യർക്കെ​തി​രെ​യുള്ള യുദ്ധത്തിൽ ദൈവ​ജ​നത്തെ നയിക്കാൻ യോശു​വയെ സഹായി​ച്ചത്‌ ‘യഹോ​വ​യു​ടെ സൈന്യ​ത്തി​ന്റെ പ്രഭു​വായ’ ഒരു ദൈവ​ദൂ​ത​നാ​യി​രു​ന്നു. ഇസ്രാ​യേ​ല്യർ യുദ്ധത്തിൽ ജയിക്കു​ക​യും ചെയ്‌തു. (യോശു. 5:13-15; 6:2, 21) പിന്നീട്‌ ഹിസ്‌കി​യ​യു​ടെ കാലത്ത്‌ അസീറി​യ​യു​ടെ വൻ​സൈ​ന്യം യരുശ​ലേം പിടി​ച്ച​ട​ക്കാൻ അതിനു നേരെ വന്നു. അന്ന്‌ ഒരൊറ്റ രാത്രി​കൊണ്ട്‌ “യഹോ​വ​യു​ടെ ദൂതൻ അസീറി​യൻ പാളയ​ത്തി​ലേക്കു ചെന്ന്‌ 1,85,000 പേരെ കൊന്നു​ക​ളഞ്ഞു.”—2 രാജാ. 19:35.

9. ദൈവ​ത്തി​ന്റെ പ്രതി​നി​ധി​കൾ തെറ്റു​കു​റ്റങ്ങൾ വരുത്തി​യെ​ന്നത്‌ ഇസ്രാ​യേ​ല്യർ അവരെ അനുസ​രി​ക്കാ​തി​രി​ക്കാ​നുള്ള ന്യായ​മാ​യി​രു​ന്നോ? വിശദീ​ക​രി​ക്കുക.

9 ദൈവ​ദൂ​ത​ന്മാർ പൂർണ​രാ​ണെ​ങ്കി​ലും അവർ സഹായിച്ച മനുഷ്യർ അങ്ങനെ​യ​ല്ലാ​യി​രു​ന്നു. മോശ ഒരിക്കൽ യഹോ​വയെ വിശു​ദ്ധീ​ക​രി​ക്കു​ന്ന​തിൽ വീഴ്‌ച​വ​രു​ത്തി. (സംഖ്യ 20:12) ഗിബെ​യോ​ന്യ​രു​മാ​യി ഉടമ്പടി ചെയ്യു​ന്ന​തി​നു മുമ്പ്‌ യോശുവ ദൈവ​ത്തി​ന്റെ ഉപദേശം തേടി​യില്ല. (യോശു. 9:14, 15) കുറച്ച്‌ കാല​ത്തേക്കു ഹിസ്‌കി​യ​യു​ടെ “ഹൃദയം അഹങ്കരി​ച്ചു.” (2 ദിന. 32:25, 26) ഇവർക്കൊ​ക്കെ തെറ്റു​കു​റ്റ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഈ നേതാ​ക്ക​ന്മാ​രെ ഇസ്രാ​യേ​ല്യർ അനുസ​രി​ക്ക​ണ​മാ​യി​രു​ന്നു. അമാനു​ഷ​ശ​ക്തി​യുള്ള ദൂതന്മാ​രെ ഉപയോ​ഗിച്ച്‌ യഹോവ അവരെ പിന്തു​ണ​യ്‌ക്കു​ന്നെന്നു വ്യക്തമാ​യി​രു​ന്നു. അതെ, യഹോ​വ​യാ​ണു ജനത്തെ നയിച്ചത്‌.

ദൈവ​വ​ചനം വഴി കാണിച്ചു

10. ദൈവ​ത്തി​ന്റെ നിയമം എങ്ങനെ​യാ​ണു മോശ​യ്‌ക്കു വഴി കാണി​ച്ചത്‌?

10 ദൈവ​ത്തി​ന്റെ പ്രതി​നി​ധി​കൾക്കു ദൈവ​വ​ചനം വഴി കാണിച്ചു. ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിയമത്തെ ‘മോശ​യു​ടെ നിയമം’ എന്നാണു ബൈബിൾ വിളി​ക്കു​ന്നത്‌. (1 രാജാ. 2:3) എങ്കിലും യഥാർഥ​ത്തിൽ ആ നിയമം അവർക്കു കൊടു​ത്തത്‌ യഹോ​വ​യാ​ണെന്നു തിരു​വെ​ഴു​ത്തു​കൾ വ്യക്തമാ​ക്കു​ന്നു. മോശ​യും അത്‌ അനുസ​രി​ക്ക​ണ​മാ​യി​രു​ന്നു. (2 ദിന. 34:14) വിശു​ദ്ധ​കൂ​ടാ​രം എങ്ങനെ പണിയ​ണ​മെ​ന്നുള്ള നിർദേ​ശങ്ങൾ യഹോ​വ​യിൽനിന്ന്‌ കിട്ടി​യ​പ്പോൾ “യഹോവ കല്‌പി​ച്ച​തു​പോ​ലെ​യെ​ല്ലാം മോശ ചെയ്‌തു. അങ്ങനെ​തന്നെ ചെയ്‌തു.”—പുറ. 40:1-16.

11, 12. (എ) യോശു​വ​യും ദൈവ​ജ​നത്തെ ഭരിച്ച രാജാ​ക്ക​ന്മാ​രും എന്തു ചെയ്യണ​മാ​യി​രു​ന്നു? (ബി) ദൈവ​വ​ചനം ദൈവ​ജ​ന​ത്തി​ന്റെ നേതാ​ക്ക​ന്മാ​രെ എങ്ങനെ​യാ​ണു സ്വാധീ​നി​ച്ചത്‌?

11 നേതാ​വാ​യി സ്ഥാനം ഏറ്റെടു​ത്ത​പ്പോൾമു​തൽ യോശു​വ​യു​ടെ പക്കൽ ദൈവ​വ​ച​ന​ത്തി​ന്റെ ഒരു പകർപ്പു​ണ്ടാ​യി​രു​ന്നു. യഹോവ യോശു​വ​യോ​ടു പറഞ്ഞു: “അതിൽ എഴുതി​യി​രി​ക്കു​ന്ന​തെ​ല്ലാം ശ്രദ്ധാ​പൂർവം പാലി​ക്കാൻ രാവും പകലും അതു മന്ദസ്വ​ര​ത്തിൽ വായി​ക്കണം.” (യോശു. 1:8) പിന്നീട്‌ ദൈവ​ജ​നത്തെ ഭരിച്ച രാജാ​ക്ക​ന്മാ​രും അതുത​ന്നെ​യാ​ണു ചെയ്യേ​ണ്ടി​യി​രു​ന്നത്‌. അവർ എല്ലാ ദിവസ​വും നിയമ​പു​സ്‌തകം വായി​ക്ക​ണ​മാ​യി​രു​ന്നു, അതിന്റെ ഒരു പകർപ്പ്‌ എഴുതി​യു​ണ്ടാ​ക്ക​ണ​മാ​യി​രു​ന്നു, “നിയമ​ത്തി​ലും ചട്ടങ്ങളി​ലും പറഞ്ഞി​രി​ക്കുന്ന വാക്കു​ക​ളെ​ല്ലാം അനുസ​രി​ക്കു​ക​യും പാലി​ക്കു​ക​യും” ചെയ്യണ​മാ​യി​രു​ന്നു.—ആവർത്തനം 17:18-20 വായി​ക്കുക.

12 നേതൃ​ത്വ​മെ​ടുത്ത വ്യക്തി​കളെ ദൈവ​വ​ചനം എങ്ങനെ​യാ​ണു സ്വാധീ​നി​ച്ചത്‌? അതു മനസ്സി​ലാ​ക്കാൻ നമുക്കു യോശിയ രാജാ​വി​ന്റെ കാര്യം ചിന്തി​ക്കാം. മോശ​യു​ടെ നിയമം എഴുതിയ ഒരു രേഖ കണ്ടെടു​ത്ത​പ്പോൾ യോശി​യ​യു​ടെ സെക്ര​ട്ടറി രാജാ​വി​നെ അതു വായി​ച്ചു​കേൾപ്പി​ച്ചു. a എന്തായി​രു​ന്നു രാജാ​വി​ന്റെ പ്രതി​ക​രണം? “നിയമ​പു​സ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കു​ന്നതു വായി​ച്ചു​കേട്ട ഉടനെ രാജാവ്‌ വസ്‌ത്രം കീറി.” എന്നാൽ അതു മാത്രമല്ല അദ്ദേഹം ചെയ്‌തത്‌. തന്നെ വഴി കാണി​ക്കാൻ ദൈവ​വ​ച​നത്തെ അനുവ​ദിച്ച യോശിയ വിഗ്ര​ഹാ​രാ​ധന തുടച്ചു​നീ​ക്കാ​നുള്ള തീവ്ര​യ​ത്‌നം ആരംഭി​ച്ചു. അക്കാലം​വരെ നടന്നി​ട്ടി​ല്ലാത്ത വിധം വിപു​ല​മാ​യി പെസഹ ആഘോ​ഷി​ക്കാ​നുള്ള ക്രമീ​ക​ര​ണ​വും ചെയ്‌തു. (2 രാജാ. 22:11; 23:1-23) യോശി​യ​യും വിശ്വ​സ്‌ത​രായ മറ്റു നേതാ​ക്ക​ന്മാ​രും അവരെ വഴി കാണി​ക്കാൻ ദൈവ​വ​ച​നത്തെ അനുവ​ദി​ച്ചു. അതു​കൊ​ണ്ടു​തന്നെ ദൈവ​ജ​ന​ത്തിന്‌ അവർ മുമ്പ്‌ കൊടു​ത്തി​രുന്ന നിർദേ​ശ​ങ്ങൾക്കു മാറ്റം വരുത്താൻ അവർ ഒരുക്ക​മാ​യി​രു​ന്നു. ദൈവത്തെ അനുസ​രി​ക്കാൻ ആ മാറ്റങ്ങൾ ദൈവ​ജ​ന​ത്തി​നു സഹായ​മാ​യി.

13. ദൈവ​ജ​ന​ത്തി​ന്റെ നേതാ​ക്ക​ന്മാ​രും മറ്റു ജനതക​ളി​ലെ നേതാ​ക്ക​ന്മാ​രും തമ്മിൽ എന്തു വ്യത്യാ​സ​മു​ണ്ടാ​യി​രു​ന്നു?

13 മനുഷ്യ​ജ്ഞാ​ന​ത്തി​ലും ദീർഘ​വീ​ക്ഷ​ണ​മി​ല്ലാത്ത പദ്ധതി​ക​ളി​ലും ആശ്രയിച്ച മറ്റു ദേശങ്ങ​ളി​ലെ നേതാ​ക്ക​ന്മാ​രിൽനിന്ന്‌ എത്രയോ വ്യത്യ​സ്‌ത​രാ​യി​രു​ന്നു വിശ്വ​സ്‌ത​രായ ആ രാജാ​ക്ക​ന്മാർ! ഉദാഹ​ര​ണ​ത്തിന്‌, കനാനി​ലെ നേതാ​ക്ക​ന്മാ​രും അവിടത്തെ ആളുക​ളും മ്ലേച്ഛമായ അനേകം കാര്യങ്ങൾ ചെയ്‌തു​പോ​ന്നു. സ്വവർഗ​ര​തി​യും മൃഗസം​ഭോ​ഗ​വും ശിശു​ബ​ലി​യും കടുത്ത വിഗ്ര​ഹാ​രാ​ധ​ന​യും നിഷി​ദ്ധ​മായ ബന്ധു​വേ​ഴ്‌ച​യും അന്നു നടമാടി. (ലേവ്യ 18:6, 21-25) ദൈവം ഇസ്രാ​യേ​ലി​നു കൊടു​ത്ത​തു​പോ​ലുള്ള, ഇന്നത്തെ വൈദ്യ​ശാ​സ്‌ത്രം ശരി​വെ​ക്കുന്ന ശുചി​ത്വ​ശീ​ല​ങ്ങ​ളൊ​ന്നും ബാബി​ലോ​ണി​ലെ​യോ ഈജി​പ്‌തി​ലെ​യോ നേതാക്കൾ പിൻപ​റ്റി​യില്ല. (സംഖ്യ 19:13) എന്നാൽ ആത്മീയ​വും ധാർമി​ക​വും ശാരീ​രി​ക​വും ആയ ശുദ്ധിക്ക്‌ ഇസ്രാ​യേ​ലി​ലെ വിശ്വ​സ്‌ത​രായ നേതാ​ക്ക​ന്മാർ എത്രമാ​ത്രം പ്രാധാ​ന്യം നൽകി​യെന്നു ദൈവ​ജ​ന​ത്തി​നു കാണാ​നാ​യി. യഹോ​വ​യാണ്‌ അവരെ നയിച്ച​തെന്നു വ്യക്തം.

14. ദൈവ​ജ​ന​ത്തി​ന്റെ ചില നേതാ​ക്ക​ന്മാ​രെ യഹോവ തിരു​ത്തി​യത്‌ എന്തിന്‌?

14 ദൈവ​ജ​ന​ത്തി​ന്റെ എല്ലാ രാജാ​ക്ക​ന്മാ​രും ദൈവ​ത്തി​ന്റെ നിർദേ​ശങ്ങൾ പാലി​ച്ചില്ല. യഹോ​വയെ അനുസ​രി​ക്കാത്ത ആ നേതാ​ക്ക​ന്മാർ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വും ദൈവ​ദൂ​ത​ന്മാ​രും ദൈവ​വ​ച​ന​വും വഴി കാണി​ച്ച​പ്പോൾ അതു സ്വീക​രി​ക്കാൻ സന്നദ്ധരാ​യില്ല. അതു​കൊണ്ട്‌ യഹോവ അവരെ തിരു​ത്തു​ക​യോ നേതൃ​സ്ഥാ​ന​ത്തു​നിന്ന്‌ നീക്കി മറ്റു ചിലരെ നിയമി​ക്കു​ക​യോ ചെയ്‌തു. (1 ശമു. 13:13, 14) പിന്നീട്‌ യഹോ​വ​യു​ടേ​തായ സമയത്ത്‌, മുമ്പു​ണ്ടാ​യി​രുന്ന എല്ലാവ​രെ​ക്കാ​ളും മികച്ച ഒരാളെ യഹോവ നേതാ​വാ​യി നിയമി​ച്ചു.

പൂർണ​ത​യുള്ള ഒരു നേതാ​വി​നെ യഹോവ നിയമി​ക്കു​ന്നു

15. (എ) തികവാർന്ന ഒരു നേതാ​വി​ന്റെ വരവ്‌ പ്രവാ​ച​ക​ന്മാർ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞത്‌ എങ്ങനെ? (ബി) ആരായി​രു​ന്നു ആ നേതാവ്‌?

15 ദൈവ​ജ​ന​ത്തി​നാ​യി തികവാർന്ന ഒരു നായകനെ നിയമി​ക്കു​മെന്നു നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം യഹോവ പ്രവചി​ച്ചി​രു​ന്നു. മോശ ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞു: “നിന്റെ ദൈവ​മായ യഹോവ നിന്റെ സഹോ​ദ​ര​ന്മാർക്കി​ട​യിൽനിന്ന്‌ എന്നെ​പ്പോ​ലുള്ള ഒരു പ്രവാ​ച​കനെ നിനക്കു​വേണ്ടി എഴു​ന്നേൽപ്പി​ക്കും. ആ പ്രവാ​ചകൻ പറയു​ന്നതു നീ കേൾക്കണം.” (ആവ. 18:15) ആ ഒരുവൻ “നായക​നും ഭരണാ​ധി​കാ​രി​യും” ആകു​മെന്ന്‌ യശയ്യ മുൻകൂ​ട്ടി​പ്പ​റഞ്ഞു. (യശ. 55:4) ‘നേതാ​വായ മിശി​ഹ​യു​ടെ’ വരവി​നെ​ക്കു​റിച്ച്‌ എഴുതാൻ ദാനി​യേ​ലി​നെ ദൈവം പ്രചോ​ദി​പ്പി​ച്ചു. (ദാനി. 9:25) ഒടുവിൽ, ദൈവ​ജ​ന​ത്തി​ന്റെ ആ “നേതാവ്‌” താനാ​ണെന്നു യേശു വെളി​പ്പെ​ടു​ത്തി. (മത്തായി 23:10 വായി​ക്കുക.) ശിഷ്യ​ന്മാർ യേശു​വി​നെ മനസ്സോ​ടെ അനുഗ​മി​ച്ചു. യേശു​വി​നെ​യാണ്‌ യഹോവ നിയമി​ച്ച​തെന്ന്‌ അവർക്ക്‌ ഉറപ്പാ​യി​രു​ന്നു. (യോഹ. 6:68, 69) യേശു​ക്രി​സ്‌തു​വി​ലൂ​ടെ​യാണ്‌ യഹോവ ദൈവ​ജ​നത്തെ നയിക്കു​ന്ന​തെന്ന്‌ അവരെ ബോധ്യ​പ്പെ​ടു​ത്തി​യത്‌ എന്താണ്‌?

