ഉണരുക! നമ്പര് 2 2018 | സന്തുഷ്ടകുടുംബങ്ങളുടെ 12 രഹസ്യങ്ങൾ
സന്തുഷ്ടകുടുംബങ്ങളുടെ 12 രഹസ്യങ്ങൾ
പല കുടുംബങ്ങളും തകർച്ചയിലേക്കു പോയതിന്റെ കാരണങ്ങളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അതിനെ വിജയത്തിലേക്കു നയിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
1990-നും 2015-നും ഇടയ്ക്ക് ഐക്യനാടുകളിൽ 50 വയസ്സിനു മുകളിലുള്ളവരുടെ വിവാഹമോചനനിരക്ക് ഇരട്ടിയായി. 65 വയസ്സിനു മുകളിലുള്ളവരുടേതു മൂന്നു മടങ്ങുമായി.
മാതാപിതാക്കൾ ആശയക്കുഴപ്പത്തിലാണ്: ചില വിദഗ്ധർ കുട്ടികളെ എപ്പോഴും അഭിനന്ദിച്ചുകൊണ്ടേയിരിക്കണമെന്നു പറയുന്നു. മറ്റു ചിലരാകട്ടെ കുട്ടികളെ സ്നേഹത്തോടെ എന്നാൽ കടുത്ത ചിട്ടയോടെ വളർത്തണമെന്നാണു പറയുന്നത്.
ജീവിതവിജയത്തിനുവേണ്ട കഴിവുകളൊന്നുമില്ലാതെയാണു കുട്ടികൾ മുതിർന്നുവരുന്നത്.
എന്നാൽ സത്യം ഇതാണ്:
വിവാഹം നിലനിൽക്കുന്നതും സന്തോഷം തരുന്നതുമായ ഒരു വേദിയാക്കാം.
സ്നേഹത്തോടെ കുട്ടികൾക്ക് ശിക്ഷണം കൊടുക്കാൻ മാതാപിതാക്കൾക്കു പഠിക്കാം.
മുതിർന്നുവരുമ്പോൾ ഉണ്ടായിരിക്കേണ്ട കഴിവുകൾ നേടിയെടുക്കാൻ കുട്ടികൾക്കു കഴിയും.
എന്നാൽ എങ്ങനെ? ഈ ലക്കം ഉണരുക! സന്തുഷ്ടകുടുംബങ്ങളുടെ 12 രഹസ്യങ്ങൾ ചർച്ച ചെയ്യുന്നു.
1: പ്രതിബദ്ധത
ദമ്പതികളെ ഒരുമിച്ചുനിറുത്താൻ സഹായിക്കുന്ന മൂന്നു നുറുങ്ങുകൾ.
2: ടീംവർക്ക്
വിവാഹിതരായ നിങ്ങൾ ഒരേ മുറിയിൽ കഴിയുന്ന വെറും രണ്ടു പേർ മാത്രമാണോ?
3: ആദരവ്
നിങ്ങൾ എന്തു പറയുന്നതും ചെയ്യുന്നതും ആണ് നിങ്ങളുടെ ഇണ ആദരവായി കാണുന്നത് എന്നു മനസ്സിലാക്കുക.
4: ക്ഷമ
ഇണയുടെ കുറവുകൾ കണ്ടില്ലെന്നുവെക്കാൻ നിങ്ങളെ എന്തു സഹായിക്കും?
5: ആശയവിനിമയം
മൂന്നു പ്രധാനപടികൾ സ്വീകരിക്കുന്നത് നിങ്ങളെ, നിങ്ങളുടെ കുട്ടിയുമായി കൂടുതൽ അടുക്കാൻ സഹായിക്കും.
6: ശിക്ഷണം
ശിക്ഷണം കുട്ടിയുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കുമോ?
7: മൂല്യങ്ങൾ
കുട്ടികൾക്ക് എന്തു മൂല്യങ്ങൾ നിങ്ങൾ പഠിപ്പിച്ചു കൊടുക്കണം?
8: മാതൃക
നിങ്ങൾ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ കുട്ടികളുടെ ഹൃദയത്തിൽ എത്തണമെങ്കിൽ ആദ്യം നിങ്ങൾതന്നെ അത് അനുസരിച്ച് പ്രവർത്തിക്കുന്നവർ ആയിരിക്കണം.
9: വ്യക്തിത്വം
തങ്ങളുടെ വിശ്വാസത്തിനുവേണ്ടി കുട്ടികൾക്ക് എങ്ങനെ ഉറച്ചുനിൽക്കാം?
10: വിശ്വാസയോഗ്യത
മാതാപിതാക്കളുടെ വിശ്വാസം നേടിയെടുക്കുന്നത് പക്വതയോടെ വളരാൻ അത്യന്താപേക്ഷിതമാണ്.
11: കഠിനാധ്വാനം
ചെറുപ്രായത്തിൽത്തന്നെ കഠിനാധ്വാനം ചെയ്യാൻ പഠിക്കുന്നത് ജീവിതത്തിൽ വിജയിക്കാൻ നിങ്ങളെ സഹായിക്കും.
12: ലക്ഷ്യങ്ങൾ
ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നത് നിങ്ങളുടെ ആത്മവിശ്വാസം കൂട്ടാനും സൗഹൃദങ്ങൾ ശക്തമാക്കാനും സന്തോഷം വർധിപ്പിക്കാനും സഹായിക്കും.
കുടുംബങ്ങൾക്ക് കൂടുതൽ സഹായം
വിജയകരമായ വിവാഹജീവിതത്തിനും ഒരു സന്തുഷ്ട കുടുംബജീവിതം നയിക്കുന്നതിനും ബൈബിൾ ഉപദേശങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും.