വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംങ്ങൾക്കുവേണ്ടി | യുവജങ്ങൾ

യഥാർഥസുഹൃത്തുക്കളെ എങ്ങനെ കണ്ടെത്താം?

യഥാർഥസുഹൃത്തുക്കളെ എങ്ങനെ കണ്ടെത്താം?

പ്രശ്‌നം

ചരിത്രത്തിൽ ഇതുവരെ സാധിച്ചിട്ടില്ലാത്ത വിധത്തിൽ ഇന്ന് നിങ്ങൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ വരാനാകും. അതും വളരെ എളുപ്പത്തിൽ! സാങ്കേതിക വിദ്യയുടെ ഒരു കുതിച്ചുചാട്ടംതന്നെ! എന്നിട്ടും, ആളുകൾ തമ്മിൽ തീരെ ശുഷ്‌കമായ ബന്ധങ്ങളാണ്‌ കണ്ടുവരുന്നത്‌. “എന്‍റെ സുഹൃദ്‌ബന്ധങ്ങളൊന്നും പച്ചപിടിക്കുന്നില്ല. എന്നാൽ, ഡാഡിക്ക് പതിറ്റാണ്ടുളായി അടുപ്പമുള്ള ഉറ്റ സുഹൃത്തുക്കളുണ്ട്” എന്നായിരുന്നു ഒരു ചെറുപ്പക്കാരന്‍റെ പരാതി.

നമ്മുടെ ഈ നാളുളിൽ നിലനിൽക്കുന്നതും അർഥവത്താതും ആയ സുഹൃദ്‌ബന്ധങ്ങൾ ഉണ്ടായിരിക്കുന്നത്‌ ഒരു വെല്ലുവിളിയാണ്‌. എന്തുകൊണ്ട്?

നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്‌

പ്രശ്‌നത്തിലെ വില്ലൻ ഒരു പരിധിവരെ സാങ്കേതിവിദ്യയാണ്‌! രണ്ടുപേർ ഒരുമിച്ച് ആയിരിക്കാതെതന്നെ സൗഹൃദം സ്ഥാപിക്കാൻ മെസേജുകൾ അയയ്‌ക്കുന്നതും സോഷ്യൽ നെറ്റ്‌വർക്കിങും മറ്റ്‌ സാമൂഹ്യമാധ്യങ്ങളും സഹായിച്ചിട്ടുണ്ടെന്നുള്ളത്‌ ശരിതന്നെ. എന്നാൽ, കഴമ്പുള്ളതും അർഥപൂർണവും ആയ സംഭാങ്ങളുടെ സ്ഥാനം തുരുതുരെ അയയ്‌ക്കുന്ന മെസേജുകൾ ഏറ്റെടുത്തിരിക്കുന്നു. “ആളുകൾ തമ്മിൽ മുഖാമുഖം സംസാരിക്കുന്നത്‌ നന്നേ കുറഞ്ഞിരിക്കുന്നു. കുട്ടിളാകട്ടെ, തമ്മിൽത്തമ്മിൽ സംസാരിക്കുന്നതിനെക്കാൾ കൂടുതൽ സമയം കമ്പ്യൂട്ടറിന്‍റെയും മറ്റും മുന്നിലാണ്‌ ചെലവഴിക്കുന്നത്‌” എന്ന് ഒരു പുസ്‌തകം (Artificial Maturity) പറയുന്നു.

ചില അവസരങ്ങളിൽ സുഹൃദ്‌ബന്ധങ്ങൾ അവ യഥാർഥത്തിൽ ആയിരിക്കുന്നതിനെക്കാൾ കൂടുതൽ അടുപ്പമുള്ളയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ സാങ്കേതിവിദ്യയ്‌ക്ക് കഴിയും. “എന്‍റെ സുഹൃത്തുക്കളുടെ ക്ഷേമം അന്വേഷിച്ചുകൊണ്ട് അവർക്ക് മെസേജുകൾ അയയ്‌ക്കുന്നതിന്‌ എപ്പോഴും മുൻകൈ എടുത്തിരുന്നത്‌ ഞാൻ ആയിരുന്നെന്ന് എനിക്ക് ഈയിടെയാണ്‌ മനസ്സിലായത്‌. എന്നാൽ, അവരിൽ എത്ര പേർക്ക് എന്‍റെ ക്ഷേമത്തിൽ താത്‌പര്യമുണ്ടെന്ന് അറിയാനായി അവർക്ക് മെസേജ്‌ അയയ്‌ക്കുന്നത്‌ ഞാൻ നിറുത്തിനോക്കി. പക്ഷെ, വിരലിൽ എണ്ണാവുന്നവർക്ക് മാത്രമേ എന്നിൽ താത്‌പര്യമുള്ളൂ എന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്നോട്‌ വളരെ അടുപ്പമുള്ളരാണ്‌ എന്ന് ഞാൻ കരുതിയിരുന്ന പലരും അങ്ങനെയല്ല” എന്ന് 22 വയസ്സുള്ള ബ്രയൻ * പറയുന്നു.

എന്നിരുന്നാലും, മെസേജുളും മാധ്യങ്ങളും ആളുകളുമായുള്ള ബന്ധം നിലനിറുത്താനും സുഹൃദ്‌ബന്ധങ്ങൾ ഇഴയടുപ്പമുള്ളതാക്കാനും സഹായിക്കുന്നില്ലേ? തീർച്ചയായും. പക്ഷെ, അവരുമായി നേരിട്ടുള്ള ബന്ധങ്ങൾ മുന്നമേ ഉണ്ടായിരുന്നെങ്കിൽ മാത്രമേ അതിനു സാധിക്കൂ. മിക്കപ്പോഴും, മാധ്യമങ്ങൾ വ്യക്തികൾ തമ്മിൽ അടുക്കാത്ത വിധത്തിൽ അവർക്കിയിൽ ഒരു പാലം തീർക്കുന്നു എന്നതാണ്‌ സത്യം.

നിങ്ങൾക്ക് ചെയ്യാനാകുന്നത്‌

എന്താണ്‌ യഥാർഥ സുഹൃദ്‌ബന്ധം? “സഹോനെക്കാളും പറ്റുള്ള സ്‌നേഹിന്മാരും ഉണ്ട്” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 18:24) അത്തരത്തിലുള്ള ഒരു സുഹൃത്തിനെയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്‌? നിങ്ങൾതന്നെ അത്തരത്തിലുള്ള ഒരു സുഹൃത്താണോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഒരു കൂട്ടുകാനിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന മൂന്നു ഗുണങ്ങൾ എഴുതുക. അതിനു ശേഷം, ഒരു നല്ല സൗഹൃത്തിനായി നിങ്ങൾക്ക് സംഭാവന ചെയ്യാൻ കഴിയുന്ന മൂന്ന് ഗുണങ്ങളും എഴുതുക. എന്നിട്ട് നിങ്ങളോടുതന്നെ ചോദിക്കുക: “ഒരു സുഹൃത്തിൽ ഞാൻ പ്രതീക്ഷിക്കുന്ന ഗുണങ്ങൾ മാധ്യമങ്ങൾ വഴി കിട്ടിയ എന്‍റെ ഏത്‌ ‘സുഹൃത്തി’നാണ്‌ ഉള്ളത്‌? അവരുടെ വീക്ഷണത്തിൽ, ഈ സൗഹൃത്തിനുവേണ്ടി ഞാൻ ഏതെല്ലാം ഗുണങ്ങളാണ്‌ കാണിക്കുന്നത്‌?”—ബൈബിൾതത്ത്വം: ഫിലിപ്പിയർ 2:4.

മുൻഗകൾ വെക്കുക. ഓൺലൈൻ വഴിയുള്ള സൗഹൃദങ്ങൾ മിക്കപ്പോഴും ഒരേ വിനോദങ്ങൾ ഇഷ്ടപ്പെടുന്നവർ തമ്മിലുള്ളതാണ്‌. എന്നാൽ, ഒരേ വിനോദം ഇഷ്ടപ്പെടുന്നതിനെക്കാൾ ഒരേ മൂല്യങ്ങൾ വെച്ചുപുലർത്തുന്നതാണ്‌ പ്രാധാന്യമേറിയ സംഗതി. “എനിക്ക് അധികം സുഹൃത്തുക്കൾ ഇല്ലായിരിക്കാം. പക്ഷെ, ഉള്ള സുഹൃത്തുക്കൾ എന്നെ ഒരു മെച്ചപ്പെട്ട വ്യക്തിയായിത്തീരാൻ സഹായിക്കുന്നവർ ആയിരിക്കണം” എന്ന് 21-കാരിയായ ലെന പറയുന്നു.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 13:20.