16. യേശു​വി​നെ പരിശു​ദ്ധാ​ത്മാവ്‌ ശക്തീക​രി​ച്ചെന്ന്‌ എന്തു തെളി​യി​ച്ചു?

16 പരിശു​ദ്ധാ​ത്മാവ്‌ യേശു​വി​നെ ശക്തനാക്കി. യേശു സ്‌നാ​ന​മേ​റ്റ​പ്പോൾ “ദൈവ​ത്തി​ന്റെ ആത്മാവ്‌ പ്രാവു​പോ​ലെ യേശു​വി​ന്റെ മേൽ ഇറങ്ങി​വ​രു​ന്നതു” യോഹ​ന്നാൻ സ്‌നാ​പകൻ കണ്ടു. അതിനു ശേഷം “ദൈവാ​ത്മാവ്‌ യേശു​വി​നെ വിജന​ഭൂ​മി​യി​ലേക്കു നയിച്ചു.” (മത്താ. 3:16–4:1) ഭൂമി​യി​ലെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ അത്ഭുതങ്ങൾ ചെയ്യാ​നും ദൈവം നൽകിയ അധികാ​ര​ത്തോ​ടെ സംസാ​രി​ക്കാ​നും യേശു​വി​നെ പരിശു​ദ്ധാ​ത്മാവ്‌ ശക്തനാക്കി. (പ്രവൃ. 10:38) കൂടാതെ സ്‌നേഹം, സന്തോഷം, ശക്തമായ വിശ്വാ​സം എന്നിവ​പോ​ലുള്ള സദ്‌ഗു​ണങ്ങൾ പ്രകടി​പ്പി​ക്കാ​നും പരിശു​ദ്ധാ​ത്മാവ്‌ യേശു​വി​നെ സഹായി​ച്ചു. (യോഹ. 15:9; എബ്രാ. 12:2) ദൈവാ​ത്മാവ്‌ പ്രവർത്തി​ക്കു​ന്നു എന്നതിന്‌ ഇത്ര ശക്തമായ തെളി​വു​കൾ നൽകാൻ വേറെ ഒരു നേതാ​വി​നും കഴിയു​മാ​യി​രു​ന്നില്ല. യേശു​ത​ന്നെ​യാ​യി​രു​ന്നു യഹോവ നിയമിച്ച നേതാവ്‌.

സ്‌നാനമേറ്റശേഷം യേശു​വി​നെ ദൈവ​ദൂ​ത​ന്മാർ എങ്ങനെ​യാ​ണു സഹായി​ച്ചത്‌? (17-ാം ഖണ്ഡിക കാണുക)

17. യേശു​വി​നെ സഹായി​ക്കാൻ ദൈവ​ദൂ​ത​ന്മാർ എന്തു ചെയ്‌തു?