ആളുകളെ കാണാൻ പുറംലോത്തേക്ക് ഇറങ്ങുക. നിങ്ങളും മറ്റേ വ്യക്തിയും പരസ്‌പരം കണ്ടുള്ള സംഭാത്തോട്‌ കിടപിടിക്കാൻ മറ്റൊന്നിനുമാകില്ല. കാരണം ശബ്ദവ്യതിയാനം, മുഖഭാവങ്ങൾ, ശരീരഭാഷ, അത്ര പെട്ടെന്ന് ദൃശ്യല്ലാത്ത മൃദുനങ്ങൾ എന്നിവപോലും നേരിട്ടുകണ്ട് മനസ്സിലാക്കാനാകും.—ബൈബിൾതത്ത്വം: 1 തെസ്സലോനിക്യർ 2:17.

കത്തെഴുത്ത്‌. പുതിയ തലമുയ്‌ക്ക് അപരിചിമായ കത്തെഴുത്ത്‌ എന്ന ‘പഴഞ്ചൻ സമ്പ്രദായം,’ നിങ്ങൾ ആർക്കാണോ എഴുതുന്നത്‌ ആ വ്യക്തിക്ക് നിങ്ങളുടെ പൂർണമായ ശ്രദ്ധ കൊടുക്കുന്നു എന്ന സന്ദേശമാണ്‌ നൽകുന്നത്‌. പല കാര്യങ്ങൾ ഒരേ സമയത്ത്‌ ചെയ്യുക എന്ന രീതി മുഖമുദ്രയായിരിക്കുന്ന ഇന്നത്തെ ലോകത്തിന്‌ ഇത്‌ തികച്ചും അന്യമാണ്‌. ഉദാഹത്തിന്‌, തനിക്ക് എന്നെങ്കിലും വ്യക്തിമായ ഒരു കത്ത്‌ കിട്ടിതായി ഓർമയിൽ എങ്ങുമില്ലെന്ന് ഒരു ചെറുപ്പക്കാരൻ പറഞ്ഞതായി ഷെറി ടെർക്കിൾ എന്ന എഴുത്തുകാരി തന്‍റെ ഒരു പുസ്‌തത്തിൽ (Alone Together) കുറിക്കുന്നു. ആളുകൾ കത്ത്‌ എഴുതിയിരുന്ന കാലത്തെക്കുറിച്ച്, “ആ കാലങ്ങളിൽ ജീവിക്കാൻ അവസരം കിട്ടിയില്ലല്ലോ” എന്ന് അദ്ദേഹം ഖേദിക്കുന്നു. സുഹൃത്തുക്കളെ ഉണ്ടാക്കാൻ നമുക്ക് എന്തുകൊണ്ട് ആ ‘പഴയ സാങ്കേതിവിദ്യ’ ഒന്ന് പൊടിതട്ടി എടുത്തുകൂടാ!

ചുരുക്കത്തിൽ: യഥാർഥ സൗഹൃത്തിൽ കേവലം സമ്പർക്കം നിലനിറുത്തുന്നതിലും അധികം ഉൾപ്പെടുന്നു. ഇതിൽ, നിങ്ങളും നിങ്ങളുടെ സുഹൃത്തും സ്‌നേഹം, സമാനുഭാവം, ക്ഷമ, മാപ്പുകൊടുക്കൽ തുടങ്ങിയ ഗുണങ്ങൾ പ്രകടിപ്പിക്കേണ്ട ആവശ്യമുണ്ട്. ഇത്തരം ഗുണങ്ങളാണ്‌ ഒരു സുഹൃദ്‌ബന്ധം സുദൃമാക്കി നിറുത്തുന്നത്‌. എന്നാൽ, ഓൺലൈനിലൂടെയുള്ള സംഭാത്തിൽ ഇവ പ്രകടമാക്കുക ദുഷ്‌കമാണ്‌. ▪ (g16-E No. 1)

^ ഖ. 8 ഈ ലേഖനത്തിലെ ചില പേരുകൾക്ക് മാറ്റം വരുത്തിയിരിക്കുന്നു.