17 ദൈവ​ദൂ​ത​ന്മാർ യേശു​വി​നെ സഹായി​ച്ചു. യേശു സ്‌നാ​ന​മേറ്റ്‌ അധികം വൈകാ​തെ “ദൈവ​ദൂ​ത​ന്മാർ വന്ന്‌ യേശു​വി​നെ ശുശ്രൂ​ഷി​ച്ചു.” (മത്താ. 4:11) മരണത്തിന്‌ ഏതാനും മണിക്കൂ​റു​കൾക്കു മുമ്പ്‌ “സ്വർഗ​ത്തിൽനിന്ന്‌ ഒരു ദൂതൻ പ്രത്യ​ക്ഷ​നാ​യി യേശു​വി​നെ ബലപ്പെ​ടു​ത്തി.” (ലൂക്കോ. 22:43) ദൈ​വേഷ്ടം ചെയ്യാൻ ദൈവ​ദൂ​ത​ന്മാ​രു​ടെ സഹായം എപ്പോ​ഴൊ​ക്കെ ആവശ്യ​മാ​ണോ അപ്പോ​ഴൊ​ക്കെ യഹോവ അതു തരു​മെന്നു യേശു​വിന്‌ ഉറപ്പാ​യി​രു​ന്നു.—മത്താ. 26:53.

18, 19. യേശു​വി​ന്റെ ജീവി​ത​ത്തി​നും പഠിപ്പി​ക്ക​ലി​നും ദൈവ​വ​ചനം വഴി കാണി​ച്ചത്‌ എങ്ങനെ?

18 ദൈവ​വ​ചനം യേശു​വി​നു വഴി കാണിച്ചു. ശുശ്രൂ​ഷ​യു​ടെ തുടക്കം​മു​തൽ യേശു തിരു​വെ​ഴു​ത്തു​ക​ളു​ടെ വഴിന​ട​ത്തി​പ്പി​നു കീഴ്‌പെ​ട്ടി​രു​ന്നു. (മത്താ. 4:4) ദൈവ​വ​ചനം അനുസ​രി​ക്കാ​നാ​യി ദണ്ഡനസ്‌തം​ഭ​ത്തിൽ മരിക്കാൻവരെ യേശു തയ്യാറാ​യി. മരിക്കു​ന്ന​തിന്‌ ഏതാനും നിമി​ഷങ്ങൾ മുമ്പു​പോ​ലും മിശി​ഹ​യെ​ക്കു​റി​ച്ചുള്ള പ്രവച​നങ്ങൾ യേശു ഉദ്ധരിച്ചു. (മത്താ. 27:46; ലൂക്കോ. 23:46) എന്നാൽ അക്കാലത്തെ മതനേ​താ​ക്ക​ന്മാർ യേശു​വി​നെ​പ്പോ​ലെ​യാ​യി​രു​ന്നില്ല. അവരുടെ പഠിപ്പി​ക്ക​ലു​കൾ ദൈവ​വ​ച​ന​ത്തോ​ടു ചേരാ​തെ​വ​ന്ന​പ്പോ​ഴെ​ല്ലാം അവർ ദൈവ​വ​ചനം അവഗണി​ച്ചു. യശയ്യ പ്രവാ​ച​ക​നി​ലൂ​ടെ​യുള്ള യഹോ​വ​യു​ടെ വാക്കുകൾ ഉദ്ധരി​ച്ചു​കൊണ്ട്‌ യേശു അവരെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഈ ജനം വായ്‌കൊണ്ട്‌ എന്നെ ബഹുമാ​നി​ക്കു​ന്നു; എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന്‌ വളരെ അകലെ​യാണ്‌. അവർ എന്നെ ആരാധി​ക്കു​ന്ന​തു​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല. കാരണം മനുഷ്യ​രു​ടെ കല്‌പ​ന​ക​ളാണ്‌ അവർ ഉപദേ​ശ​ങ്ങ​ളാ​യി പഠിപ്പി​ക്കു​ന്നത്‌.” (മത്താ. 15:7-9) ദൈവ​ജ​നത്തെ നയിക്കാൻ അത്തരം ആളുകളെ യഹോവ ഒരിക്ക​ലും നിയമി​ക്കി​ല്ലാ​യി​രു​ന്നു.

19 മറ്റുള്ള​വരെ പഠിപ്പി​ക്കാ​നും യേശു ഉപയോ​ഗി​ച്ചതു ദൈവ​വ​ച​ന​മാ​യി​രു​ന്നു. ആത്മീയ​വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ചോദ്യ​ങ്ങൾക്കു യേശു ഉത്തരം കൊടു​ത്തതു സ്വന്തം ജ്ഞാന​ത്തെ​യോ വിശാ​ല​മായ അനുഭ​വ​സ​മ്പ​ത്തി​നെ​യോ അടിസ്ഥാ​ന​മാ​ക്കി​യല്ല. തിരു​വെ​ഴു​ത്തു​ക​ളാ​യി​രു​ന്നു യേശു​വി​ന്റെ എല്ലാ പഠിപ്പി​ക്ക​ലു​ക​ളു​ടെ​യും ആധാരം. (മത്താ. 22:33-40) സ്വർഗ​ത്തി​ലെ തന്റെ ജീവി​ത​ത്തെ​ക്കു​റി​ച്ചോ പ്രപഞ്ച​ത്തി​ന്റെ സൃഷ്ടി​യെ​ക്കു​റി​ച്ചോ ഉള്ള രസിപ്പി​ക്കുന്ന കഥകൾ പറയു​ന്ന​തി​നു പകരം “തിരു​വെ​ഴു​ത്തു​ക​ളു​ടെ അർഥം ഗ്രഹി​ക്കാൻ യേശു അവരുടെ മനസ്സുകൾ മുഴു​വ​നാ​യി തുറന്നു.” (ലൂക്കോ. 24:32, 45) യേശു​വി​നു ദൈവ​വ​ച​ന​ത്തോ​ടു സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു, അതു മറ്റുള്ള​വർക്കു പറഞ്ഞു​കൊ​ടു​ക്കാൻ അതിയായ താത്‌പ​ര്യ​വു​മു​ണ്ടാ​യി​രു​ന്നു.

20. (എ) ദൈവ​ത്തി​നു കീഴ്‌പെ​ട്ടി​രി​ക്കു​ന്നെന്നു യേശു തെളി​യി​ച്ചത്‌ എങ്ങനെ? (ബി) യേശു​വും ഹെരോദ്‌ അഗ്രിപ്പ ഒന്നാമ​നും തമ്മിലുള്ള വ്യത്യാ​സം, യഹോവ നേതാ​വാ​യി തിര​ഞ്ഞെ​ടു​ക്കുന്ന വ്യക്തി​ക​ളെ​ക്കു​റിച്ച്‌ എന്തു പഠിപ്പി​ക്കു​ന്നു?

20 “ഹൃദ്യ​മായ വാക്കുകൾ” ഉപയോ​ഗി​ച്ചുള്ള യേശു​വി​ന്റെ പഠിപ്പി​ക്ക​ലിൽ ആളുകൾ അതിശ​യി​ച്ചു. എങ്കിലും അതി​ന്റെ​യെ​ല്ലാം ബഹുമതി തന്റെ അധ്യാ​പ​ക​നായ യഹോ​വ​യ്‌ക്കാ​ണു യേശു നൽകി​യത്‌. (ലൂക്കോ. 4:22) ധനിക​നായ ഒരു വ്യക്തി ഒരിക്കൽ യേശു​വി​നെ “നല്ലവനായ ഗുരുവേ” എന്നു വിളി​ച്ച​പ്പോൾ യേശു എളിമ​യോ​ടെ ഇങ്ങനെ പറഞ്ഞു: “നീ എന്താണ്‌ എന്നെ നല്ലവൻ എന്നു വിളി​ക്കു​ന്നത്‌? ദൈവം ഒരുവ​ന​ല്ലാ​തെ നല്ലവൻ ആരുമില്ല.” (മർക്കോ. 10:17, 18) എന്നാൽ യഹൂദ്യ​യി​ലെ രാജാ​വായ ഹെരോദ്‌ അഗ്രിപ്പ ഒന്നാമൻ യേശു​വി​നെ​പ്പോ​ലെ​യ​ല്ലാ​യി​രു​ന്നു. യേശു​വി​ന്റെ മരണത്തിന്‌ ഏകദേശം എട്ടു വർഷത്തി​നു ശേഷം രാജാ​വായ ഹെരോദ്‌ ഒരിക്കൽ ഒരു ഔപചാ​രി​ക​ച​ട​ങ്ങിൽ “രാജകീ​യ​വ​സ്‌ത്രം” ധരിച്ച്‌ തന്റെ ആരാധ​ക​രു​ടെ കൂട്ടത്തി​നു മുന്നിൽ ഉപവി​ഷ്ട​നാ​യി. അദ്ദേഹ​ത്തി​ന്റെ വാക്കുകൾ കേട്ട ജനക്കൂട്ടം “ഇതു മനുഷ്യ​ന്റെ ശബ്ദമല്ല, ഒരു ദൈവ​ത്തി​ന്റെ ശബ്ദമാണ്‌” എന്ന്‌ ആർത്തു​വി​ളി​ച്ചു. ആ സ്‌തു​തി​യി​ലും പുകഴ്‌ച​യി​ലും ഹെരോദ്‌ മതിമ​റ​ന്നി​രി​ക്കാം. “ഹെരോദ്‌ ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കാ​ഞ്ഞ​തു​കൊണ്ട്‌ ഉടനെ യഹോ​വ​യു​ടെ ദൂതൻ അയാളെ പ്രഹരി​ച്ചു. കൃമി​കൾക്കി​ര​യാ​യി ഹെരോദ്‌ മരിച്ചു.” (പ്രവൃ. 12:21-23) ന്യായ​ബോ​ധ​ത്തോ​ടെ ചിന്തി​ക്കുന്ന ഒരു കാഴ്‌ച​ക്കാ​രന്‌, ഹെരോ​ദി​നെ യഹോവ നേതാ​വാ​യി നിയമി​ച്ചി​ട്ടി​ല്ലെന്നു മനസ്സി​ലാ​കു​മാ​യി​രു​ന്നു. എന്നാൽ യേശു​വി​നെ നിയമി​ച്ചതു ദൈവ​മാ​ണെ​ന്നതു പകൽപോ​ലെ വ്യക്തമാ​യി​രു​ന്നു. ജനത്തിന്റെ പരമോ​ന്ന​ത​നാ​യ​ക​നായ യഹോ​വ​യ്‌ക്കു യേശു എല്ലായ്‌പോ​ഴും മഹത്ത്വം കൊടു​ത്തു.

21. അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

21 ഏതാനും വർഷ​ത്തേ​ക്കു​വേ​ണ്ടി​യല്ല യഹോവ യേശു​വി​നെ നേതാ​വാ​യി നിയമി​ച്ചത്‌. പുനരു​ത്ഥാ​ന​ത്തി​നു ശേഷം യേശു ഇങ്ങനെ പറഞ്ഞു: “സ്വർഗ​ത്തി​ലും ഭൂമി​യി​ലും എല്ലാ അധികാ​ര​വും എനിക്കു നൽകി​യി​രി​ക്കു​ന്നു.” തുടർന്ന്‌ യേശു ഇങ്ങനെ പറഞ്ഞു: “വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ലം​വരെ എന്നും ഞാൻ നിങ്ങളു​ടെ​കൂ​ടെ​യുണ്ട്‌.” (മത്താ. 28:18-20) പക്ഷേ ആത്മവ്യ​ക്തി​യായ യേശു​വി​നെ നമുക്കു കാണാൻ കഴിയി​ല്ല​ല്ലോ. ആ സ്ഥിതിക്കു സ്വർഗ​ത്തി​ലുള്ള യേശു​വി​നു ഭൂമി​യി​ലുള്ള ദൈവ​ജ​നത്തെ എങ്ങനെ നയിക്കാൻ കഴിയും? യേശു എന്ന നേതാ​വി​നു കീഴിൽ പ്രവർത്തി​ക്കാ​നും ദൈവ​ജ​ന​ത്തി​നു നേതൃ​ത്വ​മെ​ടു​ക്കാ​നും യഹോവ ആരെയാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌? ദൈവ​ത്തി​ന്റെ പ്രതി​നി​ധി​കളെ ക്രിസ്‌ത്യാ​നി​കൾ എങ്ങനെ തിരി​ച്ച​റി​യും? അടുത്ത ലേഖന​ത്തിൽ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരമുണ്ട്‌.

a മോശ എഴുതിയ രേഖയാ​യി​രി​ക്കാം ഇത്‌.